ജി.എൽ.പി.എസ് ചെല്ലൂർ/എന്റെ ഗ്രാമം
ചെല്ലൂർ
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ബ്ളോക്കിൽപ്പെട്ട ഒരു ഗ്രാമമാണ് ചെല്ലൂർ.'നെല്ലൂർ 'എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്.കുറ്റിപ്പുറത്തു നിന്നും 7 KM അകലെയായി സ്ഥിതി ചെയ്യുന്ന ചെല്ലൂർ, വടക്കു ഭാഗത്തു നിന്ന് കുറ്റിപ്പുറം ബ്ലോക്കിനാലും കിഴക്കു നിന്ന് തൃത്താല ബ്ലോക്കിനാലും പടിഞ്ഞാറ് നിന്ന് തിരൂർ ബ്ലോക്കിനാലും തെക്കു നിന്ന് പെരുമ്പടപ്പ് ബ്ലോക്കിനാലും ചുറ്റപ്പെട്ടു കിടക്കുന്നു.ധാരാളം നെൽകൃഷി ചെയ്തിരുന്ന സ്ഥലമായിരുന്നതു കൊണ്ടാണ് ഈ പേര് ലഭിച്ചത്.കാലക്രമേണ ഈ പേരു മാറി ചെല്ലൂർ എന്നായതാണ്.
ചരിത്രം
ചരിത്രത്താളുകളിൽ ചെല്ലൂരിന് പ്രത്യേകമായ ഒരു ഇടം തന്നെയുണ്ട്.സാമൂതിരിയുടെകാലത്തോളം പഴക്കമുണ്ട്ചെല്ലുരിന്റെചരിത്രത്തിന്.ആദ്യം നെടുങ്ങാട് രാജ്യത്തിന്റെ ഭാഗമായിരുന്നു ചെല്ലൂർ.പിന്നീട് വെട്ടത്തു രാജ്യത്തിന്റെ ഭാഗമായി മാറി.അതിനും ശേഷമാണ് സാമൂതിരി സ്വരൂപത്തിന്റെ ഭാഗമായത്.ചുരുക്കിപ്പറഞ്ഞാൽ ഈ മൂന്നു സ്വരൂപങ്ങളും ചെല്ലൂർ ഭാഗങ്ങളിൽ ഭരണം നടത്തിയിട്ടുണ്ട്.
പണ്ടുകാലം തൊട്ടേ ഇല്ലങ്ങൾക്ക് പേരു കേട്ട ഗ്രാമമാണ് ചെല്ലൂർ.ഭട്ടിച്ചെല്ലൂർ/ഭട്ടി എന്നപേരിലാണ് തുടങ്ങുന്നത് തന്നെ.നാടുവാഴികളാവട്ടെ 'ഉണ്ണി' എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.നാടുവാഴിത്ത സ്ഥാനം കൽപ്പിക്കപ്പെടുന്ന വ്യക്തി താമസിക്കുന്ന ഇടമാണ് 'അരയില്ലത്ത്’.ഇന്നത്തെ ചെല്ലൂരിലെ ചട്ടിക്കാവും ചുറ്റുപാടുമായിരുന്നു ഈ ഭാഗത്തിലുൾപ്പെട്ടിരുന്നത്.
ധാരാളം നന്നങ്ങാടികളും മുനിയറകളും അത്താണികളും ചെല്ലൂർ ഭാഗത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.അവായിൽ ചില നന്നങ്ങാടികൾ ഇന്നുമുണ്ട് .ചെല്ലൂരിൽ വെച്ചാണ് ആദ്യത്തെ യാഗം നടന്നതെന്നു പറയപ്പെടുന്നു .ഈ വിഷയത്തിൽ ഇന്നും ഗവേഷണം നടന്നു കൊണ്ടിരിക്കുന്നു .
പണ്ട് കാലത്തേ പ്രതാപത്തെ സൂചിപ്പിച്ചിരുന്നത് കുതിരപ്പറമ്പ് എന്ന സ്ഥലമായിരുന്നു.ഇന്നത്തെ ശിവക്ഷേത്രത്തോടു ചേർന്ന സ്ഥലമായിരുന്നു ഇത്. പണ്ട് കുതിരയെ കെ ട്ടിയിരുന്നതിവിടെ ആയിരുന്നു.മാത്രമല്ല ദേവസ്വത്തിന്റെ ആനയെയും കെട്ടിയിരുന്നു .തിരുനാവായ ദേവസ്വവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഇന്നും ചെല്ലൂരിലുണ്ട്. മിക്കതും കൈയേറിപ്പോയിട്ടുണ്ടെങ്കിലും അതിന്റെ ബാക്കിപത്രമായി ചില സ്ഥലങ്ങൾ ഇന്നും ചെല്ലൂരിലുണ്ട് .
ശ്രദ്ധേയരായ വ്യക്തികൾ
- വി.പി ചെല്ലൂർ - വി.പി ചെല്ലൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സുബ്രമണ്യൻ വി.പി ചെല്ലൂർകാരനാണ്.ഇപ്പോൾ കോട്ടക്കൽ ആയുർവേദ കോളേജിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ് ആട്ടിൻ തലകൾ,ചലിക്കാത്ത പാവകൾ(ചെറുകഥാ സമാഹാരങ്ങൾ ),മീശ പുരാണം, കാണാമറയത്ത് (നോവൽ) തുടങ്ങിയവ.' മീശപുരാണം 'എന്ന നോവലിന് മലയാള സാഹിതി കേന്ദ്രത്തിന്റെ സഞ്ജയൻ സ്‌മൃതി പുരസ്കാരവും 'കാണാമറയത്' എന്ന നോവലിനു PAT സ്പെഷ്യൽ ജൂറി നോവൽ പുരസ്കാരവും' മൗനമേഘങ്ങൾ' എന്ന ചെറുകഥക്ക് നന്തനാർ സ്മാരക ഗ്രാമീണ സംസ്ഥാന സാഹിത്യശ്രേഷ്ഠ അവാർഡും ലഭിച്ചു.
- മിനി ചെല്ലൂർ - ചെല്ലൂരിന്റെ സ്വന്തം സാഹിത്യകാരിയാണ് മിനി ചെല്ലൂർ .മൂന്നാമത്തെ വയസ്സിൽ പനി ബാധിച്ച് കാലുകളുടെ ശേഷി നഷ്ട്ടപ്പെട്ട മിനി ചെല്ലൂർ ഇന്ന് എഴുത്തിന്റെയും വരയുടെയും ലോകത്താണ്.പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ല. പിന്നീട് സാക്ഷരതാ പഠനത്തിലൂടെ അക്ഷരാഭ്യാസം നേടിയ അവർ തന്റെ അനുഭവങ്ങളും സ്വപ്നങ്ങളും അക്ഷരങ്ങളാക്കി മാറ്റി.'ഏകാന്തതയിലെ ഓർമക്കുറിപ്പുകൾ' എന്ന പുസ്തകത്തിന് PAT ആത്മകഥ പുരസ്‌കാരം ലഭിച്ചു.'ഓർമയുടെ ഒറ്റയടിപ്പാതകൾ 'എന്ന കൃതിയിലൂടെ എഴുത്തച്ഛൻ മലയാള സാഹിതി കേന്ദ്രത്തിന്റെ 'ടാലെന്റ്റ് ഓഫ് ദി ഇയർ 2022 'പുരസ്കാരത്തിനും അർഹയായി.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി.എൽ.പി.എസ. ചെല്ലൂർ
- മാതൃക അംഗൻവാടി
- മാതൃക അംഗൻവാടി