എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

2 0 2 3 -2 4 അധ്യയന വർഷത്തിലെ പ്രേവേശനോത്സവത്തിന് കുട്ടികളെ വരവേറ്റത് സ്കൂളിൽ വളരെ ഭംഗിയള്ള തോരണങ്ങളും ബലൂണുകളും കെട്ടി അലങ്കരിച്ചായിരുന്നു.കൃത്യം 10 .30 നു ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ ഓ.പി.മുഹമ്മദാലി മാസ്റ്ററുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.പി.ടി.എ പ്രസിഡന്റ് സുബൈർ എ .കെ അധ്യക്ഷ സ്ഥാനം വഹിച്ചു.മാനേജർ ശ്രീ കുന്നത്ത് മുഹമ്മദ് ഉൽഘടനം ചെയ്തു.മുഖ്യാതിഥിയായി എത്തിയത് ഫഫൈവർസ് ചാനലിലെ കോമഡി ഉല്സവത്തിലെ താരവും ഗിന്നസ് റെക്കോർഡ് ജേതാവുമായ ശ്രീ ഉണ്ണി മലപ്പുറം ആണ്.ജാനകിയമ്മയുടെ ശബ്ദത്തിൽ ഗാനങ്ങൾ ആലപിച്ചും അദ്ദേഹം കുട്ടികളിൽ ഒരാളായി മാറുകയും കാണികളെ ഹരം കൊള്ളിക്കുകയും ചെയ്തു.

ഒന്നാം ക്ലാസ്സുകാർക്കുള്ള സൗജന്യ നോട്ടു പുസ്തക വിതരണ ഉൽഘടനത്തോടൊപ്പം സ്കൂളിന്റെ നന്മക്കായി പ്രേവര്തിച്ച ആയിഷാത്തയെ മാനേജർ ആദരിക്കുകയും ചെയ്തു.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ നവാഗതരിൽ ആവേശം ഉണർത്തി.സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ നന്ദി പ്രകാശനം നടത്തി.എല്ലാ കുട്ടികൾക്കും മിൽമ പേട മധുരമായി നൽകി.എല്ലാ കുട്ടികളും പ്രേവേശനോത്സവ ഗാനത്തോടൊപ്പം ആടുകയും പാടുകയും ചെയ്തു.എല്ലാ കുരുന്നുകൾക്കും പ്രേവേശനോത്സവം മറക്കാൻ പറ്റാത്ത അനുഭവമായി .

ലഹരി വിരുദ്ധ ദിനം

മയക്കുമരുന്ന് ഉപയോഗത്തിന്റെയും  വ്യാപാരത്തിന്റെയും പ്രതികൂല ഫലങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ലഹരി വിരുദ്ധ ദിനമായ ജൂൺ 26 നു തിരൂർക്കാട് എ എം എൽ പി സ്കൂളിൽ അതിഥിയായി എത്തിയത് ലഹരി വിരുദ്ധ പോരാളിയായ അഷറഫ് മുന്ന എന്ന കലാകാരനാണ്.ശ്രി.ഒ .പി മുഹമ്മദലി മാസ്റ്റർ സ്വാഗതം പറഞ്ഞു.അധ്യാപകനായ താമ്രത് ഉസ്മാൻ മാസ്റ്റർ ,പി.ടി.എ വൈസ് പ്രസിഡന്റ് സിദ്ധിഖ് എന്നിവർ ആശംസകൾ നേർന്നു.കുട്ടികളെ വലയിലാക്കാൻ കാത്തിരിക്കുന്ന ലഹരി മാഫിയയെ കുറിച്ച് അദ്ദേഹം രക്ഷിതാക്കളെയും കുട്ടികളെയും ബോധ്യപ്പെടുത്തി.തുടർന്ന് അദ്ദേഹം ലഹരി വിരുദ്ധ ഏകാംഗ നാടകം അവതരിപ്പിച്ചു.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രീതിഞ്ജയോടൊപ്പം ദീപശിഖ തെളിയിച്ചു.അദ്ധ്യാപകർ,രക്ഷിതാക്കൾ,കുട്ടികൾ എന്നിവർ പ്രീതിഞ്ജ ഏറ്റു ചൊല്ലി.മൊബൈൽ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത അതിൽ പങ്കാളി ആവുകയും ചെയ്തു.പ്രിയ ടീച്ചർ നന്ദി പറഞ്ഞു.തുടർന്ന് എല്ലാ അധ്യാപകരും ക്ലാസ്സിൽ കുട്ടികളെ ലഹരിയുടെ ദൂഷ്യ ഫലത്തെ കുറിച്ച ബോധ്യപ്പെടുത്തി.