ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/എന്റെ ഗ്രാമം
താനൂർ
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറു ഗ്രാമമാണ് താനൂർ."താന്നി മരമുള്ള ഊര്" എന്ന അർത്ഥത്തിൽ താന്നിയൂർ പിന്നീട് ലോപിച്ച് താനൂർ ആയി എന്ന് ഈ സ്ഥല നാമത്തെ കുറിച്ച് അഭിപ്രായമുണ്ട്
താനൂർ ,പരിയാപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ്.വടക്ക് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ,തെക്ക് താനാളൂർ ,ഒഴൂർ പഞ്ചായത്തുകൾ ,പടിഞ്ഞാറു അറബിക്കടൽ,കിഴക്ക് നന്നമ്പ്ര ,ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ് .തീരദേശവും റെയിൽവേയും ഉള്ള ഗ്രാമം കൂടിയാണിത് .
ഭൂമിശാസ്ത്രം
സമുദ്ര നിരപ്പിൽനിന്ന് ശരാശരി 1 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തീരദേശ ഗ്രാമം ,പൂരപ്പുഴ പ്രധാന നദിയാണ് .ഈ പ്രദേശത്തെ പ്രധാന കാർഷികവിള നാളീകേരമാണ് .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്
- ഗവൺമെന്റ് കാട്ടിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ
- ഗവൺമെന്റ് ദേവദാർ ഹയർ സെക്കൻഡറി സ്കൂൾ
- ഗവൺമെന്റ് ഫിഷറീസ് ടെക്നിക്കൽ &വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
- ജി എം യു പി സ്കൂൾ താനൂർ ടൗൺ
പൊതുസ്ഥാപനങ്ങൾ
- സബ് രജിസ്ട്രാർ ഓഫീസ്
- താനൂർ ബ്ലോക്ക് ഓഫീസ്
- വില്ലേജ് ഓഫീസ്
- ഫിഷറീസ് ഡിപ്പാർട്മെന്റ്
- കൃഷിഭവൻ
- പോസ്റ്റ് ഓഫീസ്
ആരാധനാലയങ്ങൾ
- താനൂർ വലിയ കുളങ്ങര പള്ളി
- കേരളദേശപുരം ശ്രീകൃഷ്ണ ക്ഷേത്രം
- തൃക്കേക്കാട്ട് ക്ഷേത്രം
- ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
== ചരിത്ര സ്മാരകം ==
1861 ലെ തിരൂർ മുതൽ ചാലിയം വരെ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും പഴയ റെയിൽവേ ലൈനിന്റെ ഭാഗമാണ് 1904 ൽ തുറന്ന ഇന്നത്തെ താനൂർ റെയിൽവേ സ്റ്റേഷൻ.
മലബാർ ജില്ലാകളക്ടർ ആയിരുന്ന എച്ച്.വി.കനോലി നിർമ്മിച്ച കനോലി കനാൽ ഈ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്.