അഴിയൂർ ഈസ്റ്റ് യു പി എസ്

14:51, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)

................................

അഴിയൂർ ഈസ്റ്റ് യു പി എസ്
വിലാസം
അഴിയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്/മലയാളം
അവസാനം തിരുത്തിയത്
26-01-2017Jaydeep




ചരിത്രം

അഴിയൂര്‍ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയില്‍വേ സ്റ്റേഷന് കിഴക്ക് വശത്തായി ആണ് അഴിയൂര്‍ ഈസ്റ്റ് യു.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ദേശീയ പാതയില്‍ നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ കിഴക്കോട്ടാണ് സ്കൂള്‍ ഉള്‍പ്പെടുന്ന കോട്ടാമല എന്ന ദേശം. 1930കളിലാണ് സ്കൂളിന്റെ തുടക്കം എന്ന് പറയപ്പെടുന്നു (കൃത്യമായ രേഖകള്‍ ലഭ്യമല്ല). ശ്രീ.കോട്ടയില്‍ കൃഷ്ണന്‍ മാസ്റ്ററുടെ ഉടമസ്ഥതയില്‍ ഉളള ഈ കുട്ടിപ്പളളിക്കൂടം പിന്നീട് ശ്രീ.പി.സി.അനന്തന്‍ മാസ്റ്ററുടെ മാനേജ്മെന്റില്‍ ഒരു എല്‍.പി സ്കൂളായി ആരംഭിച്ചു. 1959ല്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1960ല്‍ ശ്രീ. ടി.വി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു. 1961ല്‍ ഉണ്ടായ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ 7-ാം തരം വരെയുളള വിദ്യാലയമായി നിലനിര്‍ത്തപ്പെട്ടു. ഇപ്പോള്‍ ശ്രീ. പി.സി. കനകരാജ് ആണ് സ്കൂളിന്റെ മാനേജര്‍. 'കോറോത്ത് സ്കൂള്‍' എന്ന വിളിപ്പേരോടെ അറിയപ്പെടുന്ന ഈ വിദ്യാലയത്തില്‍ 430ഓളം വിദ്യാര്‍ത്ഥികളും 22ഓളം അധ്യാപകരും ഉണ്ട്. ഈ സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരില്‍ ശ്രീ. അനന്തന്‍ മാസ്റ്റര്‍, അച്യുതന്‍ മാസ്റ്റര്‍, കെ.പി.കൃഷ്ണന്‍ മാസ്റ്റര്‍, സി.എച്ച്.കുമാരന്‌ മാസ്റ്റര്‍, വാസു മാസ്റ്റര്‍, ശ്രീമതി. ദമയന്ദി ടീച്ചര്‍, സത്യഭാമ ടീച്ചര്‍, സരോജിനി ടീച്ചര്‍, ലക്ഷ്മണന്‍ മാസ്റ്റര്‍, മുകുന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഇന്ന് ധാരാളം മാറ്റങ്ങള്‍ സ്കൂളിന്റെ ഭൗതിക – അക്കാദമിക്ക് കാര്യങ്ങളില്‍ വന്നിട്ടുണ്ട്. പി.ടി.എ, മാനേജ്മെന്റ്, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ്മയിലൂടെ ധാരാളം സൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂം, സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ലാബ്, സ്കൂള്‍ ബസ്, ഗ്രൗണ്ട്, സ്റ്റേജ് എന്നിവയൊക്കെ ഇതില്‍ പെടും. ധാരാളം കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് ഉയര്‍ത്തിയ ഈ വിദ്യാലയത്തിന് മുതല്‍ക്കൂട്ട് ഇവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. പ്രശസ്തരായ ഒരുപാട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉളള ഈ വിദ്യാലയത്തിന് എല്ലാവരുടെയും പേര് ഇവിടെ എഴുതാന്‍ കഴിയില്ല. ദേശീയ സംവിധായക അവാര്‍ഡ് നേടിയ സുവീരന്‍ ഉള്‍പ്പെടെയുളളവര്‍ ഇവിടെ പഠിച്ചതാണ്. അക്കാദമിക മികവ് പുലര്‍ത്തുന്നതിനോടൊപ്പം കലാ കായിക പ്രവൃത്തിപരിചയ രംഗങ്ങളിലൊക്കെ എടുത്തു പറയത്തക്ക നേട്ടങ്ങള്‍ ഈ വിദ്യാലയം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ മേളയിലും ധാരാളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധത നിലനിര്‍ത്തുന്ന ഈ സ്ഥാപനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ധാരാളം അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്ത ഒരു പാരമ്പര്യവും പ്രശസ്തിയും ആണ് കൈമുതലായി പറയാന്‍ ഉളളത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രീ പ്രൈമറി സെക്ഷനും ഉണ്ട്. 4 പേര്‍ ഈ വിഭാഗത്തില്‍ ജോലി ചെയ്ത് വരുന്നു. അഴിയൂര്‍ ചുങ്കം ടൗണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്ത് കോട്ടാമലക്കുന്ന് റോഡിനോട് ചേര്‍ന്ന് ആണ് തികച്ചും ഒരു ഗ്രാമപ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സജീവമായി പ്രവര്‍ത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി വിഭാഗങ്ങള്‍ ആണ് സ്കൂളിന്റെ മുതല്‍ക്കൂട്ട് എന്ന് തന്നെ പറയാം. ഇപ്പോള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.പി.പ്രീജിത്ത് കുമാറാണ്. എം.പി.ടി.എ ചെയര്‍ പേഴ്സണ്‍ ശ്രീമതി. പ്രിയ ആണ്. ഹെഡ് മാസ്റ്റര്‍ ശ്രീ. കെ.മനോജ് ആണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

