ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്/എന്റെ ഗ്രാമം
ഫറോക്ക്
പുരാതന കാലം മുതൽ കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് ഫറോക്ക്. മലബാറിന്റെ പാരന്പര്യം ഉൾക്കൊണ്ടും സ്വന്തമായ പ്രാധാന്യം നിലനിർത്തിയും ഈ പ്രദേശം വളർന്നു വന്നു. ചരിത്രത്തിൽ ഇന്നേ വരെ നല്ലൂർ ദേശമെന്നറിയപ്പെട്ടുവന്ന ഫറോക്കിന്റെ ചരിത്രം രൂപം കൊണ്ടതിൽ ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. കോഴിക്കോട് പട്ടണത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പന്ത്രണ്ട് കിലോമീറ്റർ തെക്കു മാറി ഫറോക്ക് സ്ഥിതി ചെയ്യു്ന്നു.