ഗവ.എൽ പി സ്കൂൾ വാഴത്തോപ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വാഴത്തോപ്പ്

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ വാഴത്തോപ്പ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വാഴത്തോപ്പ്. ചെറുതോണിയിൽ നിന്ന് മണിയാറൻകുടിക്ക് പോകുന്ന പാതയിലാണ് വാഴത്തോപ്പ് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

വാഴത്തോപ്പ് മധ്യകേരള ഡിവിഷനിൽ പെടുന്നു. വാഴത്തോപ്പ് ഗ്രാമത്തിന്റെ കേന്ദ്രഭാഗത്ത് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും ക്രിസ്ത്യൻ പള്ളിയും സ്ഥിതി ചെയ്യുന്നു. കേന്ദ്ര ഭാഗത്തുനിന്ന് വലത്തോട്ട് സഞ്ചരിച്ചാൽ തടിയമ്പാട്, കരിമ്പൻ എന്നീ ഭാഗങ്ങളിലേക്ക് എത്താം. കേന്ദ്ര ഭാഗത്തുനിന്ന് നേരെ പോകുമ്പോഴാണ് മണിയാറൻകുടി. ഈ പാതയിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ വാഴത്തോപ്പ് സ്ഥിതി ചെയ്യുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ട് ഇടുക്കി ആർച്ച് ഡാം, ചെറുതോണി അണക്കെട്ട്, കുളമാവ് അണക്കെട്ട് ഇവ മൂന്നും ചേർന്നതാണ്. ഇതിലെ ചെറുതോണി അണക്കെട്ട് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.