എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25



  • പരിസ്ഥിതി ദിനത്തിൽ ഭരതേട്ടൻ്റെ ഓർമ്മമരം നട്ട് നാമ്പുള്ളിപ്പുര സ്കൂൾ*
മുണ്ടൂർ :നാമ്പുള്ളിപ്പുര എസ് വി  എം എ എൽ പി സ്കൂളിൽ ഭരതേട്ടൻ സ്മരണ പുതുക്കി പരിസ്ഥിതി ദിനാഘോഷം . ദീർഘകാലം വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റും എസ് എസ് ജി പ്രസിഡൻ്റുമായി  മുൻ നിരയിൽ പ്രവർത്തിച്ച ഭരതേട്ടന്റെ സ്മരണയിൽ ഒരു ഓർമ്മ മരം നട്ടാണ് വിദ്യാലയം ഈ വർഷത്തെ പരിസ്ഥിതി ദിരാചരണം നടത്തിയത് . മരങ്ങളെയും പ്രകൃതിയെയും കുട്ടികളെയും ഏറെ സ്നേഹിച്ച സി പി ഭാരതന് ഉചിതമായ ആദരവാണ് ഓർമ്മ മരം നട്ടതിലൂടെ  വിദ്യാലയം നൽകിയത് .  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും  , മനുഷ്യർ മുറിവേൽപ്പിച്ച പ്രകൃതിയെ നാളേക്ക് വേണ്ടി വീണ്ടെടുക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ഹെഡ്മിസ്ട്രസ് ശ്രീമതി  എം ജയശ്രീ  ടീച്ചറും നാമ്പുള്ളിപ്പുരയിലെ സിറ്റിസൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹിയായ ശ്രീ ജി സുരേഷും വിശദമായി സംസാരിച്ചു. ക്ലബ് ഭാരവാഹികൾ കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്യുകയും ഉണ്ടായി.

ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന ,പരിസ്ഥിതി ഗാനാലാപനം എന്നിവയും ഉണ്ടായിരുന്നു . ശ്രീ പി.എസ് സുനിൽ നന്ദി പറഞ്ഞു



  • വായനവാരം സമാപനവും ബാലസഭ ഉദ്ഘാടനവും*

മുണ്ടൂർ : നാമ്പുള്ളിപ്പുര എസ്.വി എം എ എൽ.പി സ്കൂളിൽ വായനവാരം സമാപനവും ബാലസഭയുടെ ഉദ്ഘാടനവും നടന്നു .പൂതനൂർ ജി.എൽ പി. സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി കനക ലക്ഷ്മി ടീച്ചർ ആണ് ഉദ്ഘാടനം ചെയ്തത് . ഹെഡ്മിസ്ട്രസ് ശ്രീമതി എം. ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു . വായനവാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു . കഥകളും പാട്ടുകളും അനുഭവങ്ങളുമായി കനക ലക്ഷ്മി ടീച്ചർ ഒന്നര മണിക്കൂർ നേരം കുട്ടികളോട് സംവദിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സി സുധ ടീച്ചർ നന്ദി പറഞ്ഞു .