ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സീഡ് ക്ലബ്
"ഹാപ്പി ഡ്രിങ്ക്സ്" ആരോഗ്യപാനീയ നിർമ്മാണം നടത്തി.
25/01/2023
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ ആരോഗ്യപാനീയ നിർമ്മാണം നടത്തി. സർവ്വശിക്ഷാ അഭിയാന്റെ ഹാപ്പി ഡ്രിങ്ക്സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി നടന്ന പരിപാടിയിൽ കുട്ടികൾക്കു മുന്നിൽ പ്രകൃതി വസ്തുക്കൾ ഉപയോഗിച്ച് കുടിക്കാനുള്ള വിവിധ പാനീയങ്ങൾ ഉണ്ടാക്കുകയും പ്രദർശനവും നടത്തി.
പായ്ക്കറ്റ് പാനീയങ്ങൾ ആരോഗ്യത്തിന് വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാനും വേണ്ടി സർവ്വശിക്ഷാ അഭിയാൻ ആ വിഷ്കരിച്ച പദ്ധതിയാണ് ഹാപ്പി ഡ്രിങ്ക്സ് . ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ ഈ പരിപാടിയുടെ ഭാഗമായി പ്രകൃതി വസ്തുക്കളായ വിവിധ ഇലകളും പഴങ്ങളും ഉപയോഗിച്ച് വിവിധ തരം പാനീയങ്ങൾ കുട്ടികൾക്ക് നിർമ്മിച്ച് നൽകി. പാൽ, തൈര്, പുതിനയില, കറിവേപ്പില , മാന്തളിർ ,കക്കിരി, മുളക്, നാരങ്ങ, തക്കാളി, തേൻ തുടങ്ങിയ വിവിധ വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾക്ക് വേണ്ടി പാനീയങ്ങൾ നിർമ്മിച്ചു കാണിച്ചു.
വിവിധ തരം പാനീയങ്ങൾ കഴിച്ചു നോക്കിയ കുട്ടികൾ അതിന്റെ രുചിയിൽ ആസ്വദിച്ച് വീട്ടിൽ നിന്നും ഇത്തരം പാനീയങ്ങൾ നിർമ്മിക്കാം എന്ന തീരുമാനമെടുത്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ സത്യവതി അധ്യക്ഷത വഹിച്ചു.
അനാരോഗ്യകരമായ പാനീയങ്ങൾ ജീവിതത്തിൽ വരുത്തുന്ന ദോഷങ്ങളെക്കുറിച്ചും ആരോഗ്യത്തിൽ ഉണ്ടാക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ .ഉണ്ണികൃഷ്ണൻ ബോധവൽകരണ ക്ലാസ്സ് നയിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.എ.സജി പരിപാടി ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ വി കെ സജിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.പി. പ്രഭാകരൻ നന്ദിയും പറഞ്ഞു. അധ്യാപകരായ സി.കെ ഷീന, E ഹരിത എന്നിവരും രമേശ് ബാബു, ശ്രീന രഞ്ജിത്ത് എന്നീ രക്ഷിതാക്കളും പരിപാടിക്ക് നേതൃത്വം നൽകി.
ലഹരി ഉപയോഗത്തിനെതിരെ ലഘുലേഖ വിതരണം
27/10/2022
ചെറുപുഴ ജെഎം യു പി സ്കൂൾ സീഡ് ക്ലബ്ബംഗങ്ങൾ ലഹരി ഉപയോഗത്തിനെതിരെ ചെറുപുഴ ടൗണിൽ ലഘുലേഖകൾ വിതരണം ചെയ്തു
ചെറുപുഴ: കേരള സംസ്ഥാന ഗവൺമെൻ്റിൻ്റെ ലഹരിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ചെറുപുഴ ടൗണിൽ സീഡ് പരിസ്ഥിതി ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ ടൗണിലും, സ്ഥാപനങ്ങളിലും, വാഹനങ്ങളിലും ലഹരി വിപത്തിനെതിരെ ലഘുലേഖകൾ വിതരണം ചെയ്തു
ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും ലഹരി ഉപയോഗവും വില്പനയും കണ്ടാൽ എന്തു ചെയ്യണം എന്നും ലഘുലേഖയിൽ വിവരിക്കുന്നു. ചെറുപുഴ ടൗണിലെ ഓട്ടോ തൊഴിലാളികൾക്ക് ലഘുലേഖ വിതരണം ചെയ്തു കൊണ്ട് ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് കെ.എ.സജി അധ്യക്ഷനായി. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു., സീഡ് കോ -ഓർഡിനേറ്റർ സി.കെ. ഷീന നന്ദി പറഞ്ഞു. അധ്യാപകരായ റോബിൻ വർഗ്ഗീസ്, ടി.പി പ്രഭാകരൻ വിദ്യാർത്ഥികളായ ടി സ്നേഹ, എം. വൈഗ എന്നിവർ നേതൃത്വം നൽകി.