ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


2023 - 24 ലെ പ്രവർത്തനങ്ങൾ

*ഗവ.എൽ.പി എസ്* *വെള്ളനാട്.*

*മില്ലറ്റ് ഫുഡ് ഫെസ്റ്റ്*  *2023*

           *റിപ്പോർട്ട്*

സസ്റ്റെയിനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 1-ാംതീയതി മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപിക ശ്രീമതി ലീന രാജ് ടീച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ  വി ഐ മനു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചെറുധാന്യങ്ങളായ ചോളം, തിന, റാഗി, ബാർലി, ബജ്റ, മണിച്ചോളം, ചാമ, വരക് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട ചെറു ധാന്യങ്ങളുടെ പ്രദർശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും നടന്നു.