സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/എന്റെ ഗ്രാമം
കേരളത്തിലെ കാസർകോട് ജില്ലയിലെ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലാണ് തൃക്കരിപ്പൂർ എന്ന കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്. തൃക്കരിപ്പൂർ പഞ്ചായത്ത് വടക്കൻ തൃക്കരിപ്പൂർ, തെക്കൻ തൃക്കരിപ്പൂർ ഗ്രാമങ്ങൾ ചേർന്നതാണ്.പണ്ട് കർണാടക സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം 1956 നവംബർ 1 ലെ കേരളപ്പിറവിയോടെ കേരളത്തിന്റെ ഭാഗമായി. 2.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക്: പിലിക്കോട്,പടന്ന പഞ്ചായത്തുകളും,കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ, പെരളം പഞ്ചായത്തും, തെക്ക്: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുൻസിപ്പാലിറ്റിയും, കിഴക്ക് ,കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും കരിവെള്ളൂർ പഞ്ചായത്തും, പടിഞ്ഞാറ് വലിയപറമ്പ്,പടന്ന പഞ്ചായത്തുമാണ്. കാസർകോട് ജില്ലയുടെ തെക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന തൃക്കരിപ്പൂർ പഞ്ചായത്ത് ഭൂമിശാസ്ത്രപരമായി പൂർണ്ണമായും തീരപ്രദേശത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ്.
പൊതുജനാരോഗ്യ കേന്ദ്രങ്ങൾ
- താലൂക്ക് ഗവ. ആശുപത്രി , തങ്കയം
- പ്രൈമറി ഹെൽത്ത് സെന്റർ , ഉടുംബന്തല
- എം.സി ഹോസ്പിറ്റൽ , തൃക്കരിപ്പൂർ
- ലൈഫ് കെയർ ഹോസ്പ്പിറ്റൽ , തൃക്കരിപ്പൂർ
- സർക്കാർ ആയ്യുർവ്വേദ ആശുപത്രി,കൊയോങ്കര
- കുടുംബക്ഷേമകേന്ദ്രം,കൊയോങ്കര