ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/പ്രവർത്തനങ്ങൾ/2023-24

2022-23 വരെ2023-242024-25

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശാസാത്ര വിസ്മയങ്ങളുടെ ഒരു സിനിമാ പ്രദർശനം നടത്തി. ആഗസ്റ്റ് 6-ഹിരോഷിമാദിന റാലി,പതിപ്പ്,ക്വിസ്. ആഗസ്റ്റ് 15-വാർഡുമെമ്പർ സന്തോഷ് കുമാർ പതാക ഉയർത്തി. പരിസ്ഥിതി സൗഹൃദ ബാനറുരയോഗിച്ച്പലതരത്തിലുളള വേഷഭൂഷാദികളോടെയും,മതമൈത്രീസന്ദേശം നല്കുന്ന രീതിയിലുള്ള ഘോഷയാത്ര നടത്തി. ഗാന്ധിജയന്തി വാരാഘോഷസമാപനം ഏഴാംതീയതി നടത്തി. ശാസ്ത്രമേളയിൽ മികച്ച സ്കോർ നേടാൻ നമുക്ക് കഴിഞ്ഞു. LP വിഭാഗം സയൻസ് collecton-ൽ മൂന്നാം സ്ഥാനം നേടി. UP Science working model-ന് രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രമേളയിൽ Stillmodel-ന് രണ്ടാംസ്ഥാനം ലഭിച്ചു. Work experience Best stall-ന് ഒന്നാംസ്ഥാനവും കിട്ടി. ഉപജില്ലാതല കലാമേളയിൽ LP തലത്തിൽ Arabic general വിഭാഗങ്ങളിൽ overall രണ്ടാംസ്ഥാനം നേടുവാൻ കഴിഞ്ഞു.UP വിഭാഗങ്ങളിൽ നാലാംസ്ഥാനവും നേടാൻ കഴിഞ്ഞു.

സ്കൂൾ സോഷ്യൽ സർവീസ് സ്കീം

2022-23അധ്യയന വർഷത്തിൽ പൊതു വിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം .കിളിമാനൂർ സബ്ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട  സ്കൂളുകളിൽ ഒന്നാണ് ജിയുപി എസ പേരൂർ വടശ്ശേരി .അഞ്ചാംക്ലാസ്സിലെ കുട്ടികളെ അഭിമുഖം നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത് .2023ജനുവരി 7 നാണു SSSS ക്ളബ് ഔദ്യോഗികമായി ഉത്‌ഘാടനം നിർവഹിച്ചത് .സ്കൂളിന് ഒരു പച്ചക്കറിത്തോട്ടം ആവശ്യമാണ് എന്ന് വന്നപ്പോൾ എസ്എസ്എസ്എസ് ക്ലബ് ഏറ്റെടുത്ത ഒരു പച്ചക്കറിത്തോട്ടം നിർമിച്ചു .സ്കൂൾ പരിസരം മാലിന്യ മുക്തമാക്കാനുള്ള SSSS ന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ് . ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ ചങ്ങലയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു .റാലിയും ബോധവത്കരണ ക്‌ളാസും ഇതോടൊപ്പം കാര്യക്ഷേമമായി നടത്താൻ സാധിച്ച്‌ .ഹെൽത്ത്     ഇൻസ്‌പെക്ടർ ശ്രീ .ബിജു സാറിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു . വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിന് വേണ്ടിയുള്ള പരിപാടികൾ നടത്തിവരുന്നു .മാജിക് പ്ലാനറ്റ് സന്ദർശിക്കുകയും കുട്ടികൾക്കായി ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു .