എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2022-25
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022 ജൂലൈ ഒന്നിന് നടന്ന സോഫ്റ്റ്വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത 40 കുട്ടികളിൽ നിന്ന് 31 പേരാണ് അർഹത നേടിയത്. ലീഡറായി എട്ട് ബിയിലെ സി വി ഗാഥയേയും ഡെപ്യൂട്ടി ലീഡറായി അമൃത രമേഷിനേയും തിരഞ്ഞെടുത്തു. പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 22 വ്യാഴാഴ്ച സ്കൂളിൽ വെച്ചു നടന്നു. എസ് ആർ കെ ജി വി എം എച്ച് എസ് എസിലെ എസ് ഐ ടി സി - പ്രവീൺ ആർ, വി ബി എച്ച് എസ് എസിലെ എസ് ഐ ടി സി - ഷഗന എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക സുമ എൻ കെ നിർവഹിക്കുകയുണ്ടായി. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
| 22076-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22076 |
| യൂണിറ്റ് നമ്പർ | LK/2018/22076 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ലീഡർ | ഗാഥ സി വി |
| ഡെപ്യൂട്ടി ലീഡർ | അമൃത രമേഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നളിനി ഭായ് എം ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രശ്മി സി ജി |
| അവസാനം തിരുത്തിയത് | |
| 18-06-2023 | 22076 |























