സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 8 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25041 (സംവാദം | സംഭാവനകൾ) (→‎സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പ്രവർത്തനങ്ങളുടെ നിർവഹണങ്ങളുടെ ആദ്യഘട്ടം പൈലറ്റ് പദ്ധതിയായി 2016 സെപ്റ്റംബർ മുതൽ ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോർത്ത്, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിൽ ആരംഭിച്ചു. ഐ.ടി@സ്കൂൾ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റൽ ഇന്ററാക്ടീവ് പാഠപുസ്തകം, എല്ലാ വിഷയങ്ങളുടെയും പാഠ്യപഠനത്തിനു സഹയാകമാകുന്ന ഡിജിറ്റൽ ഉള്ളടക്ക ശേഖരം, എല്ലാവർക്കും മുഴുവൻ സമയപഠനാന്തരീക്ഷം ഉറപ്പാക്കുന്ന സമഗ്രപോർട്ടൽ, ഇ ലേണിങ്/എം ലേണിങ്/ലേണിങ് മാനേജ്മെന്റ് സംവിധാനം, മൂല്യനിർണയ സംവിധാനങ്ങൾ തുടങ്ങിയവ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നവയാണ്.

സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി

സംസ്ഥാനത്തെ വിദ്യാലയങ്ങളെ ഹൈ ടെക് ആക്കുന്നതിന്റെ ഭാഗമായി സെന്റ് ജോസഫ് ജി എച് എസ് വിദ്യാലയത്തിന് 27 ലാപ് ടോപുകളും 17 .പ്രോജെക്ടറുകളും സ്പീക്കറുകളും അനുബന്ധ ഉപകരണങ്ങളും കൈറ്റിൽനിന്നും ലഭിക്കുകയുണ്ടായി അവ എല്ലാ ക്ലാസ്സുകളിലും നന്നായിട്ടു ഉപയോഗിച്ചുവരുന്നു അവയുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശ്രദ്ധിച്ചുവരുന്നു.വിദ്യകിരണം പദ്ധതിയുടെ ഭാഗമായി നോട്ട് പാടുകളും ലഭിച്ചു .ഫുൾ എച് ഡി എൽ ഇ ഡി ടി വി യും ഓർഡിനോ കിറ്റുകളും മൾട്ടീമീഡിയ  പ്രിന്ററും ഡി എസ് എൽ ആർ ക്യാമറയും ഹൈ ടെക് ഭാഗമായി ലഭിച്ചു