ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 4 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvazhakulam (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം
വിലാസം
സൗത്ത് വാഴക്കുളം

എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-01-2017Ghssvazhakulam





ആമുഖം

വായുമറ്റത്ത് ഇളയതിന്റെ വീട്ടില്ആരംഭിച്ച ഒരു പ്രൈമറി സ്ക്കൂളാണ് ഇന്ന് വളര്‍ന്ന് ഹയര്‍സെക്കന്ററി സ്ക്കൂളായി പ്രവര്‍ത്തിക്കുന്നത്.1949 ല്‍ഈ സ്ക്കൂള്മിഡില്‍സ്ക്കൂളായും 1961 ല്‍ഹൈസ്ക്കൂളായും ഉയര്‍ത്തുകയുണ്ടായി.കെട്ടിടങ്ങളുടെ അഭാവം മൂലം ആദ്യകാലം മുതല്തന്നെ പത്താം ക്ലാസ്സ്ഉള്‍പ്പെടെ സെഷനല്രീതിയില് പ്രവര്‍ത്തിച്ചു.1965 നവം.2 ന് ശ്രീ.വി.കെ.നാരായണപിള്ള ഹെഡ്മാസ്റ്ററായി ചാര്‍ജ് എടുത്തതു മുതല്‍ ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ ആരംഭം കുറിച്ചു.ഇതിനോട് ചേര്‍ന്ന് കിടക്കുന്ന ഗവ.ലോവര്‍ പ്രൈമറി സ്ക്കൂള് ഇന്ന് പെരുമ്പാവൂര്‍ സബ്ജില്ലയിലായാണ് പ്രവര്‍ത്തിക്കുന്നത്.2004 ല്രണ്ട് ബാച്ചുകള്അനുവദിച്ചുകൊണ്ട് ഈ ഹൈസ്ക്കൂള്ഹയര്‍സെക്കന്ററി തലത്തിലേയ്ക്കുയര്‍ത്തി.യു.പി മുതല്‍ ഹയര്‍സെക്കന്ററി തലം വരെ 730 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ അദ്ധ്യാപക അദ്ധ്യാപകേതര വിഭാഗങ്ങളിലായി 45 ഓളം ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്നു.

ചരിത്രം

ലഭ്യമായ അറിവുകളുടെയൂം രേഖകളുടെയൂം അടിസ്ഥാനത്തില് ഈ കലാലയ ചരിത്രത്തിന്റെ ആദ്യ നാളുകളിലേക്ക് കടന്നുചെന്നപോള്‍ 1910 കളിലാണ് എത്തിയത്. ഈ സ്കൂള്‍ സ്ഥിതി ചെയൂന്ന സഥലത്തുനിന്ന് അര കി. മി. കിഴക്കുമാറി സ്ഥിതി ചെയൂതിരുന്ന പാച്ചുക്കുട്ട൯ മുത്തശ്ശന്റെ വായുമററത്തില്ലം 1910 ല്‍ പരേതനാ‌‌യ പ്ളാവട കൊച്ചുപിള്ളനായര്‍ വാങ്ങി അവിടെ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. തുടര്‍ന്ന് പ്ളാവട കൊച്ചുപിള്ളനായര്‍ ഇന്ന് എല്‍. പി.സ്കൂള്‍ സ്ഥിതി ചെയൂന്ന സഥലം സ്കൂളിന് സൗജന്യമായി നല്‍കി അവിടെ ഒരു ഓലഷെഡ് പണിത് സ്കൂള്‍ ഇവിടേയ്ക് മാറ്റൂകയായിരുന്നു.തുടര്‍ന്ന് നടുവില്‍ വീട്ടില്‍ കുഞ്ചുപടനായര്‍ സൗജന്യമായി നല്‍കിയ സഥലത്താണ് കെട്ടിടങ്ങള്‍ സ്ഥാപിച്ചത്.

     ആലുവയ്കും പെരുമ്പാവൂരിനും ഇടയില്‍ വരുന്ന 5 ഗ്രാമപ‍‍ഞ്ചായത്തുകളിലെജനങ്ങളള്‍ക്ക് സ്കൂള്‍ പഠനത്തിനുളള ഏകആശ്രയം ഈ സ്കൂള്‍ ആയിരുന്നു.1944-45 വര്‍ഷങ്ങളിലാണ് ഈ സ്കൂളിനെ ഒരു യു. പി.സ്കൂളായി ഉയര്‍ത്തുന്നതിന് വേണ്ടിയുളള ശ്രമം ആരംഭിച്ചത്.1945 ലെ സ്കൂള്‍ വാര്‍‍ഷിക ദിനത്തില്‍ അന്നത്തെ ഭാഷാ അധ്യാപകനായിരുന്ന  യശശരീരനായ ശ്രീ. നാരായണന്‍ സര്‍ അന്ന് നാട്ടുകാരുടെ സ്വാഗതഗാനത്തിലൂടെ ഈ സ്കൂളിനെ യു.പി.സ്കൂളാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്നു.തുടര്‍ന്ന് 1948-49 വര്‍ഷത്തില്‍ ഈ സ്കൂള്‍ ഒരു മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.

1961 ല്‍ പി. ബി. അരവിന്ദാകഷന്‍ നായര്‍ മിഡില്‍ സ്കൂള്‍ ഹെഡ്മാസ്ററര്‍ ആയിരുന്നപോഴാണ് ഈ സ്കൂള്‍ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്.ആ വര്‍ഷം വിദ്യാലയത്തില്‍ എട്ടാം ക്ലാസ് ആരംഭിച്ചു. 1963-64 വര്‍ഷത്തില്‍ വിദ്യാലയത്തില്‍ നിന്ന് ആദ്യ ബാച്ച് എസ്സ്.എസ്സ്.എല്‍. സി. വിദ്യാര്‍തഥികള്‍ പുറത്തുവന്നു.

പൂർവ അധ്യാപക സംഗമം

ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് പൂർവ അധ്യാപക സംഗമം നടത്താറുണ്ട് ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ കുഞ്ഞികോമു സാറിനെയും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ച മുഖ്യ ആദ്യപരെയും പ്രിൻസിപ്പൾമാരെയും പ്രിൻസിപ്പൾമാരെയും പാദപൂജ ചെയ്തു ആദരിക്കുകയുണ്ടായി.ഏകദേശം നാല്പത്തിയാറു വിരമിച്ച അധ്യാപകർ പങ്കെടുത്ത ഈ ഗുരുവന്ദനം പ്രമുഖ അധ്യാപികയും സാഹിത്യകാരിയുമായ ഡോക്ടർ  എം ലീലാവതി ടീച്ചർ ഉദഘാടനം ചെയ്തു. പഴയകാല അധ്യാപകർക്ക് ഒത്തുചേരാൻ ഈ സംരംഭം വഴിയൊരുക്കി. 

പൂർവ വിദ്യാർത്ഥി സംഘടന

1966 -യിൽ വി കെ നാരായണപിള്ള സാർ ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് ഈ സ്കൂളിൽ ആദ്യമായി ഒരു പൂർവ വിദ്യാർതി സംഘടന രൂപം കൊണ്ടത് .ഈ സംഘടന ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു.


