ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
pravesanolsavam


'ശിൽപശാല'


ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്കായി പഠനോപകരണ ശില്പശാല നടത്തി . അധ്യാപകരായ സുനിൽ പി എസ് ,രോഷിണി ആർ എന്നിവർ നേതൃത്വം നൽകി . താരയെയും കൂട്ടുകാരെയും കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കും വിധത്തിൽ ഉണ്ടാക്കി സചിത്രപാഠപുസ്തകത്തിന്റെ അടിസ്ഥാന ആശയങ്ങൾ പകർന്നു നൽകാൻ അധ്യാപകർക്കായി.. .പഠനത്തോടൊപ്പം വളരേണ്ട കുട്ടിയുടെ നോട്ടുബുക്കുകളിൽ ചേർക്കേണ്ട പഠനോപകരണങ്ങൾ മുൻകൂട്ടി തയ്യാറാക്കാൻ ശില്പശാല ഉപകരിച്ചു.

കുട്ടി സ്വമനസ്സാലേ സന്തോഷത്തോടെ സർഗ്ഗാത്മക പഠനത്തിൽ ഏർപ്പെടാനും അവരുടെ പഠന പ്രക്രിയക്ക് കൂട്ടായ് മാറാനും ഇതിലൂടെ കഴിഞ്ഞു വരുന്നു .

കുട്ടികളുടെ രചനയിൽ എങ്ങനെ സഹായിയ്ക്കണമെന്നതിനെ കുറിച്ച് ആഴത്തിൽ  രക്ഷിതാക്കൾക്ക്  ക്ലാസ് നൽകുകയും ചെയ്തു .അങ്ങനെ കുട്ടിയുടെ പഠനത്തിൽ രക്ഷിതാവും പങ്കാളികളാകേണ്ടതെങ്ങനെയെന്ന് മനസ്സിലാക്കി കൊടുക്കാൻ ശിൽപശാല ഉപകരിച്ചു. .
silpasala
ശിൽപശാല
silpasala -Class 1


പ്രവേശനോത്സവം

നാമ്പുള്ളിപ്പുര എസ് വി എം എ എൽ പി സ്കൂളിൽ വിദ്യാലയം അലങ്കരിച്ച് പ്രവേശനോൽസവത്തെ വരവേറ്റു.വാർഡ്മെമ്പർ ശ്രീ രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.മധുരപലഹാരം വിതരണം നടത്തി.

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ഗാനം ആലപിച്ചു. തൈകൾ വിതരണം ചെയ്തു. പോസ്റ്ററുകൾ തയ്യാറാക്കി .ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .

environmental day