  • 2016-17 വര്‍ഷത്തില്‍ അനാമിക.കെ.പി LSS നേടിയിട്ടുണ്ട്.
  • 2016-17 വര്‍ഷത്തില്‍ ശാസ്ത്രമേളയില്‍ സബ് ജില്ലയില്‍ ഓവറോളില്‍ 2-ാം സ്ഥാനം കിട്ടി
  • 2016-17 വര്‍ഷത്തില്‍ ഗണിത മേളയില്‍ ഓവറോളില്‍ എല്‍.പിയില്‍ ഒന്നാം സ്ഥാനം
  • സബ് ജില്ലാ കലാമേളയില്‍ യു.പി ജനറല്‍, യു.പി സംസ്കൃതം, വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും
 എല്‍.പി അറബിക്കില്‍ ഓവറോളില്‍ രണ്ടാം സ്ഥാനവും എല്‍.പി ജനറലില്‍ ഓവറോളില്‍ മൂന്നാം 
 സ്ഥാനവും  നേടിയിട്ടുണ്ട്.
  • കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ സംസ്കൃതത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി, മികച്ച
   വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
  • ചോമ്പാല്‍ ഉപജില്ലാ ഉറുദു ടാലന്റ് ടെസ്റ്റില്‍ (അല്ലാമാ ഇക്ബാല്‍ ടാലന്റ് മീറ്റില്‍) ഒന്നാം സ്ഥാനം
  നാദിയ നിസാം  എന്ന വിദ്യാര്‍ത്ഥി രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തില്‍ പങ്കെടുക്കാന്‍ 
  അര്‍ഹത നേടി.  ജില്ലാ കലോത്സവത്തില്‍ 4 ഒന്നാം സ്ഥാനം ഉള്‍പ്പെടെ യു.പി വിഭാഗത്തില്‍ 
  നിരവധി A ഗ്രേഡുകള്‍ കരസ്ഥമാക്കി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. സൂവീരന്‍ അഴിയൂര്‍ (സിനിമ-ദേശീയ അവാര്‍ഡ് ജേതാവ്)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=അഴിയൂർ_ഈസ്റ്റ്_യു_പി_എസ്&oldid=286773" എന്ന താളിൽനിന്ന് ശേഖരിച്ചത്