എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/പ്രവർത്തനങ്ങൾ/2023-24
പ്രവേശനോത്സവം
2023 - 24 അധ്യയന വർഷത്തിന്റെ ആരംഭം എല്ലാവരുടെയും സഹായ സഹകരണത്താൽ വളരെ മനോഹരമായി. പുതിയ കുട്ടികളെ പൂക്കൾ നൽകി കലാലയത്തിലേക്ക് സ്വീകരിച്ചു. വിശുദ്ധ ബലിയോട് കൂടി പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കുട്ടികളെ അധ്യാപകർ ആദ്യാക്ഷരങ്ങൾ എഴുതിച്ചു. തുടർന്ന് റാലിയായി സ്കൂളിൽ പ്രവേശിച്ചു. പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു പാലാട്ടി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ബ്രദർ ഡോക്ടർ വർഗീസ് മഞ്ഞളി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീമതി കവിത ഷാജി അക്കാദമിക കലണ്ടർ പ്രകാശനം ചെയ്തു. പുതിയതായി പ്രവേശിച്ച കുട്ടികൾക്ക് പൂക്കൾ നൽകി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളെയും മാതാപിതാക്കളെയും കാണിച്ചു. പ്രവേശനോത്സവ ഗാനം, നൃത്തം ആശംസകൾ തുടങ്ങിയവയ്ക്ക് ശേഷം എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു. ആദ്യദിവസം തന്നെ ഉച്ചഭക്ഷണം നൽകി.
പരിസ്ഥിതി ദിനം
മൂക്കന്നൂർ വികസന സമിതിയുടെയും എക്കോ ക്ലബ്ബ്ന്റെയും ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈകൾ സ്കൂൾ അങ്കണത്തിൽ വച്ചുപിടിപ്പിച്ചു. അതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബിജു പാലാട്ടി നിർവഹിച്ചു. സിഇഒ നൈനാൻ തരിയൻ മുഖ്യാതിഥിയായിരുന്നു. എച്ച് എം സോണിയ വർഗീസ് സ്വാഗതവും റവറന്റ് ബ്ര. വർഗീസ് മഞ്ഞളി സി എസ് ടി അധ്യക്ഷ പദവിയും അലങ്കരിച്ചു. നാടൻപാട്ടും കവിതയും കുട്ടികൾ അവതരിപ്പിച്ചു. മൂക്കന്നൂർ വികസന സമിതി ചെയർമാൻ ശ്രീ ബേബി പി പി, സെക്രട്ടറി ശ്രീ ബെസ്റ്റിൻ ജോസ്, ഗോ കേരള ഇനിഷ്യേറ്റീവ് കോഡിനേറ്റർ ശ്രീ കെ ജി ഗിരീന്ദ്ര ബാബു എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു. സ്കൂളിലെ ഇൻചാർജ് ടീച്ചർ ശ്രീമതി ടിനു മാത്യു നന്ദി ആശംസിച്ചു.
വായനാദിനം
വളരെ മനോഹരമായ രീതിയിൽ വായനാദിന പരിപാടികൾ സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ റവറന്റ് ബ്രദർ ഡോക്ടർ വർഗീസ് മഞ്ഞളി സി എസ് ടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി സാലി ജോസഫ് സ്വാഗതം ആശംസിച്ചു.വായനാവാരാഘോഷത്തോടനുബന്ധിച്ച് HS, U
P വിഭാഗം അധ്യാപകരുടെ നേത്യത്വത്തിൽ മൂന്നു ഭാഷകളിൽ കഥ, കവിത രചനകളും പുസ്തകവലോകനം, കഥാവലോകനം, പ്രഭാഷണം, സാഹിത്യക്വിസ് എന്നിവയും നടത്തി.വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഈ ആഘോഷപരിപാടികൾ ഏറെ സഹായകമായി.
ലോക ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനത്തിൽ പ്ലക്കാടുകൾ എന്തി കുട്ടികൾ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു പാലാട്ടി യോഗം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട മാനേജർ ബ്രദർ ഡോക്ടർ വർഗീസ് മഞ്ഞളി സി എസ് ടി അധ്യക്ഷത വഹിച്ചു. സ്കൂൾ ലഹരിവിരുദ്ധ ക്യാമ്പസ് ആയും ക്ലീൻ ക്യാമ്പസായും സ്കൂൾ മാനേജർ പ്രഖ്യാപിച്ചു.എസ് പി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നി സംഘടനയിലെ കുട്ടികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അംബാസിഡർമാരായി ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ജയാ രാധാകൃഷ്ണൻ പ്രഖ്യാപിച്ചു.മുഖ്യ അതിഥിയായും ലഹരി വിരുദ്ധ ക്ലാസുകൾ നയിക്കുന്നതിനും ആയി പോലീസ് അക്കാദമി ട്രെയിനർ ആയ ശ്രീമതി ടെമ്പിൾ റോഷൻ ഉണ്ടായിരുന്നു. കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസും ലഹരി വിരുദ്ധ ക്ലാസും നടത്തി.
