വി.എച്ച്.എസ്.എസ്. കരവാരം/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
09:47, 7 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ) (→‎സാമൂഹ്യശാസ്ത്ര മേള :സബ് -ജില്ലതലം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023 -2024 അധ്യയന വർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ആയി ശ്രീമതി.മഞ്ജുഷ .വി .എസ് തിരഞ്ഞെടുക്കപ്പെട്ടു .പ്രവർത്തനങ്ങളുടെ മുന്നോടിയായി താല്പര്യമുള്ള കുട്ടികളെ ചേർത്ത് ക്വിസ് നടത്തി 40 അംഗങ്ങൾ ഉൾപ്പെടുന്ന ക്ലബ് രൂപീകരിച്ചു .കുട്ടികളിൽ നിന്നും അക്ഷയ് അശോക് ,ഉണ്ണിമായ എന്നിവരെ ലീഡേഴ്‌സ് ആയി തിരഞ്ഞെടുത്തു .

പ്രവർത്തങ്ങൾ 2023-2024

സമുദ്ര ദിനം ജൂൺ 8-2023

അമിത ചൂഷണത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും സമുദ്രങ്ങൾ രക്ഷിക്കാൻ കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നത്‌ ആണ് സമുദ്ര ദിനം ആഘോഷിക്കുന്നതിന്റെ ഉദ്ദേശം .ജൂൺ 8 ,സമുദ്ര ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ സമുദ്ര ദിന ക്വിസ് , പോസ്റ്റർ നിർമാണ മത്സരം എന്നിവ നടത്തുകയുണ്ടായി .സോഷ്യൽ സയൻസ് അദ്ധ്യാപകർ സമുദ്രങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി.

ജൂൺ 8 ,സമുദ്ര ദിനവുമായി ബന്ധപ്പെട്ട നടത്തിയ പോസ്റ്റർ രചന മത്സരം
ജൂൺ 8 ,സമുദ്ര ദിനo

ലോക ജനസംഖ്യദിനം ജൂലൈ 11

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് കഴിഞ്ഞ കാലം നമുക്ക് നൽകിയ പാഠം .ജനസംഖ്യക്ക് ഒപ്പം ദാരിദ്ര്യവും കുറക്കാമെന്ന തിരിച്ചറിവിന്റെ ഓർമപ്പെടുത്തലാണ് ലോക ജനസംഖ്യ ദിനാചരണത്തിന്റെ ലക്ഷ്യം

ദിനാചരണത്തിന്റെ ഭാഗമായി കാർട്ടൂൺ രചന, പോസ്റ്റർ തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു.തുടർന്ന് ജനസംഖ്യയും രാജ്യപുരോഗതിയും എന്ന വിഷയത്തെ കുറിച്ച് കുട്ടികളുടെ ഡിബേറ്റ് സംഘടിപ്പിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി കാർട്ടൂൺ രചന, പോസ്റ്റർ തയ്യാറാക്കൽ
ലോക ജനസംഖ്യദിനം ജൂലൈ 11
പോസ്റ്റർ തയ്യാറാക്കൽ
ലോക ജനസംഖ്യദിനം:പോസ്റ്റർ തയ്യാറാക്കൽ
കാർട്ടൂൺ രചന
സംവാദം

ഹിരോഷിമ നാഗസാക്കി ദിനം 2023

1945 ആഗസ്റ്റ് 6 നു ആണ് ഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്ന അണുബോംബ് പതിച്ചത്.സൂര്യന് തുല്യം ഉയർന്നു പൊങ്ങിയ തീജ്വാലകൾ ഹിരോഷിമ നഗരത്തെ ചാമ്പലാക്കി.ഒന്നര ലക്ഷത്തോളം പേര് നിമിഷാർദ്ധം കൊണ്ട് ഇല്ലാതായി.1945 ആഗസ്റ്റ് 9 നു രാവിലെ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബ് വർഷിച്ചു.ജപ്പാനെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ചതും വേദനിപ്പിച്ചതും ആയിരുന്നു ആക്രമണങ്ങൾ .ലോകചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിലൊന്നായ ആദ്യ അണുബോംബ് ഉപയോഗത്തിന് ഈ 2023 ഇൽ എഴുപത്തെട്ടു വയസ്സ് തികയുന്നു .യുദ്ധാനന്തരം ഉയർത്തെഴുന്നേൽക്കാൻ ഹിരോഷിമയും ജപ്പാനും നൽകുന്ന സന്ദേശം യുദ്ധമെപ്പോഴും വേദനയും നഷ്ടങ്ങളും മാത്രമേ അവശേഷിപ്പിക്കുള്ളുവെന്നു നമ്മുടെ പുതിയ തലമുറയെ ഓർമ്മിപ്പിക്കുന്നു.

