സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:Infobox littlekites https://schoolwiki.in/images/6/65/44013 LK.jpeg മാർച്ചിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തുകയും അതിൽ ഉയർന്ന മാർക്ക് നേടിയ 35കുട്ടികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു. .ഇവർക്ക് യൂണിറ്റ് തല ക്യാമ്പ് ,സബ് ജില്ലാ തല ക്യാമ്പ്, ജില്ലാ തല ക്യാമ്പ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനായി എന്നുള്ളത് എടുത്തു പറയത്തക്ക കാര്യമാണ് . യൂണിറ്റ് തല ക്യാമ്പിൽ നിന്നും മികച്ച പ്രകടനം കാഴ്ച വച്ച 6 കുട്ടികൾ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു .( 3പേര് പ്രോഗ്രാമിങ്, 3 പേർ അനിമേഷൻ).

 മാസത്തിൽ ഒരു ശനിയാഴ്ച ഒൻപതു മുപ്പതു മുതൽ നാലു മുപ്പതു വരെയും ട്രെയിനിങ് നൽകി വരുന്നു. ഇതിൽ വിഗദ്ധരുടെ ക്ലാസും ഉൾപ്പെടുന്നു. അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30  വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സിസ്റ്റർ .ശോഭിത , ശ്രീമതി മഞ്ജു എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി  പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .