എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24
ജൂൺ 1 നു സ്കൂളിൽ പ്രവേശനോത്സവം വളരെ മനോഹരമായി സംഘടിപ്പിച്ചു. പി. ടി എ പ്രസിഡന്റ് വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .അസ്സെംബ്ളയിൽ യൂണിഫോം വിതരണം ടെക്സ്റ്റ് ബുക്ക് വിതരണം എന്നിവ നടന്നു.

ജൂൺ 5, ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. വൃക്ഷത്തെ വിതരണം, ക്വിസ്, പോസ്റ്റർ നിർമാണം എന്നിവയിൽ കുട്ടികൾ ആവേശത്തേടെ പങ്കെടുത്തു.




ചാട്ടം 2023 . വിദ്യാലയം മുന്നോട്ട് വെക്കുന്ന പഠന പിൻതുണ പദ്ധതിയുടെ ഭാഗമായുള്ള പ്രീ ടെസ്റ്റിന്റെ ചോദ്യ പേപ്പർ പ്രകാശന ചടങ്ങ് . പി ടി എ പ്രസിഡണ്ട് ഉസ്മാൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ സുന്ദരൻ , ഹെഡ് മിസ്ട്രസ് ഹഫ്സത്ത് ടീച്ചർക്ക് ചോദ്യ പേപ്പർ കൈമാറി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .11 മുതൽ 1 മണി വരെ എല്ലാ ക്ലാസുകളിലും പദ്ധതിയുടെ , മുന്നറിവ് പരിശോധന പരീക്ഷ , ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു . മലയാളം , ഗണിതം , ഹിന്ദി , ഇംഗ്ലീഷ് വിഷയങ്ങളിലെ അറിവാണ് പരിശോധിക്കപ്പെട്ടത് . കൺവിനർ ശുക്കൂർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്
ചാട്ടം 2023 ന്റെ ഭാഗമായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംങ്ങ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
