എൽ. വി. എച്ച്.എസ്. പോത്തൻകോട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 അക്കാദമിക വർഷശാസ്ത്രചിന്തയും ശാസ്ത്രബോധവും വളർത്തുന്നതിനു വേണ്ടി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17/8/24  ശനിയാഴ്ച രാവിലെ 6.30 നു സ്കൂളിൽ നിന്ന് ഒരു പഠന നൈപുണിവികസനയാത്ര സംഘടിപ്പി‍‍ച്ചു.

ഇന്ത്യയുടെ സാന്നിധ്യം ചന്ദ്രനിൽ തൊട്ടിട്ടു ഒരു വർഷം പിന്നിടുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി VSSC സംഘടിപ്പിക്കുന്ന ‘അമ്പിളി കാലതീതമായ വിസ്മയചെപ്പ് ’ ചന്ദ്രയാൻ 3 എക്സിബിഷൻ സൂര്യകാന്തി ഓഡിറ്റോറിയം കനകകുന്നിലും, പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്തപരീക്ഷണങ്ങൾ നേരിട്ട് ചെയ്തു നോക്കുവാൻ വേണ്ടി പ്രിയദർശിനി പ്ലാനേറ്ററിയത്തിലും സന്ദർശിച്ചു.


ശാസ്ത്ര ക്ലബ്

2022-23 അക്കാദമിക വർഷത്തെ  ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് ശാസ്ത്ര ക്ലബ്ബിന്റെ ഉൽഘാടനം ജൂൺ 15 ന് സ്കൂൾ സെമിനാർ ഹാളിൽ നടന്നു. സ്കൂളിലെ മുൻ ശാസ്ത്ര അദ്ധ്യാപിക ആയിരുന്ന ഗീത ടീച്ചർ ആയിരുന്നു ഉത്ഘാടക. ഇതിനോടാനുബന്ധിച്ച FM റേഡിയോ ശാസ്ത്ര 360 യുടെ ഉൽഘാടനം മുൻ ശാസ്ത്ര അദ്ധ്യാപിക അനിത ടീച്ചറും നിർവഹിച്ചു. കുട്ടികൾ തന്നെ നിർമ്മിച്ച തുണി ബാഗുകൾ ഉത്ഘാടകർക്ക് സമ്മാനമായി നൽകുകയും ചെയ്തു.


ശാസ്ത്രമേള ജില്ലാ/ ഉപജില്ല സംസ്ഥാന തലം

ശാസ്ത്രമേള

ഒക്ടോബർ 15, 16  തീയതികളിലായി നടന്ന   ഉപജില്ല മേളകളിൽ ശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും ഐ.ടി മേളയിലും ലക്ഷ്മി വിലാസം ഹൈസ്കൂൾ ഓവറോൾ നേടുകയും ഗണിത ശാസ്ത്രമേള പ്രവർത്തിപരിചയ മേള എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു .ജില്ലാ ശാസ്ത്രമേളയിൽ എൽ.വി.എച്ച് .എസ് ഓവറോൾ നേടി. സംസ്ഥാനതലത്തിൽ

വർക്കിംഗ്  മോഡലിന് A ഗ്രേഡ് കരസ്ഥമാക്കി


ശാസ്ത്രപഥം

ശാസ്ത്രപഥം

ശാസ്ത്രപഥം ഏറ്റവും കൂടുതൽ നൂതന ആശയങ്ങൾ പങ്കുവച്ചതിന് സംസ്ഥാന തലത്തിൽ ലക്ഷ്മി വിലാസം ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.


സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

  • ജൂൺ 14-രക്ത ദാന ദിനം
  • പോസ്റ്റർ നിർമ്മാണം &പ്രസംഗം -രക്ത ദാനത്തിന്റെ ആവശ്യകത
  • ജൂലൈ 21-ലോക ചാന്ദ്ര ദിനം
  • വീഡിയോ പ്രസന്റേഷൻ -ചന്ദ്രനിലെ ആദ്യ ലാൻഡിംഗ്
  • എക്സിബിഷൻ -3D റോക്കറ്റ് മോഡൽ
  • ക്വിസ് കോമ്പറ്റിഷൻ &പോസ്റ്റർ കോമ്പറ്റിഷൻ
  • ഓഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനം
  • സ്പീച്ച് &പോസ്റ്റർ കോമ്പറ്റിഷൻ
  • സെപ്റ്റംബർ 16-ഓസോൺ ദിനം
  • പോസ്റ്റർ കോമ്പറ്റിഷൻ &ക്വിസ്
  • ഒക്ടോബർ 4-വേൾഡ് അനിമൽ വെൽഫയർ ഡേ
  • സ്പീച്ച് -പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത
  • നവംബർ 7-വേൾഡ് കാൻസർ അവയെർനെസ്സ് ഡേ
  • പോസ്റ്റർ കോമ്പറ്റിഷൻ &സ്പീച്ച് -ക്യാൻസർ അവബോധം
  • ഡിസംബർ 1-വേൾഡ്
  • എയ്ഡ്‌സ് ഡേ
  • പോസ്റ്റർ &സ്പീച്ച് കോമ്പറ്റിഷൻ
  • ജനുവരി 30-ലോക കുഷ്ഠ രോഗ നിർമാർജന ദിനം
  • പ്രസംഗം -കുഷ്ഠ രോഗ ബോധവൽക്കരണം
  • ഫെബ്രുവരി 28-ദേശീയ ശാസ്ത്ര ദിനം
  • സ്പീച്ച് &ക്വിസ്


ശാസ്ത്രമേള - മികവുകൾ

ശാസ്ത്രമേള - മികവുകൾ

  • ഉപജില്ല ശാസ്ത്രമേള
  • സ്റ്റിൽ മോഡൽ - ഒന്നാം സ്ഥാനം നന്ദന റോയ് അക്ഷയ്. എ
  • വർക്കിംഗ്‌ മോഡൽ -രണ്ടാം സ്ഥാനം
  • മീനാക്ഷി. ബി. എസ് ആദിത്യൻ. എൻ. എ
  • ഇമ്പ്രവൈസ്ഡ് എക്സ്പീരിമെൻറ് - ഒന്നാം സ്ഥാനം
  • ശ്രീകമലം. ജെ. എസ് അശ്വിൻ കൃഷ്ണ. പി
  • പ്രോജെക്ട് - ഒന്നാം സ്ഥാനം ജിസ്ന. എസ്. എസ് അഭിഷേക്. എസ്
  • ക്വിസ് -ഒന്നാം സ്ഥാനം
  • ശിവഗംഗ. ബി. എസ്
  • സെമിനാർ -മൂന്നാം സ്ഥാനം
  • ഗൗതമി
  • ഉപജില്ലാ ശാസ്ത്രോത്സവത്തിൽ LVHS ഒന്നാം സ്ഥാനം കരസ്ഥമാക്കി


ജില്ലാ ശാസ്ത്ര മത്സരം

ജില്ലാ ശാസ്ത്ര മത്സരം

  • വർക്കിംഗ്‌ മോഡൽ -ഒന്നാം സ്ഥാനം മീനാക്ഷി. ബി. എസ് ആദിത്യൻ. എൻ. എ
  • സ്റ്റിൽ മോഡൽ -മൂന്നാം സ്ഥാനം നന്ദന റോയ് അക്ഷയ്. എ
  • ഇമ്പ്രവൈസ്ഡ് എക്സ്പീരിമെൻറ് -മൂന്നാം സ്ഥാനം
  • ശ്രീകമലം. ജെ. എസ് അശ്വിൻ കൃഷ്ണ. പി
  • ജില്ലാ ശാസ്ത്ര മേളയിൽ LVHS ഒന്നാം സ്ഥാനം നേടി.
  • സംസ്ഥാന തലത്തിൽ LVHS വർക്കിംഗ്‌ മോഡലിൽ A ഗ്രേഡ് കരസ്ഥമാക്കി.