ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗാന്ധിജയന്തിയോടനുബന്ധിച്ച് ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ കുട്ടികളെ നോക്കി പുഞ്ചിരിക്കുന്ന ഗാന്ധി ശില്പം സ്ഥാപിച്ചു.
![](/images/thumb/5/50/13951_207.jpg/318px-13951_207.jpg)
02/10/2023
ഗാന്ധിജയന്തിയോടനുബന്ധിച്ച് ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ കുട്ടികളെ നോക്കി പുഞ്ചിരിക്കുന്ന ഗാന്ധി ശില്പം സ്ഥാപിച്ചു.
പ്രശസ്ത ശില്പി ഉണ്ണി കാനായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പമാണിത്. രാവിലെ വിദ്യാലയങ്കണത്തിൽ സർവ്വമതപ്രാർത്ഥന നടത്തി. രക്ഷിതാക്കളുടെയും കുട്ടികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിന്റെ ബഹുമാന്യനായ മാനേജർ ശ്രീ കെ കുഞ്ഞി കൃഷ്ണൻ നായർ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.എഫ്. അലക്സാണ്ടർ മാസ്റ്റർ സന്നിഹിതനായിരുന്നു. ശില്പം രൂപകൽപ്പന ചെയ്ത ഉണ്ണി കാനായിയെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. സ്വാഗതം : ശ്രീ.പി.എൻ. ഉണ്ണികൃഷ്ണൻ ( പ്രധാനാധ്യാപകൻ) അധ്യക്ഷൻ : ശ്രീ.ടി.വി. രമേശ് ബാബു (പി.ടി.എ. പ്രസിഡണ്ട് ) ഗാന്ധിപ്രതിമ അനാച്ഛാദനം : ശ്രീ.കെ.കുഞ്ഞികൃഷ്ണൻ നായർ ( മാനേജർ , ജെ.എം.യു.പി.സ്കൂൾ ചെറുപുഴ)ഉദ്ഘാടനവും ശില്പി ഉണ്ണി കാനായിയെ ആദരിക്കലും ശ്രീ.കെ.എഫ്. അലക്സാണ്ടർ (പ്രസിഡണ്ട് , ചെറുപുഴ ഗ്രാമ പഞ്ചായത്ത് )
രാഷ്ട്ര ഭാഷയിൽ വായനാകാർഡ് തയ്യാറാക്കി ഹിന്ദി പക്ഷാചരണത്തിൽ പ്രദർശനം നടത്തി കുട്ടികൾ
25/09/2023
![](/images/thumb/1/12/13951_203.jpg/300px-13951_203.jpg)
ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് യുപി ക്ലാസിലെ കുട്ടികൾ വായനാ കാർഡ് തയ്യാറാക്കി പ്രദർശനം നടത്തി. സ്കൂളിലെ ലൈബ്രറി യിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ച 100 ൽ അധികം ഹിന്ദി പുസ്ത കങ്ങളും സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശനത്തിൽ ഉണ്ടായിരുന്നു. കുട്ടി കൾക്കായി വായനാമത്സരവും നടത്തി.
ഹിന്ദി ഉത്സവിന്റെ വിളംബര ജാഥ സംഘടിപ്പിച്ചു.
21/09/2023
ചെറുപുഴ :ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ സുരീലി ഹിന്ദി ഉത്സവിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. സപ്തംബർ 14 മുതൽ 28 വരെയുള്ള ഹിന്ദി പക്ഷാചരണവും 2024 ജനുവരി 10 വരെ നീണ്ടുനിൽക്കുന്ന സുരീലി ഹിന്ദി ഉത്സവിന്റെയും പ്രചരണാർത്ഥം ജെ.എം.യു.പി.സ്കൂൾ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സഘടിപ്പിച്ചത്. വാദ്യോപകരണങ്ങൾ മുഴക്കി, ഹിന്ദിയിൽ മുദ്രാവാക്യം വിളിച്ച് വിവിധ മുഖംമൂടികൾ ധരിച്ചാണ് കുട്ടികൾ വിളംബര ജാഥയിൽ പങ്കെടുത്തത്. പി.ലീന അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെലീസ മനു പ്രസാദ് സ്വാഗതവും സി.കെ ഷീന നന്ദിയും പറഞ്ഞു. വിദ്യാർഥികളായ മുഹമ്മദ് നാഫിൽ, എൻ.എസ്. നക്ഷത്ര , ഇസമരിയ റോബിൻ, കാശിനാഥ് സുനിൽ ,അമീർ അൻസാരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
![](/images/thumb/b/b6/13951_198.jpg/300px-13951_198.jpg)
![](/images/thumb/f/fa/13951_199.jpg/300px-13951_199.jpg)
![](/images/thumb/2/2e/13951_200.jpg/300px-13951_200.jpg)
ഹിന്ദി ദിവസ് ആചരിച്ചു.
14/09/2023
![](/images/thumb/6/6e/13951_196.jpg/300px-13951_196.jpg)
ചെറുപുഴ ജെ എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ഹിന്ദി ദിവസ് ആചരിച്ചു. ഹിന്ദി മംചിന്റെ നേതൃത്വത്തിൽ ഹിന്ദി ദിവസത്തെ പ്രാധാന്യം വ്യക്തമാക്കുന്ന ബാഡ്ജ് ധരിച്ചാണ് മുഴുവൻ കുട്ടികളും എത്തിയത്. ഹിന്ദിയുടെ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും കുട്ടികൾ കൈയിലേന്തിയിരുന്നു. ഹിന്ദിയിൽ തയ്യാറാക്കിയ വായന കാർഡ് കുട്ടികൾ പ്രദർശിപ്പിച്ചു.ലീഡർ ശ്രീദേവ് ഗോവിന്ദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.കെ ഷീന സ്വാഗതവും പി ലീന നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ അമേയ രവി ,ആദിയ, വിശാൽദേവ്, സി.കെ വരദ, സൂര്യഗായത്രി, മുഹമ്മദ് ഫയാസ്, അന്ന കാതറിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അധ്യാപക ദിനം: അധ്യാപകനായപഞ്ചായത്ത് പ്രസിഡണ്ടിനെ ആദരിച്ചു.
05/09/2023
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .അധ്യാപകനായ പഞ്ചായത്ത് പ്രസിഡണ്ടിനെ ആദരിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ വച്ച് സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ എല്ലാ അധ്യാപകർക്കും പൂച്ചെണ്ടു നൽകി ആദരിച്ചു ,പിടിഎയുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരെയും ആദരിച്ചു. പരിപാടികൾ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡണ്ടും ജെ. എം യു പി സ്കൂൾ മാനേജരുമായ റിട്ടയേർഡ് അധ്യാപകൻ കുഞ്ഞി കൃഷ്ണൻ നായരെ വീട്ടിലെത്തി കുട്ടികൾ ആദരിച്ചു. അധ്യാപക അവാർഡ് ജേതാവും മുൻ അധ്യാപകനുമായ കെ കെ സുരേഷ് കുമാർ മാസ്റ്ററെ ആദരിച്ചു. മുൻ പ്രധാനാധ്യാപിക കെവി നീന ടീച്ചറുടെ വീട്ടിലെത്തി ആദരവ് നൽകി. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരെയും വേദിയിലേക്ക് സ്വീകരിച്ച് പൂച്ചെണ്ട് നൽകി ആദരിച്ചു. പിടിഎ എല്ലാ അധ്യാപകർക്കും സ്കൂളിലെത്തി ആദരവ് നൽകി. അധ്യാപകരുടെ വകയായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും മധുരം നൽകി.പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷത വഹിച്ചു. കെ.സത്യവതി, ശ്രീന രഞ്ജിത്ത്, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.ജയചന്ദ്രൻ നന്ദിയും പറഞ്ഞു
![](/images/thumb/a/ab/13951_193.jpg/300px-13951_193.jpg)
![](/images/thumb/d/d9/13951_191.jpg/300px-13951_191.jpg)
![](/images/thumb/a/a5/13951_192.jpg/300px-13951_192.jpg)
ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു .
25/08/2023
![](/images/thumb/7/7f/13951_187.jpg/275px-13951_187.jpg)
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. എല്ലാ ക്ലാസിലും പൂക്കളം,പിടിഎയുടെ നേതൃത്വത്തിൽ മെഗാ പൂക്കളം, വാമനന്മാർ,മാവേലി എന്നിവരുടെ പ്രച്ഛന്നവേഷം, കുട്ടികളുടെ വിവിധ കലാപരിപാടികൾ,അധ്യാപകരുടെ ഓണപ്പാട്ട് തുടർന്ന് ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.ഈ പരിപാടികളിൽ കുട്ടികളും രക്ഷിതാക്കളും വ്യാപാരികളും ചെറുപുഴയിലെ മുഴുവൻ സ്ഥാപനങ്ങളിലെ
അധികൃതരും പങ്കെടുത്തു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എഫ് അലക്സാണ്ടർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ , സ്കൂൾ മാനേജർ കുഞ്ഞി കൃഷ്ണൻ നായർ തുടങ്ങിയ പ്രമുഖർ
പരിപാടികളിൽ സംബന്ധിച്ചു. പിടിഎ പ്രസിഡണ്ട് വി.വി. രമേശ് ബാബു അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ
പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ഇ ജയചന്ദ്രൻ നന്ദി പറഞ്ഞു. കെ.സത്യവതി,ആശംസ അർപ്പിച്ചു.
![](/images/thumb/1/19/13951_189.jpg/300px-13951_189.jpg)
![](/images/thumb/c/c9/13951_188.jpg/300px-13951_188.jpg)
മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 76 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
15/08/2023
രാവിലെ പ്രധാനാദ്ധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തിയതോടുകൂടി പരിപാടികൾ ആരംഭിച്ചു. തുടർന്ന് ടൗണിൽ വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും എൻഡോവ്മെന്റ് വിതരണവും നടത്തി. തുടർന്ന് കുട്ടികൾക്കായി പായസവിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എൻഡോവ്മെന്റ് വിതരണം വിദ്യാലയത്തിന്റെ മാനേജർ കെ. കുഞ്ഞി കൃഷ്ണൻ നായർ നടത്തി .മദർ പി ടി പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്,സീനിയർ അസിസ്റ്റൻറ് കെ സത്യവതി, സ്കൂൾ ലീഡർ ശ്രീദേവ് ഗോവിന്ദ് കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
![മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 76 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.](/images/thumb/6/6f/13951_184.jpg/300px-13951_184.jpg)
![](/images/thumb/c/c3/13951_186.jpg/300px-13951_186.jpg)
![](/images/thumb/3/36/13951_185.jpg/300px-13951_185.jpg)
ഞങ്ങളും കൃഷിയിലേക്ക്
27/07/2023
![](/images/thumb/0/03/13951_171.jpg/282px-13951_171.jpg)
ഞങ്ങളും കൃഷിയിലേക്ക് എന്ന് പദ്ധതിയുടെ ഭാഗമായി കുട്ടികളെ കൃഷിയുടെ ബാലപാഠങ്ങൾ
പഠിപ്പിക്കുന്നതിനായി കൃഷി അറിവ് പങ്കുവെച്ചുകൊണ്ട് ജെഎംപി സ്കൂളിൽ അഞ്ച് ഡി ക്ലാസിലെ
കുട്ടികളെ അധ്യാപകർ കൃഷിയുടെ വിവിധ ഘട്ടങ്ങൾ പറഞ്ഞുകൊടുത്തും കുട്ടികളെ കൊണ്ട്
സ്വയം ചെയ്യിപ്പിച്ചു ബോധവൽക്കരിച്ചുഇതിലൂടെ കുട്ടികൾക്ക് കൃഷിയിൽ താൽപര്യം ജനിപ്പിക്കുവാൻ
സാധിക്കുന്നു.
"എന്റെ വീട് ആദ്യ വിദ്യാലയം" കുട്ടികളുടെ ഗൃഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു.
