എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വൈക്കം എറണാകുളം റോഡിനരികിലായി 3 ഏക്കർ വിസ്‌തൃതിയിൽ 5 കെട്ടിടങ്ങളിലായി അഞ്ച് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ 67 ക്ലാസ്സ്മുറികളിലായി പ്രവർത്തിക്കുന്നു .മൂന്ന് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളവയും ഒരെണ്ണം ഓട് മേഞ്ഞതും ബാക്കിയുള്ള ഒരെണ്ണം ഷീറ്റുമേഞ്ഞതുമാണ് .വിശാലമായ ഒരു ഓഡിറ്റോറിയവും 74 ശുചിമുറികളും ഒരു പാചകപ്പുരയും ഉച്ചഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഒരു സ്റ്റോർ റൂമും കുടിവെള്ളസംഭരണിയും മൂന്നു സ്റ്റാഫ് റൂമും  മൂന്നു ഓഫീസ്‌റൂമും  മൂന്നു ഐ ടി ലാബ് ,5 സയൻസ് ലാബ് എന്നിവ സ്കൂളിലുണ്ട്.ഒരു മൾട്ടീമീഡിയ ലൈബ്രറി സൗകര്യവും സ്കൂളിനുണ്ട്.

ഗുരുവർഷം മൾട്ടീമീഡിയ ലൈബ്രറി

15000 പുസ്‌തകങ്ങളോട് കൂടിയ മൾട്ടീമീഡിയ ലൈബ്രറിയിൽ എല്ലാ വിഭാഗത്തിൽപെട്ട പുസ്‌തകങ്ങളുടെയും  ഒരു വലിയ ശേഖരം തന്നെയുണ്ട്.എല്ലാ വർഷവും ഓരോ ക്ലാസ് ലൈബ്രറിക്ക് വേണ്ടുന്ന പുസ്‌തകങ്ങൾ കുട്ടികൾക്ക് നൽകുകയും ആ ക്ലാസ്സിലെ കുട്ടികൾ ഓരോരുത്തരും വായിച്ചു വായനാകുറിപ്പു തയ്യാറാക്കിയശേഷം  അടുത്തയാൾക്ക് കൈമാറുന്നു.വർഷാവസാനം ഓരോ ക്ലാസ്സിലേക്കും കൈമാറിയ പുസ്‌തകങ്ങൾ തിരികെ ലൈബ്രറിയിൽ ഏൽപ്പിക്കുന്നു.സ്കൂളിൽ നടക്കുന്ന പ്രധാനപ്പെട്ട പരിപാടികൾ മൾട്ടീമീഡിയയിൽ വച്ചാണ് നടക്കുന്നത്.

ഗുരുവർഷം മൾട്ടീമീഡിയ ലൈബ്രറി

സ്കൂൾ ബസ്

കുട്ടികളുടെ യാത്ര സൗകര്യത്തിനായി 8 ബസും 16 ജീവനക്കാരും സ്കൂളിന് സ്വന്തമായി ഉണ്ട്.ഈ ബസുകൾ എറണാകുളം കോട്ടയം ആലപ്പുഴ ജില്ലകളിൽ നിന്ന് വരുന്ന കുട്ടികളെ സുരക്ഷിതമായി  സ്കൂളിൽ എത്തിക്കുന്നു.5  മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ നിന്നും ഏകദേശം 890 കുട്ടികൾ സ്കൂൾ ബസ് യാത്ര സൗകര്യം  പ്രയോജനപ്പെടുത്തുന്നുണ്ട്.സ്കൂൾ ബസ് ജീവനക്കാരുടെ പൂർണമായ സഹകരണം സ്കൂൾ ബസിന്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്നു.

സ്കൂൾ ബസ്