കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
| സ്ഥാനം | പേര് | ക്ലാസ്സ് |
|---|---|---|
| സെക്രട്ടറി | ഫാത്തിമ ഹിബ ടി വി | 10 A |
| ജോയിന്റ് സെക്രട്ടറി | റഫീക്ക ഷഹാനി |
10 G |
| ക്ലാസ്സ് പ്രതിനിധികൾ | ജിനാൻ കെ വി, നുസ പി ടി, ആയിഷ സന | 10 F, 9 F, 8 E |
| മാഗസിൻ എഡിറ്റർ | ദഹ്ഷ, ദീന | 10 E |
2017 - 18 അദ്ധ്യായന വർഷത്തെ ഗണിതശാസ്ത്ര ക്ലബ് 8/6/17 ന് 3 മണിയ്ക്ക് രൂപീകരിച്ചു. എല്ലാ ഗണിതദ്ധ്യാപകരും 8th , 9th , 10th ക്ലാസ്സുകളിലെ ഗണിത ക്ലബ് അംഗങ്ങളും പങ്കെടുത്തു. ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. തുടർന്ന് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ക്ലാസ്സ് പ്രതിനിധികൾ, മാഗസിൻ എഡിറ്റർ എന്നിവരെ തെരെഞ്ഞെടുത്തു.
MATHEMATICS CLUB ACTIVITIES
2021 – 2022 അധ്യായന വർഷം മാത്തമാറ്റിക്സ് ക്ലബിൻെറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളാണ് നടത്തിയിട്ടുളളത്. വായനാദിനത്തോടനുബന്ധിച്ച് Mathematics മായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചു Book Review തയ്യാറാക്കി.
ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ ജ്യോമട്രിക്കൽ പാറ്റേൺ മത്സരം നടത്തി.
സിറ്റി സബ്ജില്ലാ ശാസ്ത്ര രംഗത്തിയ ആഭിമുഖ്യത്തിൽ നവംബർ 9 തീയതി നടന്ന ഗണിതാശയ അവതരണത്തിൽ Xth G യിൽ പഠിക്കുന്ന ഹലീമ അബ്ദുൽ ഖയ്യൂം എന്ന കുട്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
യു. പി ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
ബക്രീദിനോടാനുബന്ധി ച്ചു ജൂലൈ 20ന് മെഹന്തി ഫെസ്റ്റ് നടത്തി
ആഗസ്ത് 23 ന് ക്ലാസ്സ്തല ജോമേട്രിക്കൽ പാറ്റേൺ മത്സരം നടത്തി.
ഡിസംബർ 22 ന് രാമാനുജൻ ഡേ യോടാനുബന്ധിച്ചു ഡോക്യൂമെന്ററി പ്രദർശനം നടത്തി.
മാർച്ച് 15 ന് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
• ജൂലൈ 7 ബലിപെരുന്നാളിനോടനുബന്ധിച്ച് യുപി വിഭാഗം ഗണിത ക്ലബ്ബിന്റെ ഭാഗമായി മെഹന്തി ഫസ്റ്റ് നടത്തി.
• ജൂലൈ 22 പൈ ദിനത്തോടനുബന്ധിച്ച് ജോമെട്രിക്കൽ പാറ്റേൺ പ്രദർശനം നടത്തി.
• ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ഭാഗമായി പതാക നിർമ്മാണം നടത്തി. കുട്ടികൾ സ്വന്തമായി നിർമിച്ച പതാക കുത്തി സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്തു.
• ന്യൂ മാത്സ് പരീക്ഷയിൽ റൈസ മഹക് ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
• സബ്ജില്ലാതല ഗണിതശാസ്ത്ര ക്വിസിൽ റൈസ മഹക് ഒന്നാം സ്ഥാനം കരസ്ഥമാക്കി.