ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
ദേശീയ ഗണിത ശാസ്ത്ര ദിനം
ഇന്ത്യൻ ഗണിത ശാസ്ത്രജൻ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ശ്രീനിവാസ രാമാനുജന്റെ ജീവിതം വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം, ഗണിത ചിത്രങ്ങളുടെയും മോഡലുകളുടെയും പ്രദർശനം,എന്നിവ ഗണിത ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. ഹെഡ് മിസ്ട്രെസ് എ. കെ.രമ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. PTA പ്രസിഡന്റ് പ്രദർശനം വീക്ഷിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ടും പ്രദർശനം സജീവമായി. നമ്പർ ചാർട്ട്,geometrical ചാറ്റ്,ഗണിത പ്രതിഭകളുടെ ചിത്രങ്ങളും വിശദീകരണവും, still model, (ഗണിത പാർക്ക്, ഗണിത പൂന്തോട്ടം എന്നിവയുടെ പ്രദർശനവും നടത്തി.
സെപ്റ്റംബർ 15
എഞ്ചിനീയർസ് ഡേ
മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 എഞ്ചിനീയർസ് ഡേ യുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമിച്ച ഉപകാരങ്ങളുടെ പ്രദർശനം നടത്തി.കുട്ടികൾ വ്യത്യസ്തങ്ങളായ ഉപകാരണങ്ങൾ നിർമിച്ചു കൊണ്ടുവന്നു.പ്രദർശനം സ്കൂൾ ഹെഡ് മിസ്ട്രസ്സ് എ കെ രമ ടീച്ചർ നിർവഹിച്ചു.രാവിലെ 11 മണി മുതൽ 1 മണി വരെ പ്രദർശനം നീണ്ടു. കുട്ടികൾ അവർ നിർമിച്ച ഉപകരണങ്ങളെ കുറിച്ചു വിവരിച്ചു നൽകി.
..
ഉപജില്ലാ ഗണിത ശാസ്ത്രമേള 2020
കാസർഗോഡ് ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ യുപി വിഭാഗം നിശ്ചലമാതൃക നിർമാണത്തിൽ എ ഗ്രേഡ് നേടിയ ഹാദിൻ അബ്ദുൽഹമീദ്
ഗണിത ശില്പശാല
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ഏകദിന ഗണിത ശിൽപ്പശാല നടത്തി. സീനിയർ അസിസ്റ്റന്റ് ശ്രീ പി ടി ബെന്നി മാസ്റ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു. അജിത,രസ്ന,നിഖില,രമ്യ എന്നീ അധ്യാപകർ നേതൃത്വം നൽകി.
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ജോമട്രിക്കൽ പാറ്റേൺ ഡ്രോയിങ് മത്സരത്തിൽ കുട്ടികൾ തയ്യാറാക്കിയ പാറ്റേൺ.