എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.
ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
"ഗാന്ധിസ്മൃതി" ഗാന്ധിജയന്തി ദിനാചരണം.
കരിവെള്ളൂർ എ വി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ദിനാചരണം "ഗന്ധിസ്മൃതി" ആചരിച്ചു.
സ്കൂളിലെ ഗാന്ധി പ്രതിമയിൽ അധ്യാപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി.
കരിവെള്ളൂരിലെ ഹിന്ദി പ്രചാരകൻ കെ രാമകൃഷ്ണൻ, സ്കൂൾ പ്രധാനാധ്യാപിക പി മിനി, ഹയർസെക്കൻഡറി സീനിയർ അധ്യാപിക കെ വി പ്രിയ, സ്റ്റാഫ് സെക്രട്ടറി പി സി ജയസൂര്യൻ, സ്കൂളിലെ അധ്യാപകർ, എസ് പി സി, എൻ സി സി, ജെ ആർ സി, സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
സ്കൂളിലെ ഹിന്ദി അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സുരേഷ് അന്നൂർ വരച്ച ഗാന്ധി സ്മൃതിചിത്രത്തിലും വിദ്യാർത്ഥികൾ പുഷ്പാർച്ചന നടത്തി.
https://youtu.be/_1r4H4SAx0s