മുന്‍ സാരഥികള്‍

*പി.ബിഅരവിന്ദാഷന്‍ നായര്‍ 
*കെ. ഗംഗാധരന്‍ നായര്‍
*പി. ജി. തോമസ്
*വി. കെ. നാരയണപിളള
*കെ. ഭാസ്ക്കരന്‍ നായര്‍ 
*സുന്ദരന്‍
*ററി. എന്‍.ഗംഗാധരന്‍
*കൊച്ചുത്രേസ്യ
*ചന്രശേഖരന്‍ നായര്‍ 
*ഇ. സി. ഏലിയാമ്മ
*ആര്‍.സരോജിനി അമ്മ
*അലിയാര്‍ കുഞ്ഞ്
*സത്യഭാമ
*എന്‍. ശിവദാസന്‍
*ധര്‍മ്മപാലന്‍
*വാസുദേവന്‍
*മറിയാമ്മ ഈശ്വ
*എം.എ. മണി
*ററി. എന്‍. പാത്തുമ്മ
*കെ. വി. അന്ന
*ഒ.ജെ. മിനി
*എന്‍. രുഗ്മണി
*എന്‍.ഐ. അഗസ്ററിന്‍
*യശോദ
*ടി. ജി. ശാന്ത
*സി. കെ. വിജയന്‍
*സി.ശോഭ


  ==ഇപ്പോള്‍ സേവനം അനുഷ്ടിക്കുന്നവര്‍==

ഹയര്‍ സെക്കന്ററി വിഭാഗം

  • ഈ. ജെ.പോള്‍ - പ്രിൻസിപ്പൽ
  • ജോര്‍ജജ് ജേക്കബ് - എച് എസ് എസ് റ്റി സീനിയർ കോമേഴ്‌സ്
  • അജി എബ്രാഹം - എച് എസ് എസ് റ്റി സീനിയർ എക്കണോമിക്സ്
  • സിമി ജോസ് - എച് എസ് എസ് റ്റി സീനിയർ സോഷിയോളജി
  • പ്രീത പി - എച് എസ് എസ് റ്റി സീനിയർ ഹിസ്റ്ററി
  • വാസന്തി എം. പി. - എച് എസ് എസ് റ്റി സീനിയർ ഇംഗ്ലീഷ്
  • ടി. ലേഖ - എച് എസ് എസ് റ്റി ജൂനിയർ മലയാളം
  • ഷിഹാബുദ്ദിന്‍ - എച് എസ് എസ് റ്റി ജൂനിയർ പൊളിറ്റിക്കൽ സയൻസ്
  • ജാസ്മിന്‍ കെ. എം - എച് എസ് എസ് റ്റി ജൂനിയർ എക്കണോമിക്സ്
  • ഫസീല ടി. എം. - എച് എസ് എസ് റ്റി ജൂനിയർ കോമേഴ്‌സ്
  • സുജിത എസ്. - എച് എസ് എസ് റ്റി ജൂനിയർ ഹിന്ദി

ഹൈസ്ക്കുള്‍ വിഭാഗം

  • ലിസി പൗലോസ് - ഹെഡ്മിട്രസ്
  • എം. എ. ബേബി - മലയാളം
  • പി.പി. മോഹന്‍ലാല്‍ - സാമൂഹ്യശാസ്ത്രം
  • കെ. കെ. പാത്തുമ്മ - ഹിന്ദി
  • എം. എ. സഫിയമോള്‍ - ഇംഗ്ലീഷ്
  • ധന്യ പി.പ്രഭ - മാത്തമാറ്റിക്സ്
  • സന്ധ്യ കെ.സി - സംസ്‌കൃതം
  • സീന കെ.വി - ഫിസിക്സ്
  • ശകുന്തള എ. കെ - ബയോളജി
  • പി. എന്‍. സോമന്‍ - കായികം
  • കെ. എസ്. ബിന്ദു - കെമിസ്ട്രി
  • സിജോ ചാക്കോ - മാത്തമാറ്റിക്സ്

യു. പി. വിഭാഗം

  • എം. ബി. റൂബിയ
  • സി .എം. മലീഹ
  • മിനിമോള്‍ കെ. എന്‍.
  • ഗീത കെ ജി - സ്കൂൾ കൗണ്സലർ

അനധ്യാപകർ

  • ഗിഫ്റ്റി റാഫേൽ
  • സൽമത് എ പി
  • ഷീല റ്റി സി
  • ദിനി കെ എസ്


സൗകര്യങ്ങള്‍

റീഡിംഗ് റൂം കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ വായിക്കുന്നതിനു റീഡിങ് റൂം ലൈബ്രറിയോടു ചേർന്ന് പ്രവർത്തിക്കുന്നു. സ്മാര്‍ട്ട് റൂം കുട്ടികൾക്ക് പാഠ്യ വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിന് സ്മാർട്ട് ക്ലാസ് റൂം ഇവിടെ ഉണ്ട് .സംശയങ്ങൾ ദൂരീകരിക്കുന്നതിനു ഇത് സഹായകമാണ് . ലൈബ്രറി സ്കൂളിൽ നിരവധി ബുക്കുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു വിശാലമായ ലൈബ്രറിയുണ്ട്.മലയാളം, സാഹിത്യം, ഇംഗ്ലീഷ്,ഹിന്ദി,ഗണിതം ശാസ്ത്രം,കുട്ടികഥകൾ,റെഫറെൻസ് ബുക്കുകൾ, കവിതകൾ,സഞ്ചാരസാഹിത്യം,ഇയർ ബുക്കുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അനേകം ബുക്കുകൾ കുട്ടികൾക്ക് വായനക്കായി ഒരുക്കിയിരിക്കുന്നു. സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ്, അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയന്‍സ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊര്‍ജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങള്‍ ആവശ്യമായ സൗകര്യങ്ങള്‍ ലാബിലുണ്ട്. സയന്‍സ് അദ്ധ്യാപകര്‍ നല്ല രീതിയില്‍ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതില്‍ അദ്ധ്യാപ‌കര്‍ മികവ് പുലര്‍ത്താറുണ്ട്. കംപ്യൂട്ടര്‍ ലാബ് : വളരെ വിശാലമായ കംപ്യൂട്ടര്‍ ലാബ് സ്കൂളില്‍ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതല്‍ പത്ത് വരെ ഉള്ള എ​ല്ലാം കുട്ടികള്‍ക്കും കംപ്യൂട്ടര്‍ പഠനം നല്‍കുന്നുണ്ട്. കുട്ടികള്‍ നല്ല രീതിയില്‍ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റര്‍നെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.

ജൂനിയർ റെഡ് ക്രോസ്സ്

വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുന്നതിനും റോഡ് സുരക്ഷാ ബോധം ഉളവാക്കുന്നതിനും ആതുരസേവനം,രക്‌തദാനം ,കുടുംബക്ഷേമ പ്രവർത്തനങ്ങൾ എന്നീ രംഗങ്ങളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നു.

കൗണ്‍സലിങ്ങ്

 സാമൂഹ്യ നീതി വകുപ്പിന്‍െറ സഹകരണത്തോടെ സൗത്ത് വാഴക്കുളം ഗവ. ഹൈസ്കുളില്‍ കഴിഞ്ഞ 6 വര്‍ഷമായി കൗണ്‍സലിങ്ങ് 
സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും ആണ്‍കുുട്ടികള്‍ക്കും വ്യക്തിഗത,ഗ്രൂപ്പ് കൗണ്‍സലിങ്ങും
വിവിധതരത്തിലുളള ബോധവല്‍ക്കരണ ക്ളാസുകളും നല്‍കിവരുന്നു.

ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്‌ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലൊപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു [തിരുത്തുക]

നേട്ടങ്ങള്‍

കായിക നേട്ടങ്ങൾ

മധ്യവേനൽ അവധിക്കാലത്തു ജില്ലാ സ്പോർട്സ്‌കൗൺസിലുമായി സഹകരിച്ചു കായിക പരിശീലനം നടത്തി വരുന്നു. അറുപതോളം കുട്ടികൾ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ജൂൺ മാസം മുതൽ വിവിധ ഗയെമുകൾക്കുള്ള ടീം സെക്ഷൻ നടത്തുകയും മികച്ച പരിശീലനത്തിനു ശേഷം സബ് ജില്ലാ മതസരങ്ങളിൽ ഫുട്ബാൾ ,കബഡി ,ക്രിക്കറ്റ് ,വടംവലി അത്ലറ്റിക്സ് മതസരങ്ങളിൽ പങ്കെടുക്കാറുണ്ട് സബ് ജില്ലാ ഫുട്ബോൾ മതസരത്തിൽ ജൂനിയർ ബോയ്സിൽ മൂന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ കബഡിയിൽ രണ്ടാം സ്ഥാനവും നേടുകയുണ്ടായി ജൂനിയർ ഫുട്ബോൾ ടീമിൽ റ്റിബിൻ,ആസിഫ് അലി എന്നിവർ ജില്ലാടീമിൽ അംഗങ്ങളായി .സച്ചു എൻ എസ്,കമൽ ദേവ്,അഷ്‌റഫ്, ദിൽജിത് ദേവൻ എന്നിവർ കബഡി ടീമിലും സാന്ദ്ര സത്യൻ,സൂര്യ എൻ എസ്,എന്നീ കുട്ടികൾ ജൂനിയർ ഗര്ലസ് കബഡി ടീമിൽ അംഗങ്ങളായി. സബ് ജില്ലാ കായിക മേളയിൽ നമ്മുടെ വിദ്യാലത്തിൽ നിന്നും പന്ത്രണ്ടു കുട്ടികൾ പങ്കെടുത്തു ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. പതിനേഴു പോയിന്റുമായി സബ് ജില്ലാ തലത്തിൽ മികച്ച രണ്ടാമത്തെ സ്കൂളായി തെരെഞ്ഞെടുത്തു അശ്റഫ്,അഭിരാമി രാജ്,സച്ചു എൻ എസ് ,എന്നീ കുട്ടികൾ റെവെന്റ് ജില്ലാ മത്സാരാതിൽ പങ്കെടുത്തു കളിക്കളത്തിലെ അപര്യാപ്തത കുട്ടികളുടെ പരിശീലനത്തിന് തടസമാണ്. എ വി ടീ കമ്പനിയുമായി സഹകരണത്തോടെ മുപ്പതോളം കുട്ടികൾ ഫുട്ബാളിൽ എല്ലാ അവധി ദിവസങ്ങളിലും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ പരിശീലകരുടെ കീഴിൽ കോച്ചിങ് ചെയ്തു വരുന്നു.

ഫുട്ബോളിൽ ഹയർസെക്കണ്ടറി വിഭാഗം തുടർച്ചയായി രണ്ടു വർഷവും സബ് ജില്ലാ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു. സ്കൂളിലെ വിദ്യാർത്ഥി ആയ വിശ്വാസ് വിനോദിനെ ജില്ലാ ഗോളി ആയി തെരഞ്ഞെടുക്കുകയും ചെയ്തു.

മറ്റു പ്രവര്‍ത്തനങ്ങള്‍

അക്ഷര ക്ലാസ് (ഉദയം )

പ്രൈമറി തലത്തിലെ കുട്ടികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള പ്രത്യേക പരിശീലന പരിപാടി. സ്കൂൾ പ്രവർത്തന സമയത്തിന് ശേഷമുള്ള ഒരു മണിക്കൂർ ഇത്തരം പിന്നോക്കക്കാർക്ക് അക്ഷര ജ്ഞാനം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഒരുക്കുന്നു. കഥകളിലൂടെയും കടംകഥകളിലൂടെയും കുട്ടികൾക്ക് രസപ്രദമായ രീതിയിൽ കൈകാര്യം ചെയ്തു വരുന്നു.ആഴ്ച തോറും ടെസ്റ്റുകൾ നടത്തി പഠന നിലവാരം പരിശോധിക്കുന്നു.


