റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
04:39, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി
വിലാസം
തറോപ്പൊയിൽ

പി.ഒ,
കോഴിക്കോട്
,
673541
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ04962591513
ഇമെയിൽVADAKARA16060@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅസീസ് അക്കാളി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വടകരയ്ക്കടുത്ത് തോടന്നൂർ സബ്ജില്ലയിൽ സഥിതി ചെയ്യുന്നു.

ചരിത്രം

പച്ച വിരിച്ച വയലോലകളും കാറ്റിൽ ഇളകിയാടുന്ന സസ്യലതാദികളും തെങ്ങിൻ തലപ്പുകളും ചേർന്നൊരുക്കിയ പ്രകൃതി രമണീയതയിൽ ആസ്വാദകരെ കുളിരണിയിപ്പിക്കുന്ന തറോപ്പൊയിൽ പ്രദേശം നിരവധി തുരുത്തുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. തുരുത്തി പുലതുരുത്തി, ഇലതുരുത്തി, അരതുരുത്തി, കോതുരുത്തി ഇവയിൽ വിരുന്നെത്തുന്ന ദേശാടന പക്ഷികൾ പ്രകൃതി സ്നേഹികളുടെ മനംകവരുന്ന കാഴ്ചകളാണ്. 1942 മുസ്ലിം ഗേൾസ് എൽ.പി സ്കുളായിട്ടാണ് ഈ സ്ഥാപനത്തിന്റെ തുടക്കം. പിന്നീട് ആയഞ്ചേരി സൗത്ത് മാപ്പിള യു. പി സ്കൂളായി ഉയർത്തപ്പെട്ടു. റഹ്‌മാനിയ ഹൈസ്കൂളായി ഉയർത്തപ്പെടുന്നത് 1968 ലാണ്. 2014 ൽ ആയഞ്ചേരി റഹ്‌മാനിയ ഹയർ സെക്കണ്ടറി സ്കൂളായി മാറികഴിഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്ന് വിജ്‍‍‍ഞാനത്തിന്റെ കൈതിരിയുമായി പുറത്തുപോയവർ നിരവധിയാണ്. സമീപ പഞ്ചായത്തുകളിൽ ഉള്ളവർ കൂടി വിദ്യ നേടുവാൻ ദീർഘ കാലമായി ആശ്രയിച്ചുപോന്നത് ‌ഈ സ്ഥാപനത്തെയാണ്. രാജ്യത്തിനകത്തും പുറത്തും വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ അനേകം വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ സന്തതികളായിട്ടുണ്ട്. 2014 ൽ തുടക്കം കുറിച്ച ഹയർ സെക്കണ്ടറിയിൽ കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളാണ് ഇപ്പോൾ അനുവദിച്ച് കിട്ടിയിട്ടുള്ളത്. സയൻസ് ഗ്രൂപ്പിൽ കമ്പ്യൂട്ടർ സയൻസ്. ഫിസിക്സ്, കെമിസ്ട്രി മാത്‌സ് കോമ്പിനേഷനം ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ സോഷ്യോളജി, ജേണലിസം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കമ്യൂണിക്കേറ്റീവ് ഇഗ്ലീഷ് എന്നിവയുടെ കോമ്പിനേഷനുമാണ് നിലവിലുള്ളത്. പൗര പ്രമുഖനായ കാര്യാട്ട് കുഞ്ഞമ്മദ് ഹാജിയുടെ കഴിവുറ്റ മാനേജ് മെന്റിന് കീഴിൽ സുസജ്ജമായ പി.ടി.എ യുടെയും കർമോത്സുകരായ അധ്യാപകരുടെയും അനധ്യാപകർ ജീവനക്കാരുടെയും അച്ചടക്ക ബോധത്തോടെ തന്റെ വ്യക്തിത്വ വികസനത്തിൽ ശ്രദ്ധ പതിപ്പിച്ച പഠിതാക്കളുടെയും കൂട്ടായ്മയിലൂടെ ഈ സ്ഥാപനം പുരോഗതിയിലേക്ക് കുതിക്കുകയാണ്. വിവിധ കാലയളവുകളിൽ പ്രധാന അധ്യാപകരായിരുന്ന പി.പി. അബ്ദുറഹ്‌മാൻ മാസ്റ്റർ, പി. മൂസ്സ മാസ്റ്റർ, ടി. കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ അബ്ദുൽ ഖാദർ മാസ്റ്റർ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാജൻ, വി.പി.ശ്രീധരൻ മാസ്റ്റർ, പി. കുഞ്ഞമ്മദ് മാസ്റ്റർ, പി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഒ.പി. ചന്ദ്രൻ മാസ്റ്റർ, കെ.ടി പത്മനാഭൻ മാസ്റ്റർ എന്നിവർ നേതൃത്ത്വം കൊടുത്ത ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ അസീസ് അക്കാളിയാണ്.

PLEASE UPDATE

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കാര്യാട്ട് കുഞ്ഞമ്മദ് ഹാജി മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി. പി.അബ്ദുറഹ്‌മാൻ മാസ്റ്റർ, സി.കെ അബ്ദുള്ള മാസ്റ്റർ, പി. മൂസ്സ മാസ്റ്റർ, ടി. കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ അബ്ദുൾ ഖാദർ മാസറ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ കെ.രാജൻ മാസ്റ്റർ, വി.പി.ശ്രീധരൻ മാസ്റ്റർ, പി.കുഞ്ഞമ്മദ് മാസ്റ്റർ, പി.കെ കുഞ്ഞമ്മദ് മാസ്റ്റർ, ടി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഒ.പി. ചന്ദ്രൻ, കെ.ടി പത്മനാഭൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി