ഇ എം ജി എൽ പി എസ്, ഫോർട്ട്കൊച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
ഇ എം ജി എൽ പി എസ്, ഫോർട്ട്കൊച്ചി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201726302




................................

ചരിത്രം

മെട്രോപൊളിറ്റന്‍ സിറ്റിയായി ഉയര്‍ന്നു കൊണ്ടിരരിക്കുന്ന കൊച്ചിയുടെ പടിഞ്ഞാറന്‍ തീരപ്രദേശമായ ഫോര്‍ട്ടുകൊച്ചി പ്രദേശത്ത് ഗാംഭീരത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഇ.എം.ജി.എല്‍.പി.എസ് ബീച്ച് സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1912-ലാണ്. ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പാലിറ്റിയുടെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയ 12 സ്ക്കൂളുകളുടെ കൂട്ടത്തില്‍ വിശാലമായ വെളി മൈതാനിയില്‍ സ്ഥിതി ചെയ്തിരുന്ന ആര്‍മി ക്യാംപ് കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത് 1921 ലാണ്. മുനിസിപ്പല്‍ എല്‍.പി.എസ്, വെളി എന്ന പേരില്‍ തുടര്‍ന്നു പ്രവര്‍ത്തിച്ച സ്ക്കൂളിന് 1932 നവംബര്‍ 21 ന് വിശാലമായ ഒരു കെട്ടിടം പണിതുയര്‍ത്തി. തുടര്‍ന്ന് ശ്രീ. സിദ്ധാര്‍ത്ഥന്‍ മാസ്റ്ററുടെ കാലയളവില്‍ പ്രസ്തുത സ്ക്കൂള്‍ യു.പി.സ്ക്കൂളായി ഉയര്‍ത്തുകയുണ്ടായി.

നിലവിലുള്ള സ്ക്കൂള്‍ നാമകരണ ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കുമ്പോള്‍ കൗതുകവും വിസ്മയാവഹവുമായ ചില ചരിത്രാംശങ്ങളിലേയ്ക്ക് ഗവേഷണകൗതുകികള്‍ ചെന്നെത്തിപ്പെടും. 1937 മേയ് മാസം 12-ാം തീയതി ബ്രിട്ടനില്‍ വെച്ച് എഡ്വേര്‍ഡ് ആറാമന്‍ രാജാവിന്റെ കീരിടധാരണചടങ്ങ് നടക്കുന്ന അവസരത്തില്‍ തത്സംബന്ധമായ ആഘോഷ ചടങ്ങുകള്‍ക്ക് ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പാലിറ്റിയും വേദിയാക്കുകയുണ്ടായി. തദവസരത്തില്‍ മുന്‍സിപ്പാലിറ്റി സ്ക്കൂളുകളിലൊന്നായ ഈ സ്ക്കൂള്‍ എഡ്വേര്‍ഡ് മെമ്മോറിയല്‍ മുന്‍സിപ്പല്‍ യു.പി.എസ്. വെളി എന്ന് നാമകരണം ചെയ്യപ്പെട്ടു.

1965 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ. പി. ഒ. തോമസായിരുന്നു. 19. 11.1965 ലാണ് അദ്ദേഹം ഹെഡ്മാസ്റ്റര്‍ ആയി ചാര്‍ജെടുത്തത്. തുടര്‍ന്ന് 1800 ഓളം വിദ്യാര്‍ത്ഥികളെ അറിവിന്റെ വെളിച്ചം പകരുന്ന കൊച്ചിയിലെ മികച്ച സ്ക്കൂളുകളിലൊന്നായി ഈ സ്ക്കൂള്‍ വളര്‍ന്നു വികസിച്ചു. ഏറെക്കാലം കഴിയും മുമ്പുതന്നെ അപ്പര്‍ പ്രൈമറി/ഹൈസ്ക്കൂള്‍ നിലനിര്‍ത്തി ക്കൊണ്ട് എല്‍.പി.വിഭാഗം പ്രത്യേക ബ്ലോക്കായി പ്രവര്‍ത്തിച്ചു തുടങ്ങി. അന്നത്തെ ജി.സി.ഡി.എ ചെയര്‍മാന്‍ ശ്രീ. കൃഷ്ണകുമാറിന്റെ പ്രത്യേക താല്പര്യപ്രകാരം സ്ക്കൂളിന്റെ മുഖഛായതന്നെ മാറ്റിക്കൊണ്ട് ചുറ്റുമതില്‍ പണിയുകയും കുളങ്ങള്‍ നികത്തി വിശാലമായ സ്ക്കൂള്‍ മുറ്റം ഒരുക്കുകയും ചെയ്തു. വെളി മൈതാന സൗന്ദര്യവല്ക്കരണം എന്ന് പ്രത്യേകം വിഭാവനം ചെയ്ത ഫയലാണ് ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ കരടുരേഖ.

ഇന്നലെയു‍ടെ പ്രതീക്ഷയും ഇന്നിന്റെ യാഥാര്‍ത്ഥ്യവും നാളെയുടെ വാഗ്ദാനവുമായി മൂല്യബോധവും അച്ചടക്കവുമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കാനും അതിലൂടെ സ്ക്കൂളിന്റെയും പ്രദേശത്തിന്റേയും അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാനും തുടര്‍ന്നുള്ള സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് സ്ക്കൂള്‍ കൂട്ടായ്മ...

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}