ഗവ.എൽ പി എസ് ഇളമ്പ/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി
കുഞ്ഞുങ്ങളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു .കഥാരചന ,കവിതാരചന ,കരകൗശല വസ്തുക്കളുടെ നിർമാണം ,കഥാകഥനം,പദ്യം ചൊല്ലൽ ,നൃത്തം തുടങ്ങി വീട്ടിൽ അടച്ചിരിക്കുന്ന കുട്ടികളിലെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുന്നതിന് വിദ്യാരംഗം നേതൃത്വം വഹിക്കുന്നു.ജനുവരി 23 കയ്യെഴുത്തു ദിനാചരണം വരെ എത്തി നിൽക്കുന്നു വിദ്യാരംഗം പ്രവർത്തനങ്ങൾ .
വായന ദിനം 2019-20
ഈ വർഷത്തെ വായന ദിനവുമായി ബന്ധപ്പെട്ട് രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. കൂട്ട വായന, സാഹിത്യ സംവാദം, പുസ്തക പ്രദർശനം മുതലായവ ഉൾപ്പെടുന്നു.
'
![](/images/thumb/0/09/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%A8%E0%B4%82.jpg/283px-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%A8%E0%B4%82.jpg)
വായന ദിനം 2020-21
ഈ വർഷത്തെ വായന ദിനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. വൈക്കം മുഹമ്മദ് ബഷീറിനോടുള്ള ആദര സൂചകമായി കുഞ്ഞു പ്രതിഭകൾ ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. പുസ്തകപൂക്കളം തയ്യാറാക്കൽ, ഞാൻ വായിച്ച പുസ്തകം , ഒന്നാം ക്ലാസുകാർക്കായി അമ്മ വായന എന്നീ പരിപാടികൾ വായനാ ദിനത്തിന് മാറ്റ്കൂട്ടി.
![](/images/thumb/4/42/Basheer_42307.jpg/283px-Basheer_42307.jpg)
![](/images/thumb/6/64/Vayanadinam_42307.jpg/269px-Vayanadinam_42307.jpg)
ലോകമാതൃഭാഷാദിനം 2021-22
ലോകമാതൃഭാഷാദിനമായ ഫെബ്രുവരി 21 ഗവ.എൽ.പി.എസ് ഇളമ്പയിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റീന .സി. ഒ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
അന്നേ ദിവസം നടന്ന സ്പെഷ്യൽ അസംബ്ലിയിൽ കുമാരി നിയനിജു മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
"ബഹുഭാഷാ പഠനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് - വെല്ലുവിളികളും അവസരങ്ങളും " എന്ന 2022 മാതൃഭാഷാദിന തീമിനെ കുറിച്ചും മാതൃഭാഷയെ മറക്കാതെ ബഹുഭാഷാപഠനം സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മലയാള ഭാഷാ ചരിത്രത്തെ കുറിച്ചും ഹെഡ്മിസ്ട്രസ് സംസാരിച്ചു.
പദ്യംചൊല്ലൽ, പ്രസംഗം, ശ്രേഷ്ഠ ഭാഷകൾ പരിചയപ്പെടുത്തൽ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മാതൃഭാഷകൾപരിചയപ്പെടുത്തൽ ,അക്ഷര വൃക്ഷം തീർക്കൽ അങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു.
ബഹുമാന്യനായ ശ്രീ.രാധാകൃഷ്ണൻ കുന്നുംപുറം സാറുമായി കുട്ടികൾ നടത്തിയ 'കാവ്യ സല്ലാപം' എന്ന പരിപാടി ഏറെ ആസ്വാദ്യകരവും ശ്രദ്ധേയവുമായി.
![](/images/thumb/5/58/Matrubhasha_42307.jpeg/207px-Matrubhasha_42307.jpeg)
![](/images/thumb/d/d5/Matrubhasha2_42307.jpeg/248px-Matrubhasha2_42307.jpeg)
ബഷീർ ദിനാചരണം
![](/images/thumb/f/fc/42307_basheerdinam.jpg/373px-42307_basheerdinam.jpg)
വിദ്യാരംഗം കലാസാഹിത്യവേദിയുടെ വായനമാസാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ 5 ബഷീർ ദിനം ആചരിച്ചു .ഇതോടൊപ്പം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടനവും നടന്നു.കുട്ടികളുടെ വ്യത്യസ്തമായ കലാപ്രകടനങ്ങൾ കൊണ്ടും ശ്രീ .മനോജ് പുളിമാത് സാറിന്റെ ആസ്വാദ്യകരമായ ക്ലാസ്സ് കൊണ്ടും ബഷീർ ദിനം വർണാഭമായി .