26/07/2023
![](/images/thumb/3/3a/13951_161.jpg/343px-13951_161.jpg)
ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂൾ നടപ്പിലാക്കുന്ന എന്റെ വീട് ആദ്യ വിദ്യാലയം പരിപാടി ഭൂദാനം കോളനിയിൽ നടന്ന ചടങ്ങിൽ ചെറുപുഴ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വീട് സന്ദർശിക്കുകയും അവരുടെ ജീവിത സാഹചര്യം മനസ്സിലാക്കി വേണ്ട സഹായം നൽകുന്നതിനും പഠനത്തിൽ മുന്നോട്ട് നയിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത ഘട്ടമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളും സന്ദർശിക്കുന്നതിനും വേണ്ട പഠന സാഹചര്യം ഒരുക്കുന്നതിനും സ്കൂൾ പി.ടി.എ യും അധ്യാപകരും മാനേജ്മെൻറും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ .ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനേജർ ഇൻ ചാർജ് കെ.കെ.വേണുഗോപാൽ, പി.ടി.എ.പ്രസിഡണ്ട് രമേശ് ബാബു ടി.വി., മദർ പി.ടി.എ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത്, ഭൂദാനം കോളനി മൂപ്പൻ കൃഷ്ണൻ കുന്നിയൂർ, സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ , മുൻ പഞ്ചായത്ത് മെമ്പർ വിജേഷ് പള്ളിക്കര എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ. സത്യവതി സ്വാഗതവും സന്ധ്യ പ്രശോഭ് നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ ദിനം ആചരിച്ചു.
26/06/2023
ചെറുപുഴ : ചെറുപുഴ ജെ.എം. യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു . രാവിലെ നടന്നാൽ ലഹരി വിരുദ്ധ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പോസ്റ്റർ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ പ്രസിഡണ്ട് ഇ.വി. രവീന്ദ്രൻ നിർവഹിച്ചു ലഹരി വിരുദ്ധ സന്ദേശം പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ നൽകി.സി.കെ.വരദ ലഹരി വിരുദ്ധ കവിത അവതരിപ്പിച്ചു. ഫാത്തിമത്തു മർവ പ്രഭാഷണം നടത്തി. കെ.സത്യവതി,പി. നിഷ, ഇ.ജയചന്ദ്രൻ ,പി ജീന എന്നിവർ നേതൃത്വം നൽകി.
പഠനോപകരണ നിർമ്മാണ ശില്പശാല
22/06/2023
ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഭാഷാവിഷയത്തിൽ പ്രാധാന്യം നൽകിക്കൊണ്ട് പഠനോപകരണം നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു സചിത്ര പുസ്തകത്തിലേക്ക് ആവശ്യമായ ചിത്രങ്ങൾ നിർമ്മിക്കുന്നതായിരുന്നു ക്ലാസ് . ബി ആർ സി ട്രെയിനർ ജ്യോതി ടീച്ചർ ക്ലാസ് നയിച്ചു ഷീലാമ ടീച്ചർ പദ്ധതി വിശദീകരണം നടത്തി പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു സ്മിത ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് സത്യവതി ആശംസാ പ്രസംഗവും നടത്തി സീമ ടീച്ചർ നന്ദി പറഞ്ഞു ഏകദേശം 75 ഓളം രക്ഷിതാക്കൾ പങ്കെടുത്ത ക്ലാസ് വൈകുന്നേരം 3.30 ഓടുകൂടി അവസാനിച്ചു.
![](/images/thumb/5/59/13951_126.jpg/300px-13951_126.jpg)
![](/images/thumb/5/54/13951_128.jpg/300px-13951_128.jpg)
![](/images/thumb/0/03/13951_127.jpg/300px-13951_127.jpg)
ബോധവൽക്കരണ ക്ലാസും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണവും നടത്തി.
14/06/2023
![](/images/thumb/b/b7/13951_108.jpg/461px-13951_108.jpg)
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും സ്കൂർ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണവും നടത്തി. ബോധവൽക്കരണ ക്ലാസ് ചെറുപുഴ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അനീഷ് നടത്തി. പി.ടി.എ പ്രസിഡണ്ട് കെ.എ.സജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്ഘാടനവും വാഹന ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസ്സും ചെറുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അനീഷ് നടത്തി. സ്കൂൾ മാനേജ്മെൻറ് പ്രതിനിധി കെ കെ വേണുഗോപാൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്, സീനിയർ അസിസ്റ്റൻറ് കെ സത്യവതി,ജാഗ്രതാ സമിതി കൺവീനർ എംകെ മാനഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
രക്തദാന ദിനാചരണം
14/06/2023
രക്തദാന ദിനാചരണത്തോടനുബന്ധിച്ച് രക്തദാനദിന സന്ദേശം രക്തദാനത്തിന്റെ പ്രാധാന്യം എന്നിവ ആകാശവാണിയിലൂടെ ഏഴാം തരം വിദ്യാർഥിനിയായ നിഹാര ഗിരീഷ് അവതരിപ്പിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഇത് സഹായകമായി.
വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി
13/06/2023
വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി നവീകരണത്തിനായി കുട്ടികൾ പുസ്തകം കൈമാറുന്നതിന്റെ ഉദ്ഘാടനം നടത്തി സ്കൂളിലെ പൂർവ്വ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ ദാമോദരൻ മാസ്റ്റർ ലൈബ്രറിക്ക് വേണ്ട പുസ്തകങ്ങൾ സംഭാവന ചെയ്തു ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം പുസ്തകങ്ങൾ ഏറ്റുവാങ്ങി. മുഴുവൻ കുട്ടികളും ശേഖരിച്ച പുസ്തകങ്ങൾ പിടിഎ പ്രസിഡണ്ട് കെ എ സജി, മദർ പി ടി എ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വിദ്യാരംഗം ചെയർമാൻ അജയകുമാർ, ജയചന്ദ്രൻ, കെ എ ശ്രീജ, ടിവി സ്മിത, പി ലിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പരിസ്ഥിതി ദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ചെടി തൈകൾ സമ്മാനം നൽകി. സംസ്ഥാന സ്കൂൾ മിനി കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ സെലക്ഷൻ നേടിയ ദേവദത്ത് പലേരി, മാതൃഭൂമി സമ്മാനവിദ്യയുടെ വിജയിയായ ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് ഗോവിന്ദ് എന്നിവരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
![](/images/thumb/9/96/13951_105.jpg/300px-13951_105.jpg)
![](/images/thumb/4/45/13951_106.jpg/300px-13951_106.jpg)
പ്രവേശനോത്സവം ആഘോഷമാക്കി: ജെ എം യു പി സ്കൂൾ
01/06/2023
പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ഗംഭീര വരവേൽപ്പൊരുക്കി ജെ എം യു പി സ്കൂൾ. പ്രവേശനോത്സവം എം ബാലകൃഷ്ണൻഉദ്ഘാടനം ചെയ്തു. കെ എ സജി അധ്യക്ഷത വഹിച്ചു. പഠനോപകരണ കിറ്റിന്റെ വിതരണ ഉദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ദാമോദരൻ നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് കെ സത്യവതി പ്രധാനാദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ, ശ്രീനാ രഞ്ജിത്ത്, ഇ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
പഠനോത്സവം സംഘടിപ്പിച്ചു
10/03/2023
ഈ അധ്യായന വർഷത്തെ സ്കൂൾതല പഠന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി പൊതുസമൂഹവുമായി പങ്കുവക്കുന്നതിന് ജെ എം യു പി സ്കൂൾ സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പരിപാടി ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു. ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ പഠനോത്സവ വിശദീകരണം നടത്തി. പപിടിഎ പ്രസിഡണ്ട് കെ കെ സജി മദർ പിടിഎ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത്, സീനിയർ അസിസ്റ്റൻറ് സത്യവതി, ടി പി പ്രഭാകരൻ മാസ്റ്റർ, റോബിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികളുടെ മികവുകളുടെ അവതരണവും പ്രദർശനവും നടന്നു.
ജെ എം യു പി സ്കൂൾ വാർഷികവും അനുമോദന സമ്മേളനവും
03/03/2023
ചെറുപുഴ . ജെ എം യു പി സ്കൂളിന്റെ എഴുപത്തിമൂന്നാം വാർഷികവും അനുമോദന സമ്മേളനവും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ കുഞ്ഞി കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഡോ വത്സൻ പിലിക്കോട് പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ പയ്യന്നൂർ എഇഒ എം വി രാധാകൃഷ്ണൻ ഉപഹാരം നൽകി അനുമോദിച്ചു. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ, കെ കെ സജി, ശ്രീനാ രഞ്ജിത്ത് കെ, സത്യവതി, ജി നിരഞ്ജന ടി പി പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പിടിഎ അംഗങ്ങളുടെ കരോക്കെ ഗാനമേളയും അരങ്ങേറി.
![](/images/thumb/8/8f/13951_88.jpg/252px-13951_88.jpg)
![](/images/thumb/8/81/13951_91.jpg/300px-13951_91.jpg)
![](/images/thumb/0/0c/13951_89.jpg/273px-13951_89.jpg)
![](/images/thumb/8/81/13951_91.jpg/300px-13951_91.jpg)
![](/images/thumb/3/37/13951_90.jpg/300px-13951_90.jpg)
ചെറുപുഴയിൽ ജെ.എം.യു.പി സ്കൂളിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മൊബ് നടന്നു.
09/02/2023
കൈറ്റ് വിറ്റേഴ്സ് ചാനൽ ഹരിത കേരളം എന്ന പരിപാടിയിൽ ജെ.എം.യു.പി സ്കൂൾ ഭാഗമാകുന്നതിന്റെ പ്രചരണാർത്ഥം ചെറുപുഴ ബസ്റ്റാൻഡ് പരിസരത്ത് സ്കൂളിന്റെ നേതൃത്വത്തിൽ ഫ്ലാഷ് നടന്നു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് കെ എ സജി അധ്യക്ഷനായി.സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ,അധ്യാപകരായ ടി പി പ്രഭാകരൻ,കെ സതീശൻ, പി ജീന,മദർ പിടിഎ പ്രസിഡന്റ് ശ്രീന രഞ്ജിത്ത് നേതൃത്വം നൽകി.
"മിട്ടായി " കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.
04/02/2023
![](/images/thumb/0/01/13951_73.jpg/300px-13951_73.jpg)
ചെറുപുഴ ജെ.എം.യു.പി.സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. കേരള സംസ്ഥാന ജനറൽ എഡ്യൂക്കേഷൻ അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ് സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളിൽ നിന്ന് കയ്യെഴുത്ത് മാസിക ഏറ്റു വാങ്ങി പ്രകാശനം ചെയ്തു. ചടങ്ങിൽ എം.ബാലകൃഷ്ണൻ , പയ്യന്നൂർ A E O എം.വി.രാധാകൃഷ്ണൻ , കെ.എ.സജി, പി.എൻ. ഉണ്ണികൃഷ്ണൻ ,കെ സത്യവതി, ടി.പി. പ്രഭാകരൻ, ബിനി ജോർജ് എന്നിവർ പ്രസംഗിച്ചു.
പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.
25/01/2023
ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ കൃഷിഭവനുമായി സഹകരിച്ച് നടപ്പാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.
വഴുതിന, പച്ച മുളക്, തക്കാളി, കോളി ഫ്ലവർ , വെണ്ടക്ക മുതലായ പച്ചക്കറികൾ ധാരാളമായി വിളഞ്ഞിരുന്നു.കൃഷിഭവന്റെ സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ജെ.എം.യു.പി.സ്കൂൾ പി.ടി.എ ഏറ്റെടുത്ത ഈ പച്ചക്കറി കൃഷി വൻ വിജയം നേടി.ആഴ്ചയിൽ ഒരു ദിവസം സ്കൂളിലേക്ക് വേണ്ട പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ ഇതിലൂടെ കഴിയുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നടന്ന വിളവെടുപ്പിന്റെ ഉദ്ഘാടനം ചെറുപുഴ കൃഷി ഓഫീസർ വി.വി. ജിതിൻ നിർവ്വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് കെ.എ.സജി അധ്യക്ഷനായി. മാനേജ് മെന്റ് പ്രതിനിധി കെ.കെ.വേണുഗോപാൽ, രമേശ് ബാബു എന്നിവർ ആശംസ നേർന്നു. ടി.പി. പ്രഭാകരൻ നന്ദി പറഞ്ഞു.
![](/images/thumb/e/e7/13951_69.jpg/260px-13951_69.jpg)
![](/images/thumb/1/17/13951_70.jpg/348px-13951_70.jpg)
![](/images/thumb/1/1b/13951_68.jpg/267px-13951_68.jpg)
പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഒരു തലമുറയായി വളരുക; ദയാഭായി
23/01/2023
ചെറുപുഴ : പ്രശസ്ത സാമൂഹിക പ്രവർത്തക ദയാഭായി ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ എത്തി. കുട്ടികളുമായി ഏറെനേരം ചെലവഴിച്ച ദയാഭായി പരിസ്ഥിതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും കുട്ടികൾക്കുണ്ടാകേണ്ട കാഴ്ചപ്പാടുകളെ കുറിച്ച് വളരെ വിശദമായി സംസാരിച്ചു. കുട്ടികൾ ദയാഭായിയുമായി സംസാരിക്കുകയും സംശയനിവാരണം വരുത്തുകയും ചെയ്തു. ജെ എം യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം അവർ ഏറ്റുവാങ്ങി. മാനേജ്മെൻറ് പ്രതിനിധി കെ കെ വേണുഗോപാൽ ദയാഭായിയെ പൊന്നാടയണിയിച്ചു. ചടങ്ങിൽ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ സത്യവതി,എം കെ മാനഷ്, സി കെ ഷീന ഇ ഹരിത എന്നിവർ സംസാരിച്ചു. സംസ്ഥാന കർഷക അവാർഡ് നേടിയ കുര്യാച്ചൻ തെരുവൻ കുന്നേൽ, പി എം ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
![](/images/thumb/2/24/13951_64.jpg/300px-13951_64.jpg)
![](/images/thumb/2/28/13951_65.jpg/300px-13951_65.jpg)
ചെറുപുഴ ജെ എം യു പി സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ജനകീയ സ്കോളർഷിപ്പ് സമർപ്പണവും
18/01/2023
![](/images/thumb/7/7a/13951_59.jpg/369px-13951_59.jpg)
ചെറുപുഴ ജെ എം യു പി സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ നിർവഹിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയിലാണ് സ്പീക്കറെ സ്വീകരിച്ചത്. തുടർന്ന് നിലവിളക്ക് കൊളുത്തി സ്പീക്കർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജർ കെ കുഞ്ഞികൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു, ടി ഐ മധുസൂദനൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു, ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് കെ എം അലക്സാണ്ടർ, വൈസ് പ്രസിഡണ്ട് റെജി പുളിക്കൽ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ എം ബാലകൃഷ്ണൻ, കെ കെ ജോയ്, പയ്യന്നൂർ ബി പി സി കെ സി പ്രഭാകരൻ, പിടിഎ പ്രസിഡണ്ട് കെ എ സജി , മദർ പിടിഎ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്, സ്കൂൾ ലീഡർ കുമാരി നിരഞ്ജന എന്നിവർ ആശംസ പ്രസംഗം നടത്തി. സ്കൂളിൽ നിന്നു നൽകുന്ന വിവിധ എൻഡോവ്മെന്റുകൾക്കായി ബന്ധപ്പെട്ടവർ നൽകുന്ന തുക സ്പീക്കർ എ എൻ ഷംസീർ ഏറ്റുവാങ്ങി മാനേജ്മെന്റിന് കൈമാറി. സ്റ്റാഫ് സെക്രട്ടറി ടി പി പ്രഭാകരൻ നന്ദിയും പറഞ്ഞു.
![](/images/thumb/9/9e/13951_62.jpg/300px-13951_62.jpg)
![](/images/thumb/f/fb/13951_60.jpg/300px-13951_60.jpg)
![](/images/thumb/1/13/13951_61.jpg/300px-13951_61.jpg)
വിജയോത്സവവും റാലിയും സംഘടിപ്പിച്ചു.
23/12/2022
ചെറുപുഴ :ചെറുപുഴ ജെ എം യു പി സ്കൂളിൽ വിവിധ മേളകളിൽ പങ്കെടുത്ത വിജയികളായ കുട്ടികൾക്ക് അനുമോദനവും വിജയാഘോഷ റാലിയും സംഘടിപ്പിച്ചു.
ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബാലകൃഷ്ണൻ അധ്യക്ഷനായി. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ വിജയാഘോഷവും ക്രിസ്തുമസ് ആഘോഷവും ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം വി രാധാകൃഷ്ണൻ വിജയികളായ കുട്ടികൾക്ക് ഉപഹാര വിതരണം നടത്തി. സ്കൂൾ മാനേജ്മെൻറ് പ്രതിനിധി കെ കെ വേണുഗോപാൽ,പിടിഎ പ്രസിഡണ്ട് കെ എ സജി ,സീനിയർ അസിസ്റ്റൻറ് കെ സത്യവതി,മദർ പിടിഎ പ്രസിഡണ്ട്ശ്രീന രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി പി പ്രഭാകരൻ നന്ദിയും പറഞ്ഞു. തായ്ലൻഡിൽ നടന്ന ഏഷ്യൻ റോവിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വെള്ളി മെഡൽ നേടിയ ജെ.പി. അദ്വൈത് ,സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത്സ്വർണ്ണ മെഡൽ നേടിയ ആൽബിൻ ആൻറണി ദേവസ്യ,അഭിനവ് കെ വി, ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാ ടീമിലേക്ക് സെലക്ഷനും കിട്ടുന്നതിന് കുട്ടികളെ പരിശീലിപ്പിച്ച എം.പ്രേമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ കേക്ക് വിതരണം നടത്തി.
![](/images/thumb/a/ab/13951_36.jpg/277px-13951_36.jpg)
![](/images/thumb/1/1c/13951_35.jpg/277px-13951_35.jpg)
![](/images/thumb/2/24/13951_37.jpg/300px-13951_37.jpg)
അക്ഷരത്തിളക്കം
അക്ഷരത്തിളക്കം ശിൽപ്പശാല സംഘടിപ്പിച്ചു. 15 ഡിസംബർ 2022
ചെറുപുഴ : ചെറുപുഴ ജെ.എം. യുപി സ്കൂളിൽ അക്ഷരത്തിളക്കം ശില്പശാല സംഘടിപ്പിച്ചു.
![](/images/thumb/d/d9/13951_26.jpg/300px-13951_26.jpg)
കോവിഡ് കാലത്ത് കുട്ടികളിലുണ്ടായ പഠന വിടവ് നികത്തുന്നതിന് വേണ്ടി ജെ എം യുപി സ്കൂൾ ആവിഷ്കരിച്ച പദ്ധതിയാണ് തിളക്കം പരിപാടി. മൂന്ന് നാല് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ കോവിഡ് കാലം ഉണ്ടാക്കിയ പഠന വിടവ് അധ്യാപകർ മനസ്സിലാക്കുകയും അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
മലയാള ഭാഷയിലാണ് കുട്ടികൾക്ക് കൂടുതൽ പഠന വിടവ് ഉണ്ടായിട്ടുള്ളത് എന്ന് മനസ്സിലാക്കുകയും അത് പരിഹരിക്കുന്നതിന് വേണ്ടി അത്രയും കുട്ടികളെ തിരഞ്ഞെടുത്തു അവർക്കായി പ്രത്യേകം പരിശീലനം നൽകുകയും ചെയ്തു വരുന്നു .ഈ പദ്ധതിക്ക് പ്രത്യേകം നൽകിയ പേരാണ് തിളക്കം .
![](/images/thumb/5/5b/13951_27.jpg/300px-13951_27.jpg)
തിളക്കം പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു വരുന്നു.
മലയാളഭാഷയിൽ കുട്ടികൾക്ക് കൂടുതൽ സംസാരിക്കുന്നതിനും കേൾക്കുന്നതിനും എഴുതുന്നതിനും വരയ്ക്കുന്നതിനും വേണ്ടി അക്ഷരത്തിളക്കം എന്ന ശില്പശാല നടത്തി.
ശില്പശാല യോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു .
പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പയ്യന്നൂരിലെ റിട്ടയേർഡ് അധ്യാപിക മരിയ ഗൊരെത്തി കയ്യെത്തു മാസിക പ്രകാശനം നടത്തുകയും ശില്പശാല നയിക്കുകയും ചെയ്തു. കെ സത്യവതി ആശംസകൾ നേർന്നു.
കെ എസ് ശ്രീജ സ്വാഗതവും എം വി ജിഷ നന്ദിയും പറഞ്ഞു നിരവധി രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
![](/images/thumb/a/a2/13951_01.jpg/300px-13951_01.jpg)
ലഹരി വിര്ദ്ധ പ്രതിജ്ഞ
ലഹരി മുക്ത കേരളത്തിനായ് കൈകോർത്തുകൊണ്ട് ജെഎം യുപി സ്കൂൾ ചെറുപുഴ തീർത്ത മനുഷ്യചങ്ങല