കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്-23

Schoolwiki സംരംഭത്തിൽ നിന്ന്

അലിഫ് ടാലെന്റ് ടെസ്റ്റ്

ജൂലൈ 14 - കെ.എ.ടി.എഫിന്റെ നേതൃത്വത്തിൽ കേരളത്തിലെ അറബിക് ഭാഷ പഠിക്കുന്ന കുട്ടികൾക്ക് നടത്തുന്ന അലിഫ് ടാലെന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹൈസ്കൂളിൽ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ 14-07-2022 ന് നടന്നു.  ഹൈസ്കൂളിൽ നിന്ന് 30 ഓളം കുട്ടികളും യു.പി വിഭാഗത്തിൽ നിന്ന് 40 ഓളം കുട്ടികളും പങ്കെടുത്തു.

അലിഫ് ടാലെന്റ് ടെസ്റ്റ് സബ്ജില്ലാ തലം

ജൂലൈ 16 - തളിപ്പറമ്പ് സൗത്ത് ഉപജില്ലാ അറബിക് ടാലെന്റ്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹൈസ്കൂളിൽ വെച്ച് നടന്നു.  ഹൈസ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനി റന ഫാത്തിമ കരസ്ഥമാക്കി.

കമ്പിൽ മാപ്പിള എച്ച്.എസിന് ഇരട്ടി നേട്ടം

          മുഹമ്മദ് റസൽ പ്ലസ് ടു
         റന ഫാത്തിമ(ഹൈസ്കൂൾ)

ജൂലൈ 23 - കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ അലിഫ് വിങ്ങിൻ്റെ നെതൃത്വത്തിൽ നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ഹയർസെക്കണ്ടറി തലത്തിലും ഹൈസ്കൂൾ തലത്തിലും ജില്ലയിൽ ഒന്നാം സ്ഥാനം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ഹൈസ്കൂൾ തലത്തിൽ റന ഫാത്തിമയും ഹയർസെക്കണ്ടറി തലത്തിൽ മുഹമ്മദ് റസലും ആയിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിജയികൾക്ക് കണ്ണൂർ എം.എൽ.എ. രാമചന്ദ്രൻ കടന്നപ്പള്ളി മൊമെന്റോ വിതരണം ചെയ്തു.  വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് കണ്ണൂർ ഡി.ഡി.ഇ ശശീന്ദ്ര വ്യാസ് വിതരണം ചെയ്തു.

ആദരിച്ചു

ജൂലൈ 26 - അലിഫ് അറബിക് ടാലെന്റ്റ് ടെസ്റ്റിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച റന ഫാത്തിമയെയും മുഹമ്മദ് റസലിനെയും അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചു.  വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടന വേദിയിൽ വെച്ചായിരുന്നു ആദരിച്ചത്.  ഡോ. ഉവൈസ് വിജയികൾക്കുള്ള മോമെന്റോയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്തു.

സബ്‌ജില്ലയുടെ ആദരം

ജൂലൈ 25 - അറബിക് അക്കാഡമിക് കോംപ്ലക്സ് മീറ്റിംഗിൽ വെച്ച് അലിഫ് ടാലെന്റ്റ് ടെസ്റ്റിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു.  ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ റന ഫാത്തിമക്കും ഹയർസെക്കണ്ടറി തലത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് റസലിനും ബി.പി.ഒ ഗോവിന്ദൻ എടാടത്തിൽ മൊമെന്റോ നൽകി. ചടങ്ങ് എ.ഇ.ഒ സുധാകരൻ ചന്ദ്രത്തിൽ ഉദ്‌ഘാടനം ചെയ്തു.  അശ്രഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.  കോംപ്ലക്സ് സെക്രട്ടറി അഹമ്മദ് സദാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

കയ്യെഴുത്ത് മാസിക

ആഗസ്ത് 4 - യു.പി. വിഭാഗം അറബിക് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾ അറബിക് കൈയെഴുത്ത് മാസിക തയാറാക്കി.  അറബിക് കവിതകൾ, കഥകൾ, ലേഖനങ്ങൾ തുടങ്ങിയവ കുട്ടികൾ മനോഹരമായി എഴുതി തയ്യാറാക്കി.  ക്ലാസ്സ് പി.ടി.എ യോഗത്തിൽ കയ്യെഴുത്ത് മാസിക ഏഴാം തരം ക്ലാസ് ടീച്ചർ  ഷജില  രക്ഷിതാവിന് നൽകി പ്രകാശനം ചെയ്തു. ക്ലാസ് മാഗസിൻ കാണുവാൻ ഇവിടെ അമർത്തുക

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനത്തിൽ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിന സന്ദേശങ്ങൾ എഴുതിയ പോസ്റ്ററുകൾ സ്കൂൾ പരിസരത്ത് പതിപ്പിച്ചു.  ലബീബ് മാസ്റ്ററുടെ നേതൃത്വത്തിൽ അറബിക് വിദ്യാർത്ഥികളുടെ സംഗീത ശിൽപ്പം ഉണ്ടായിരുന്നു.  സംഗീത ശിൽപ്പം സദസ്സിനെ ഏറെ ആകർഷിച്ചു.

അറബിക് സാഹിത്യോത്സവം

കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കലോത്സവം ഒക്‌ടോബർ 20,21 തീയ്യതികളിലായി നടന്നു. സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി അറബിക് സാഹിത്യോത്സവം വേദി 3 ൽ നടന്നു.  സംഘഗാനം, ഖുർആൻ പാരായണം, ഗാനം, പദ്യം ചൊല്ലൽ, ചിത്രീകരണം, മോണോആക്ട്, കഥാപ്രസംഗം, ഓഫ് സ്റ്റേജ് ഇനങ്ങൾ തുടങ്ങിയവ മത്സരത്തിൽ ഉണ്ടായിരുന്നു.  കുട്ടികൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു.

അറബിക് സാഹിത്യോത്സവ വിജയികൾ

അറബിക് ഗാനം -ആൺ (HS)                                                       

1. മുഹമ്മദ് അൻഷിഫ്                                     

2. മുനീസ്‌                                                       

അറബിക് സംഘഗാനം (HS)    

1.ഫാത്തിമത്ത് റുഷ്‌ദ & പാർട്ടി

2. നെഹ്‌ല നസീർ & പാർട്ടി    

3. നജ ടി.പി. & പാർട്ടി  

3. ആയിഷ പി.വി. & പാർട്ടി                                                         

അറബിക് പദ്യം ചൊല്ലൽ - പെൺ (HS)               

1. നെഹ്‌ല നസീർ

2. ഫാത്തിമത്ത് റുഷ്‌ദ                                       

3. മിസ്‌ബഹ                                                 

അറബിക് ഗാനം (പെൺ)

1. ഫാത്തിമത്ത് റുഷ്‌ദ    

2. ഫാത്തിമത്ത് നെജ ടി.പി.

3. മുനവിറ                                                                                                                                        

അറബിക് സംഘഗാനം (UP)

1. ഹസ്‌ന  & പാർട്ടി

2. റഹദ & പാർട്ടി

3. നിദ & പാർട്ടി

അറബിക് ഗാനം (UP)

1. ഷെറിൻ

2. സന ഷമീർ

3. ഫാത്തിമത്ത് സഫ

3. റഹദ

അറബിക് പ്രസംഗം  (HS)

1. മുഹമ്മദ് ഫയാസ് പി.എസ്.