പി.ടി.എ പൊതുയോഗം
ജൂൺ 30 ഉച്ചയ്ക്ക് 1:30ന് ജനറൽ പിടിഎ യോഗം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബിജു പാലാട്ടി ഉദ്ഘാടകനും പിടിഎ വൈസ് പ്രസിഡൻറ് ശ്രീമതി കവിത ഷാജി അധ്യക്ഷയും ആയിരുന്നു. ബഹുമാനപ്പെട്ട മാനേജർ, സഭയുടെ പ്രൊവിൻഷ്യൽ ജനറലും ആയിരിക്കുന്ന ഡോക്ടർ വർഗീസ് മഞ്ഞളി സി എസ് ടി മുഖ്യപ്രഭാഷകനായിരുന്നു. ശ്രീ.ചാർലി പോൾ, പോസിറ്റീവ് പാരന്റിങ്നെ കുറിച്ച് ക്ലാസ് എടുത്തു. യോഗത്തിൽ എച്ച് എം സോണി ടീച്ചർ സ്വാഗതവും മുൻ സ്റ്റാഫ് സെക്രട്ടറി റിപ്പോർട്ടും സീനിയർ അസിസ്റ്റൻറ് ശ്രീമതി സാലി ജോസഫ് പി ടി എ കണക്ക് അവതരണവും നടത്തി. യോഗത്തിൽ സംബന്ധിച്ച എല്ലാ അംഗങ്ങൾക്കും സ്റ്റാഫ് സെക്രട്ടറി ബ്രദർ ആന്റണി ജോസഫ് സി എസ് ടി നന്ദിയും പറഞ്ഞു. തുടർന്ന് തിരഞ്ഞെടുപ്പ് നടന്നു ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉൾപ്പെടുത്തി പിടിഎ പ്രസിഡന്റിനെയും മതർ പിടിഎ പ്രസിഡണ്ടിനെയും തിരഞ്ഞെടുത്തു.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
2023 24 വർഷത്തിൽ സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും ഔപചാരിക ഉദ്ഘാടനം ജൂൺ 30 രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു പാലാട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശ്രീമതി കവിത ഷാജി അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥിയായി പ്രശസ്ത മിമിക്രി താരവും സിനിമ യുവസമിതായകനുമായ മാസ്റ്റർ അമൽ അശോക് എത്തിയിരുന്നു. സയൻസ് ക്ലബ് ആവിഷ്കരിച്ച വൈദ്യുതി ഇല്ലാതെ ബൾബ് കത്തിക്കുന്ന രീതി കാണിച്ച് ആ പരിപാടി അമൽ അശോക് ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത തരത്തിലുള്ള വസ്തുക്കളുടെ ശബ്ദവീചികൾ അനുകരിച്ച് അദ്ദേഹം കുട്ടികളെ ആഹ്ലാദിപ്പിച്ചു. സ്കൂളിന്റെ വകയായി ഒരു മൊമെന്റോ നൽകി അദ്ദേഹത്തെ ആദരിച്ചു.
ബഷീർ ദിനം
ജൂലൈ 5 ന് ബഷീർ ദിനത്തിൽ ബഷീറിന്റെ വിവിധ കൃതികളിലെ കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിച്ചു.അതുവഴി വിവിധ കഥാപാത്രങ്ങൾ കുട്ടികളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നതിനും അവരെക്കുറിച്ച് മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും കുട്ടികൾക്ക് സാധിച്ചു.
വിജയോത്സവം
ജൂലൈ 13 ന് എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ കുട്ടികൾക്കായി വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം നിർവഹിച്ചു.കുട്ടികളിൽ ഏറ്റവും താഴ്ന്ന ഗ്രേഡ് ലഭിച്ചത് സി ആക്കുവാൻ ഈ വർഷം നമുക്ക് സാധിച്ചു.
കുട്ടിപ്പത്രം
ജൂലൈ 14 കുട്ടിപ്പത്രം പരിപാടി
കുട്ടികളിലെ വായനാശീലവും മാതൃഭാഷയോടുള്ള സ്നേഹവും വളർത്തുന്നതിന് മൂക്കന്നൂരിലെ വ്യവസായി ജോഷ്മാൾ ഉടമ ഔസേപ്പച്ചൻ വർഗീസും കുടുംബവും സ്കൂളിലേക്ക് മലയാള മനോരമയുടെയും ദീപികയുടെയും മംഗളത്തിന്റെയും കോപ്പികൾ വാഗ്ദാനം ചെയ്തു. അതിൻറെ ഉദ്ഘാടനം അദ്ദേഹം മലയാള മനോരമ ജി എം കുരുവിള സാർ, ദീപിക, മംഗളം എന്നിവയുടെ മാനേജർ മാരുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു. HM സോണിയ വർഗീസ്, പിടിഎ പ്രസിഡൻറ് നിക്സൺ ലൂയിസ്, മദർ PTA പ്രസിഡൻറ് ശ്രീമതി ധന്യാ സാജു,സ്റ്റാഫ് സെക്രട്ടറി ബ്രദർ ആന്റണി ജോസഫ് തുടങ്ങിയവർ യോഗത്തിൽ ആശംസകൾ നേർന്നു.