സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പരിസ്ഥിതി അവബോധം സ‍ൃഷ്ടിക്ക‍ുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് സ്‍ക്ക‍ൂളിൽ പ്രവർത്തിക്ക‍ുന്ന‍ു. ജ‍ൂൺ 5 പരിസ്ഥിതിദിനത്തിൽ പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി നിരീക്ഷണം, വ‍ൃക്ഷത്തൈ നടീൽ എന്നീ പ്രവർത്തനങ്ങൾ നടത്ത‍ിയിട്ട‍ുണ്ട്.ലഹരി വിര‍ുദ്ധദിനം പോസ്റ്റർ നിർമ്മിച്ച‍ു ക്ലാസ് ഗ്ര‍ൂപ്പിൽ പ്രദർശിപ്പിച്ചിട്ട‍ുണ്ട്. ജ‍ൂലൈ 21 ന് ചാന്ദ്രദിനം ക്വിസ്, പോസ്റ്റർ രചനാ മത്സരം, കൊളാഷ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളില‍‍ൂടെ അചരിച്ച‍ു.

2021 – 2022

ആഗോളതാപനം, പരിസ്ഥിതി ദ‍ുരന്തങ്ങൾ എന്നിവ വർദ്ധിക്ക‍ുന്ന ഈ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണ ബോധം ക‍ുട്ടികളിൽ ഉണർത്ത‍ുന്നതിന‍ുവേണ്ടി മരം ഒര‍ു വരം എന്ന പദ്ധതി 2021 – 2022 അധ്യയന വർഷത്തിൽ നടത്ത‍ുവാൻ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവര‍ുന്ന‍ു.ഫീൽഡ് ട്രിപ്പ‍ുകൾ, ബോധവത്കരണ ക്ലാസ‍ുകൾ, ജൈവവൈവിധ്യ പാർക്ക് നിർമ്മാണം, ഔഷധസസ്യതോട്ട നിർമ്മാണം, ഫലവ‍ൃക്ഷങ്ങൾ നട്ട‍ുപിടിപ്പിക്കൽ, എന്നീ പ്രവർത്തനങ്ങൾ ത‍ുടർപ്രവർത്തനമായി നടപ്പിലാക്കാൻ പരിസ്ഥിതി ക്ലബ്ബ് ലക്ഷ്യമിട‍ുന്ന‍ു. മരങ്ങൾ ക‍ൂട‍ുതൽ സ്‍ക്ക‍ൂൾ പരിസരത്ത് നട്ട‍ുപിടപ്പിച്ച് ആഗോള താപനത്തെ ചെറ‍ുക്കാന‍ുള്ള കർമ്മപദ്ധതികൾ പരസ്ഥിതി ക്ലബ്ബ് വിഭാവനം ചെയ്യ‍ുന്ന‍ു.

പരിസ്ഥിതി ദിനത്തിൽ വീടിന്റെ പരിസരത്ത് വ‍ൃക്ഷങ്ങൾ നട്ട‍ുപിടിപ്പിക്ക‍ുന്ന ക‍ുട്ടികൾ
ഒര‍ു തൈ, ഒര‍ു തണൽ, ഫലവ‍ൃക്ഷം നട്ട‍ുപിടിപ്പിക്ക‍ുന്ന വിദ്യാർത്ഥിനി
പരിസ്ഥിതക്ലബ്ലിന്റെ നേത‍ൃത്വത്തില‍ുള്ള ക‍ൃഷിയ‍ും വിളവെട‍ുപ്പ‍ും
ക‍ുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന പോസ്റ്റർ
ചീര വിളവെട‍ുപ്പ്












2022-23

പരിസ്ഥിതി ദിനം

ജ‍ൂൺ 5 ന് പരിസ്ഥിതിദിനാചരണം നടത്തി. ക‍ുട്ടികൾ വീട‍ുകളിൽ വ‍ൃക്ഷത്തൈകൾ നട്ട് പ്രവർത്തനങ്ങളിൽ പങ്കാളികളായി.

പരിസ്ഥിതി ക്ലബ് രൂപീകരണം

 
പരിസ്ഥിതി ക്ലബ് രൂപീകരണം പി ടി എ പ്രസിഡന്റ് ശ്രീ. വി വി മോഹനദാസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നു

2022 -23 അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ് രൂപീകരണം നവംബർ മാസം പി ടി എ പ്രസിഡന്റ് ശ്രീ. വി വി മോഹനദാസ് ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബിന്റെ സംസാരിക്കുന്നു ചുമതല വഹിക്കുന്ന അദ്ധ്യാപകൻ ശ്രീ അനൂപ് പി എ സ്വാഗതം ആശംസിച്ച യോഗത്തിൽ പ്ലസ് വൺ ബി ഡിവിഷനിൽ നിന്നുള്ള ഹിജാസിനെ കോർഡിനേറ്റർ ആയും 9 ഡി ഡിവിഷനിൽ നിന്നുള്ള ഗോവിന്ദ്, അർച്ചന അനിൽകുമാർ(9 എ)എന്നിവരെ യഥാക്രമം ജോയിന്റ് കൺവീനർമാർ ആയും തിരഞ്ഞെടുത്തു. യു പി വിഭാഗത്തിൽ നിന്ന് ടി എൻ ചന്ദ്രശേഖർ(5ബി), അനന്യ(6 ഡി) എന്നിവരെ ജോയിന്റ് കൺവീനർമാരായി തിരഞ്ഞെടുത്തു. ക്ലബ് അംഗങ്ങൾ ആയി 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നായി 43 കുട്ടികളെയും  തിരഞ്ഞെടുത്തു. തുടർന്ന് പരിസ്ഥിതി നേരിടുന്ന പ്രേശ്നങ്ങളെ കുറിച്ചുള്ള ചർച്ച നടന്നു. പ്രളയം,സുനാമി, കടലേറ്റം തുടങ്ങിയവ പരിസ്ഥിതിക്ക് വലിയ വെല്ലുവിളികൾ ആണെന്ന് യോഗം വിലയിരുത്തി. ക്ലബ് കോർഡിനേറ്റർ ഹിജാസ് യോഗത്തിനു കൃതജ്ഞതകൾ അർപ്പിച്ചു