സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി
ആമുഖം
പെണ്‍കുട്ടികളുടെ പഠനം ആശാന്‍കളരിയോടെ അവസാനിപ്പിച്ചിരുന്ന കാലഘട്ടത്തില്‍ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്‍ ഇറ്റാലിയന്‍ മിഷിനറി ബഹു. ലെയോപോള്‍ദ് മൂപ്പച്ചന്റെ സഹായത്തോടെ രൂപം കൊടുത്ത C.M.C സന്യാസിനീ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ ഇളം തലമുറയുടെ സമഗ്ര വളര്‍ച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂള്‍ , കറുകുറ്റി. 1906 ഏപ്രില്‍ 30-ാം തീയതി ഒരു പ്രൈവറ്റ് സ്‌കൂള്‍ ആയി തുടക്കമിട്ട ഈ വിദ്യാലയം 1921 മെയ് 22-ാം തീയതി ഗവണ്‍മെന്റ് അംഗീകാരമുള്ള ഒരു ഇംഗ്ലീഷ് മിഡില്‍ സ്‌കൂളായും 1944 ജനുവരി 25-ാം തീയതി ഒരു ഹൈസ്‌കൂളായും ഉയര്‍ത്തപ്പെട്ടു. 1999-2000 അദ്ധ്യായനവര്‍ഷത്തില്‍ V- ാം സ്റ്റാന്‍ഡേര്‍ഡില്‍ ഒരു ഡിവിഷന്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചു. ഈ വിദ്യാലയത്തിന്റെ പ്രധാന ആദ്ധ്യാപിക സി. ചിന്നമ്മ കെ.ഡി. യുടെ നേത്യത്വത്തില്‍ പ്രഗത്‌ഭരായ 45 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊʦ#3391;രിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട് കൂടിയ സയന്‍സ് ലാബ്, കമ്പ്യുട്ടര്‍ ലാബ്, പ്ലേ ഗ്രൗʦ#3405; പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട് കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്. കലാകായീകരംഗത്ത് സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികള്‍ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത് വര്‍ഷങ്ങളായി ഓവറോള്‍ ട്രോഫി കരസ്‌തമാക്കുന്നത് ഈ വിദ്യാലയമാണ്. ചെസ് , ടേബിള്‍ടെന്നീസ്, സ്‌പോക്കണ്‍ ഇംഗ്ലീഷ് എന്നിവയില്‍ കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ കോച്ചിംഗ് നല്‍കി വരുന്നു. ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ് യൂണിറ്റ്, പരിശീലനം സിദ്ധിച്ച നാല് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വളരെ സജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നു. വര്‍ഷങ്ങളായി രാജ്യപുരസ്‌കാര്‍, രാഷ്‌ട്രപതി പരീക്ഷകള്‍ എഴുതി S.S.L.C പരീക്ഷയില്‍ 30,60 മാര്‍ക്ക് വീതം ഈ കുട്ടികള്‍ നേടുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂള്‍, കറുകുറ്റി 683 576. stjosephkarukutty@gmail.com
വര്‍ഗ്ഗം: സ്കൂള്‍