സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:55, 26 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43031 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
TOYS USING LEAVES

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകളെ വളർത്തിയെടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉള്ള വേദിയായി ആർട്സ് ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു ചിത്രരചനാ , പൂക്കൾ നിർമാണം, കളിപ്പാട്ടനിർമാണം, അഗർബത്തി , ചോക് , മുത്ത് ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കൾ എന്നിവ ഉണ്ടാക്കുന്നതിലും പരിശീലനം നൽകി വരുന്നു. മറ്റു വിഷയങ്ങളോടൊപ്പം ഇവയ്ക്കും ടൈം ടേബിൾ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ വർഷവും നടത്തി വരുന്ന സബ് ജില്ലാ കലോത്സവത്തിൽ പ്രവർത്തിപരിചയത്തിന്റെ തത്സമയ മത്സരങ്ങളിൽ UP വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും ഓവർ ഓൾ ഫസ്റ്റ് ലഭിച്ചുകൊണ്ടിരിക്കുന്നു. ഏതാനും കുട്ടികൾ റവന്യൂ തലത്തിലും ചിലർ സംസ്ഥാന തലത്തിലും മത്സരത്തിന് അർഹത നേടി വരാറുണ്ട്.


കലോൽസവം 2K23

      സ്കൂൾ പ്രതിഭകൾക്ക് പ്രത്യേക പരിശീലനം നൽകി സബ്ജില്ലാ കലോൽസവത്തിൽ പങ്കെടുപ്പിച്ചു. പങ്കെടുത്ത എല്ലാ മൽസര ഇനങ്ങൾക്കും സമ്മാനങ്ങളും ഗ്രേഡുകളും കരസ്ഥമാക്കി വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കൈവരിച്ചു. യു.പി വിഭാഗത്തിന് ഓവറോൾ രണ്ടാം സ്ഥാനവും എച്ച്.എസ് വിഭാഗത്തിന് ഓവറോൾ നാലാം സ്ഥാനവും ലഭിച്ചു. വിജയി കൾക്ക് ജില്ല വിദ്യാഭ്യാസ ഡയറക്ടർ ശ്രീ. സുരേഷ് കുമാർ സാർ സമ്മാനങ്ങൾ വിതരണം ചെയ്തു.