Schoolwiki സംരംഭത്തിൽ നിന്ന്
എൻറെ ഗ്രാമം...
എത്ര വർണ്ണിച്ചാലും പങ്കു വച്ചാലും പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൗന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങൾ. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങൾ. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നിൽക്കുന്ന സ്വന്തം ഗ്രാമങ്ങളെക്കുറിച്ച് പറയുവാൻ ആർക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് എന്റെ ഗ്രാമത്തെക്കുറിച്ചു തന്നെ...കരുവൻതിരുത്തി എന്ന കൊച്ചു ഗ്രാമം... കഥകൾ ഒന്നും എഴുതി ശീലമില്ലാത്ത എനിക്ക് മനസ്സിൽ എപ്പോളും ഓര്‍ക്കുവാൻ ആഗ്രഹിക്കുന്ന എന്റെ സുന്ദര ഗ്രാമത്തെ കുറിച്ച് എന്റേതായ രീതിയൽ ഇവിടെ കുറിക്കാം... ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന അതി സുന്ദരമായ എന്റെ കൊച്ചു ഗ്രാമം. പരസ്പരം സ്നേഹിക്കുന്നവരും ആ സ്നേഹം ഉൾകൊള്ളാൻ കഴിയുന്നവരും, സ്നേഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ മാത്രമറിയാവുന്നവരുമായ ഒട്ടേറെ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു എന്റെ ഗ്രാമത്തിൽ.