 ==== വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍  ====
=== വിദ്യാരംഗം കലാസാഹിത്യ വേദി===
 വിദ്യാര്‍തഥികളുടെ വലിയപങ്കാളിത്തത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു.
എല്ലാ വ്യാഴാഴ്ചയും പൊതുയോഗങ്ങള്‍ നടത്തി കുട്ടികളുടെ സര്‍ഗ്ഗവാസന പരിപോഷിപ്പിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍

  • സാഹിത്യ ചര്‍ച്ച
  • നാടന്‍ പാട്ട്
  • സാഹിത്യ ക്വിസ്സ്
  • പ്രതിവാര ക്വിസ്സ്
  • കവിതയരങ്ങ്
  • നാടകാവതരണം
  • കാവ്യ ന്യത്ത ശില്പം
===ഹരിത ക്ലബ്===
  • ബുള്ളറ്റിന്‍ ബോര്‍ഡ് - വാര്‍ത്താ പ്രദര്‍ശനം
  • ക്വിസ്സ് ബോക്സ്
  • വിജ്ഞാനോല്‍സവം - സൂക്ഷ്മജീവികളെ നിരീക്ഷിക്കാനുളള അവസരം
  • ഉദ്യാന നിര്‍മ്മാണം
  • കാമ്പസ് ക്ലീനിംഗ്
  • ഹിന്ദി സാഹിത്യ മഞ്ച്
   സാംസ്‌കാരിക മേഖലയിൽ മുന്നേറാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. കഥ, കവിത,പ്രസംഗം,തുടങ്ങിയ മതസരങ്ങൾക്കുള്ള ഒരു വേദിയാണ് ഇത്.രചന മത്സരങ്ങളും  പോസ്റ്റർ മതസരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

കരിയര്‍ ഗൈഡന്‍സ് ക്ലബ്

ലഹരി വിരുദ്ധ ക്ലബ്

പരിസ്ഥിതി ക്ലബ്

ഹരിയാലി ക്ലബ്

ഹിന്ദി സാഹിത്യ മഞ്ചിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ അനുദിനം പിന്നോക്കം പോകുന്ന ആധുനിക സമൂഹത്തെകാർഷിക വൃത്തി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. അവനവന്റെ അടുക്കളത്തോട്ടത്തിലെ വിഷരഹിത ജൈവ പച്ചക്കറി പരിപാലനം കുട്ടികൾ മനസിലാക്കുന്നു. 220 ഗ്രോ ബാഗിലും നേരിട്ട് മണ്ണിലുമായി പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു തക്കാളി, പാവൽ, വെണ്ട, പച്ചമുളക്, പടവലം, മത്തൻ, കുമ്പളം, പയർ, പീച്ചിങ്ങ, കുമ്പളം, ചുരക്ക, എന്നിവയെല്ലാം ഞങ്ങളുടെ തോട്ടത്തിൽ ഉണ്ട്. വിളവുകൾ നാളിതുവരെ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു.ഇതിനുള്ള സഹായ സഹകരണങ്ങൾ ഞങ്ങൾക്ക് നൽകുന്നത് വാഴക്കുളം എ വി റ്റി കമ്പനിയും കൃഷി ഭവനമാണ് .

ഹെൽത്ത് ക്ലബ്

ഹൈസ്കൂൾ ക്ലാസുകളിലെ മുപ്പതോളം കുട്ടികൾ ഉൾപ്പെടുന്ന ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നു.ഇതിന്റെ ഭാഗമായി മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസര ശുചീകരണം ബോധവത്കരണ ക്‌ളാസ് ,ലഖുലേഖ വിതരണം,ഭവന സന്ദർശനം, ശുദ്ധജല സംരക്ഷണത്തിനായി ക്ലോറിനൈസഷൻ എന്നിവ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. വാഴക്കുളം ഹെൽത്ത് സെന്ററിയുമായി ബന്ടപെട്ടുകൊണ്ടു കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസും നടത്തിവരുന്നു.


