എം ടി. ഹൈസ്കൂൾ കുറിയന്നൂർ/ലിറ്റിൽകൈറ്റ്സ്
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ആരംഭിച്ച കുട്ടികളുടെ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ന്റെ ഒരു യൂണിറ്റ് 2018 മുതൽ സ്കൂളിൽ പ്രവർത്തിക്കുന്നു. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരായ ശ്രീമതി രേണു, ശ്രീ. ബാബു കെ.ബി. എന്നിവർ സ്കൂൾ തല റെഗുലർ ക്ലാസ്സുകൾ എടുക്കുന്നു. ഏകദിന ക്യാമ്പുകൾ മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ സ്കൂളിൽവച്ചു നടത്തപ്പെടുന്നു . കുട്ടികൾ ഉപജില്ലാ ക്യാമ്പുകളിലും അവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ജില്ലാ ക്യാമ്പുകളിലും പങ്കെടുക്കുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പൂക്കള മത്സരം , സ്കൂൾ ഡിജിറ്റൽ മാഗസിൻ (2018-19, 2019-20) തയ്യാറാക്കൽ , ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തനം മുതലായ കാര്യങ്ങളിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി വരുന്നു. നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം ഫലപ്രദമായി ഉപയോഗിക്കുന്നതിനു പ്രാപ്തരാക്കുന്നതിനായി സ്കൂളിലെ കുട്ടികളുടെ അമ്മമാർക്കായി ഒരു പരിശീലനപരിപാടിയും നടത്തപ്പെട്ടു ,
- കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളങ്ങൾ ഇതാ ഇവിടെ.
https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:88.png
- കൈറ്റ് മാസ്റ്റേഴ്സ്
- ശ്രീമതി ആനി രേണു ജോൺ HSA Physical Science
- ശ്രീ. ബാബു കെ.ബി. HSA Malayalam
Freedom software day celebration