ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2024-25
ജൂൺ 5
ജൂൺ -5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ സ്കൂൾ വളപ്പിൽ ഫലവൃക്ഷതൈകൾ നടന്നു.
ജൂൺ 19 വായനാദിനം
2024 -2025 നെടുമങ്ങാട് സബ്ജില്ല ശാസ്ത്രമേളയിൽ സയൻസ് വിഭാഗം ഓവറാൾ നേടി
2024 -2025നെടുമങ്ങാട് സബ്ജില്ല ശാസ്ത്രമേളയിൽലഘുപരീക്ഷണ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
2024 -2025 നെടുമങ്ങാട് സബ്ജില്ല കലോത്സവത്തിൽ മികവാർന്ന പ്രകടനം
നെടുമങ്ങാട് സബ് ജില്ല കായികമേള 2024-25
നെടുമങ്ങാട് സബ്ജില്ല കായികമേള ഈ വർഷംജിവി രാജ സ്പോർട്സ് സ്കൂളിൽ വച്ച് നടക്കുകയുണ്ടായി.നമ്മുടെ സ്കൂളിൽ നിന്നും 22 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. എൽ പി മിനി വിഭാഗത്തിൽ പെൺകുട്ടികളുടെ 100 മീറ്റർ 50 മീറ്റർ എന്നീ ഇനങ്ങളിൽമീവൽ രത്നാ രതീഷ് വേഗതയേറിയ താരമായി.
4 X 50മീറ്റർ ഷട്ടിൽ റിലേയിലും ഒന്നാം സ്ഥാനം നേടി.നമ്മുടെ സ്കൂൾ സബ് ജില്ലയിൽ ശ്രദ്ധയാകർഷിച്ചു.
E cube ലാംഗ്വേജ് ലാബ്
കുട്ടികളിൽ പഠനം ലഘൂകരിക്കുന്നതിന് ഇംഗ്ലീഷനോടുള്ള ആഭിമുഖ്യം കൂട്ടുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈകറ്റിന്റെയും സഹകരണത്തോടുകൂടി സ്കൂൾ നടപ്പിലാക്കിയ പദ്ധതിയാണ് E- cube ലാംഗ്വേജ് ലാബ് കുട്ടികൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ഏറ്റെടുക്കുകയും സ്വയം ഉത്തരങ്ങൾ കണ്ടെത്താൻ പ്രാവീണ്യം നേടുകയും ചെയ്യുന്നു.
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനാചരണം
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനാചരണം ISRO -ലെ ശാസ്ത്രജ്ജനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സൂരജ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ നൂറ്റിപ്പത്തോളം ശാസ്ത്ര വിസ്മയ കാഴ്ചകൾ അവതരിപ്പിക്കുകയും ചെയ്തു.
ഗാന്ധിദർശൻ വിദ്യാലയം
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയം ആയി തെരഞ്ഞെടുത്ത സ്കൂൾ ( രണ്ടാം സ്ഥാനം) .
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധിദർശൻ കയ്യെഴുത്തു മാസിക രണ്ടാം സ്ഥാനം നേടി.
മലയാള മനോരമ നല്ല പാഠം ക്ലബ്ബ്
2024- 25 അധ്യായനവർഷത്തിൽ ഗവൺമെൻറ് എൽപിഎസ് വെള്ളനാട് മലയാള മനോരമ നല്ല പാഠം ക്ലബ് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. നിറയെ വായന, നിറയെ പച്ചപ്പ്, നിറയെ പുഞ്ചിരി എന്ന നല്ല പാഠത്തിന്റെ ആശയത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് ഈ വർഷം ചെയ്തത്. പത്ര പുസ്തക വായനയ്ക്കും പ്രകൃതിയുടെ പച്ചപ്പ് കൂട്ടുന്നതിനും വേദനയിൽ നിൽക്കുന്നവർക്ക് പുഞ്ചിരി നൽകുന്നതിനും വളരെയധികം പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ഇന്നും നല്ല പാഠം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.
eco club
ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് അതാത് വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുന്നു.
ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി Eco club ൻ്റെ നേതൃത്വത്തിൽ ഇ-വേസ്റ്റ് ബോക്സ് സ്ഥാപിച്ചു.H M ലീനരാജ് ടീച്ചർ ഇ-വേസ്റ്റ് ബോക്സ് ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നു.
ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കളും ഇലക്ട്രോണിക് മാലിന്യങ്ങളും കുട്ടികൾ ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നു.