=== മാത്തമാറ്റ ===


ഹയർസെക്കണ്ടറി വിഭാഗം

ഹയർസെക്കണ്ടറി വിഭാഗത്തിൽ ഹ്യൂമാനിറ്റീസ് വിഭാഗവും കോമേഴ്‌സ് വിഭാഗവും പ്രവർത്തിക്കുന്നു.രണ്ടു വിഭാഗങ്ങളിലുമായി ഇരുനൂറ്റി ഇരുപത്തെട്ടു കുട്ടികൾ പഠിക്കുന്നുണ്ട്. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ഇംഗ്ലീഷ്,മലയാളം,ഹിസ്റ്ററി,എക്കണോമിക്സ്,പൊളിറ്റിക്കൽസയൻസ്,സോഷിയോളജി എന്നീ വിഷയങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോമേഴ്‌സ് വിഭാഗത്തിൽ ഇംഗ്ലീഷ്,മലയാളം,ബിസിനസ് സ്റ്റഡീസ്,അക്കൗണ്ടൻസി,എക്കണോമിക്സ്,പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

==ഹയർസെക്കണ്ടറി വിഭാഗത്തിലെ ക്ലബ്ബുകൾ ==
 ഹയർസെക്കണ്ടറി വിഭാഗത്തിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ്  സെൽ രണ്ടായിരത്തിപത്ത്‌ - രണ്ടായിരത്തിപതിനൊന്നു  അധ്യയന വർഷം ആരംഭിക്കുകയും എല്ലാ വർഷവും ഇതിന്റെ ഭാഗമായി പ്ലസ്‌ടുവിനു ശേഷമുള്ള പഠന സാധ്യതകളെ കുറിച്ച് പ്രഗത്ഭരെ കൊണ്ട് ക്ലാസുകൾ എടുപ്പിക്കുകയും ചെയ്യാറുണ്ട്.

രണ്ടായിരത്തിപതിനാറു- രണ്ടായിരത്തി പതിനേഴു അക്കാദമിക വർഷത്തിൽ കുസാറ്റിലെ എംപ്ലോയ്‌മെന്റ് ആൻഡ് ഗൈഡൻസ് ബ്യുറോയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

  ലഹരി വിരുദ്ധ ക്ലബ്

കൗമാര പ്രായത്തിലുള്ള കുട്ടികളിൽ വർധിച്ചുവരുന്ന ലഹരിയോടുള്ള ആസക്തി ദൂരീകരിക്കുന്നതിനായി രണ്ടായിരത്തിപതിനച്- രണ്ടായിരത്തി പതിനാറു അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ ക്ലബ് രൂപികരിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ റാലികൾ നടത്തുകയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്താറുമുണ്ട്.


ഹയര്‍ സെക്കന്‍ഡറി വിഭാഗത്തെ നയിക്കുന്നത് ശ്രീ. ഈ. ജെ.പോള്‍ സാറും ഹൈസ്കൂളിന്റ ഹെഡ്മിസ്ടൃസ് ശ്രീമതി.ലിസി പൗലോസുമാണ്.


യാത്രാസൗകര്യം

<googlemap version="0.9" lat="10.116922" lon="76.413345" type="map"> 10.084981, 76.415663, Govt.H.S.S. S.VAZHAKULAM </googlemap> എറണാകുളം ജില്ലയിൽ ആലുവാക്കും പെരുമ്പാവൂരിനും ഇടയിലാണ് സൗത്ത് വാഴക്കുളം ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആലുവ പെരുമ്പാവൂർ പ്രൈവറ്റ് ബസ് റൂട്ടിൽ പോസ്റ്റോഫീസ് സ്റ്റോപ്പിലാണ് ഇത്.

മേല്‍വിലാസം

ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സൗത്ത് വാഴക്കുളം സൗത്ത് വാഴക്കുളം പി .ഓ, ആലുവ എറണാകുളം ,പിൻകോഡ്:683105 ഫോൺ നമ്പർ : 04842678258


വര്‍ഗ്ഗം: സ്കൂള്‍