ഭാവി തലമുറയിലെ പ്രബുദ്ധരാക്കിയാൽ മാത്രമേ നമ്മുടെ ലോകത്ത് സമാധാനവും ശാന്തിയും ഉണ്ടാക്കിയെടുക്കാൻ സാധിക്കു.സ്കൂളിൽ ഹിരോഷിമ ദിനാചരണത്തോട് അനുബന്ധിച്ചു സമാധാന പ്രതിജ്ഞ ,അണുബോംബ് ആക്രമണത്തിൽ രക്തസാക്ഷി ആകേണ്ടി വന്ന ജാപ്പനീസ് പെൺകുട്ടിയായ സഡാക്കോ സസാക്കിയിലൂടെ ലോകസമാധാനത്തിന്റെപ്രതീകമായി അറിയപ്പെടുന്ന സഡാക്കോ കൊക്ക് നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു .

സഡാക്കോകൊക്കു നിർമാണം
ഹിരോഷിമ നാഗസാക്കി ദിനാചരണം

നാഗസാക്കി ദിനം -ആഗസ്റ്റ് 9 ,2023

നാഗസാക്കി ദിനമായ ആഗസ്റ്റ് 9 ,സോഷ്യൽസയൻസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു .ബാനറിൽ ഹെഡ് മിസ്ട്രെസ്സ് റീമ ടീച്ചർ ,സോഷ്യൽ സയൻസ് അദ്ധ്യാപകരായ ജൂലി ടീച്ചർ,മഞ്ജുഷ ടീച്ചർ ,കുട്ടികൾ ,മറ്റു അദ്ധ്യാപകർ എന്നിവർ യുദ്ധവിരുദ്ധസന്ദേശങ്ങൾ എഴുതി.ബാനറിലെ ഓരോ സന്ദേശവും യുവ തലമുറക്ക് പ്രചോദനം ഏകുന്നവയായിരുന്നു .

ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ ഹരികൃഷ്ണൻ (8C ),സുധി (8C )എന്നിവർ വിജയികളായി

യുദ്ധവിരുദ്ധറാലി
യുദ്ധവിരുദ്ധസന്ദേശങ്ങൾ

സാമൂഹ്യശാസ്ത്ര മേള

സാമൂഹ്യശാസ്ത്ര മേള

സ്കൂൾ തല സാമൂഹ്യ ശാസ്ത്ര മേള മേള സെപ്റ്റംബർ 23 സ്കൂൾ ക്യാമ്പസ്സിൽ വച്ച് സംഘടിപ്പിച്ചു . സ്റ്റിൽ മോഡൽ ,വർക്കിംഗ്മോഡൽ ,ചാർട്ടുകൾ ,ക്വിസ് എന്നിവ മത്സര ഇനങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ഉപജില്ല മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രണവ് .സി.ബി (10B ),അഭിനന്ദ് .എ.എസ് (10B ),അശിൻ (8B) ആമിന (9B )എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

സാമൂഹ്യശാസ്ത്ര മേള



സാമൂഹ്യശാസ്ത്ര മേള :സബ് -ജില്ലതലം

സോഷ്യൽ സയൻസ്ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ നടത്തിയ പത്രവായന മത്സരത്തിൽ ഹരികൃഷ്ണ .എസ് ,10 A ഒന്നാം സ്ഥാനം നേടി .

പത്ര വായന -ഹരികൃഷ്ണ .എസ് .ഒന്നാം സ്ഥാനം

വർക്കിംഗ് മോഡൽ -അശിൻ .എ.എസ് -ബി ഗ്രേഡ്