ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYANS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാലിയം

കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലാണ് ചാലിയം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ് ഇവിടേക്കുളള ദൂരം. ബേപ്പൂർ പുഴയും കടലുണ്ടിപ്പുഴയും കടലിനോട് ചേരുന്നത് ഈ പ്രദേശത്താണ്‌. ചരിത്രത്തിൽ പ്രസിദ്ധമായ ചാലിയം യുദ്ധം നടന്നതും പോർച്ചുഗീസുകാർ കോട്ടപണിത സ്ഥലം കൂടിയായിരുന്നു ഇത്. ലോകോത്തര നിലവാരമുള്ള പട്ടുവസ്ത്രങ്ങൾ നേരിടുന്ന 'ചാലിയന്മാർ' എന്ന ഗോത്രക്കാർ അധികമായി വസിച്ചിരുന്നത് കൊണ്ടാണ് ഈ ഗ്രാമത്തിന് ചാലിയം എന്ന പേര് വന്നത്. ഇന്ത്യയിലെ ആദ്യത്തെ പള്ളികളിൽ ഒന്നായ ചാലിയം പുഴക്കര പള്ളി സ്ഥാപിക്കുകയും മതപ്രബോധനം നടത്തുകയും തീരത്തെ വൈജ്ഞാനിക സമ്പുഷ്ടമാക്കുകയും ഉണ്ടായി.

ചാലിയത്തെ ഒരു വ്യവസായ പട്ടണം ആക്കി മാറ്റിയ യഹൂദരുമായി എ.‍ഡി നാലാം നൂറ്റാണ്ട് വരെയും പിന്നീട് ഗ്രീക്കുകാർ, ചൈനക്കാർ, അറബികൾ, പോർച്ചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ഇംഗ്ലീഷുകാർ തുടങ്ങിയ ഒട്ടുമിക്ക നാഗരികതകളുമായും നിരന്തരം സമ്പർക്കം പുലർത്താൻ പ്രകൃതി വിഭവ ശേഖരങ്ങൾ കൊണ്ട് സംബന്നമായ ഈ കൊച്ചു ഗ്രാമത്തിന് സാധിച്ചു. മുസ്ലീങ്ങളുടെ ആദ്യകാല ആസ്ഥാനമായിരുന്ന ചാലിയത്തിന് നൂറ്റാണ്ടുകൾക്കു മുമ്പ് അറബികൾ പണിത നഗര മാതൃകയാണുള്ളത് ചാലിയത്തിന്റെ തെക്ക്ഭാഗം 'കടലിന്റെ നാവിക്കുഴി' എന്ന അർത്ഥം വരുന്ന കടലുണ്ടിയാണ്.

1344 ജനുവരി ഏഴിന് ലോക സഞ്ചാരികളായ ഇബ്ത്തയും പിന്നീട് അബുൽ ഹിദായും ഹിദായും റഷീദിനും ഈ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു മനോഹരങ്ങളായ ചെറുപട്ടണങ്ങൾ ആയിരുന്നു ചാലിയവും കടലുണ്ടിയും എന്നും ഇവിടത്തെ പ്രധാന തൊഴിലായിരുന്നു എന്നും അവ അതീവ മനോഹരങ്ങളായിരുന്നു എന്നും ഇബ്നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്.

ഭൂമിശാസ്ത്രം

ചരിത്രപരമായും പ്രകൃതി സൗന്ദര്യത്താലും ധന്യമായ പ്രദേശമാണിത് തെക്ക് പശ്ചിമഘട്ടത്തിൽ നിന്നിഭവിക്കുന്ന കടലുണ്ടിപ്പുഴയും കൈവഴികളും ചാലിയാറുമായി സന്ധിക്കുന്ന വടക്കു കിഴക്കു വടക്കുമ്പാട് പുഴയും ബേപ്പൂർ പുഴയും ആണ് അതിരുകൾ.

പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ഫെഡറൽ ബാങ്ക്
  • പഞ്ചാബ് നാഷണൽ ബാങ്ക്
  • സഹകരണ ബാങ്ക്
  • അക്ഷയ

ആരാധനാലയങ്ങൾ

  • ചരിത്രപ്രസിദ്ധമായ പുഴക്കര പള്ളി
  • ശ്രീകണ്ഠേശ്വര ക്ഷേത്രം
  • മസ്ജിദുൽ മുജാഹിദീൻ ചാലിയം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • അൽമനാർ എൽ പി സ്കൂൾ ചാലിയം
  • പി. ബി. എം യു.പി സ്കൂൾ
  • ഗവൺമെൻറ് ഫിഷറീസ് എൽ പി സ്കൂൾ
  • അൽമനാർ ആർട്സ് ആൻഡ് സയൻസ് കോളേജ്
  • ജി എൽ പി എസ് ചാലിയം
  • ഖുർആനിൽ പ്രീസ്കൂൾ അൽമനാർ

പ്രധാന ആകർഷണങ്ങൾ

  • ഹോർത്തൂസ് മലബാറിക്കസ് horthus horthus2 horthus-inner
  • പുഴക്കര പള്ളി
  • നിർദ്ദേശ് nirdesh nirdesh2
  • ബോട്ട് യാത്ര boat boat
  • ചാലിയം പുളിമുട്ട്
  • ജങ്കാർ
  • ചാലിയം ലൈറ്റ് ഹൗസ് lighthouse