ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം
| ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം | |
|---|---|
| വിലാസം | |
മാരായമുട്ടം തിരുവനന്തപുരം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 09-01-2017 | 44029 |
നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവണ്‍മെന്റ‍് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1957-നു മുന്‍പ് പുല്ലയില്‍ ശ്രീ മാധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ ഈ സ്കുള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2004-05 അധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവില്‍ ഈ സ്കൂളില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാ മേബല്‍ ഉള്‍പ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
ഹയര്‍സെക്കന്‍ററിയ്ക്കും ഹൈസ്കൂളിനും യൂപിയ്ക്കുമായി രണ്ട് ബഹുനിലമന്ദിരവും രണ്ട് ഒറ്റനിലകെട്ടിടവും രണ്ട് ഒാടിട്ടകെട്ടിടവുമാണ് ഉള്ളത്.സ്ഥലപരിമിതിമൂലം നാല് ക്ലാസ്സുകല് ആഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.കുട്ടികള്ക്കായി വിശാലമായ ഒരു കളിസ്ഥലം തന്നെയുണ്ട്.ഹൈസ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ളാസ്റൂം,സയന്‍സ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികള്ക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.
==കംപ്യൂട്ടര്‍ ലാബ് == നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ് റൂമിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൂള്‍ ഐറ്റി ക്ലബ്ബ്
ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. എല്ലാ ക്ളാസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാര്‍ത്ഥിയുടെ പേരു സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന്‍ വോട്ടിംഗിനായി മെഷീന്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാലോ ഫലമറിയാന്‍ ഒരു സെക്കന്‍റ് സമയം മാത്രം …...... വിജയിയുടെ പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനില്‍.......
സ്കൗട്ട് & ഗൈഡ്സ്

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ ഷാജി.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ രോഷ്നിയും നേതൃത്വം നല്‍കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്. ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10 ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു. യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു. ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂള്‍ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തോട്ടം പരിപാലിക്കല്‍ , സ്ക്കൂള്‍ വിസിറ്റിങ്ങ് എന്നിവ സജീവമായി നടത്തി വരുന്നു. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂള്‍ കൈവരിച്ചത്. 2015-16 അദ്ധ്യായന വര്‍ഷത്തില്‍ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി
എന്‍.സി.സി
എന്‍ സി സി കുട്ടികള് സജീവമായി സേവനപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു.വൃദ്ധസദനം സന്ദര്‍ശിക്കല്‍,ശുചീകരണം എന്നിവയിലൂടെ മികച്ച സേവനപ്രവര്‍ത്തനങ്ങളാണ് കുട്ടികള് കാഴ്ചവയ്ക്കുന്നത്.
ജൂനിയര്‍ റെഡ് ക്രോസ്

2014-15 അദ്ധ്യായന വര്‍ഷത്തില്‍ ജൂനിയര്‍ റെഡ് ക്രോസും പ്രവര്‍ത്തനം ആരംഭിച്ചു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.സ്കുുളിലെ റെഡ്ക്രോസ് യൂണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീമതി ലൈജു ടീച്ചറാണ്.
സ്റ്റുഡന്റ് പോലീസ്
2014-15 അദ്ധ്യായന വര്‍ഷത്തില്‍ സ്റ്റുഡന്റ് പോലീസ് പ്രവര്‍ത്തനം ആരംഭിച്ചു. അച്ചടക്കം , ഗതാഗത നിയന്ത്രണം എന്നിവയില്‍ സ്റ്റുഡന്റ് പോലീസ് കുട്ടികള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തി വരുന്നത്

ഹരിത കേരളം പദ്ധതി
'ഹരിത കേരളം പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഥാടനം 16-11-2016 ബുധനാഴ്ച രാവിലെ ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് നിര്‍വഹിച്ചു.
രക്ഷാ പ്രോജക്റ്റ് (കരാട്ടെ)
'രക്ഷാ പദ്ധതി' ജില്ലാപഞ്ചായത്തംഗം ശ്രീമതി ഗീതാരാജശേഖരന്‍ 05-01-2017 വ്യാഴാഴ്ച ഉദ്ഥാടനം ചെയ്തു.ശ്രീമതി പത്മജ ടീച്ചറാണ് ഈ പദ്ധതിയുടെ നേതൃത്വം വഹിയ്കുുന്നത്.
വിവിധ ക്ലബ്ബുകള്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഹെല്ത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- എനര്‍ജി ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
മാനേജ്മെന്റ്
ഗവര്‍മെന്റ് സ്കൂള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. രാജേശ്വരി , ഗ്ലാഡ്സ്റ്റണ്‍ , കൃഷ്ണന്‍കുട്ടിനായര്‍ , കുമാരി അംബിക , സാംസണ്‍ , വിജയകുമാര്‍ , എല്‍സി സരോജം , വാട്സണ്‍ , വിജയലീല , ജെസ്റ്റിന്‍ ബ്രൈറ്റ് , അനിതകുമാരി
വഴികാട്ടി
നെയ്യാറ്റിന്‍കരയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് ഗവ.എച്ച്.എസ്.എസ് മാരായമുട്ടം {{#multimaps:8.4258969,77.1066643 | width=800px | zoom=16 }}