പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ
  • ഭാഷാ ക്ലബ്ബ്


സാമൂഹ്യശാസ്ത്രക്ലബ്ബ്
ശിശുദിന റാലി

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുന്നതിന്, സാമൂഹ്യശാസ്ത്രവിജ്ഞന  വർധനക്കൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, നമ്മുടെ നാടിന്റെ ചരിത്രങ്ങളെ കുറിച്ചറിയുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ തനിക്കും താൻ ഉൾപ്പെടുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ ദിനാചാരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ, ഫീൽഡ് ട്രിപ്പ്‌, അഭിമുഖംതുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.

ബുൾബുൾ - കബ് യൂണിറ്റ്

കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഭാരത് സ്കട്ട്സ് ആൻഡ് ഗൈഡ്സ് എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള 5 മുതൽ 10 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കുള്ള ബുൾബുൾ - ആൺകുട്ടികൾക്കുള്ള കബ്‌ എന്നിവയുടെ യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.