• സബ്ജക്ട്  കൗൺസിൽ
  • ഓരോ വർഷത്തെയും അക്കാദമിക കലണ്ടർ
  • സക്രിയ ക്ലബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • സക്രിയ കൗൺസിലിങ് സേവനം
  • ഗാന്ധിജി പ്രദർശനം
  • ഹെൽത്ത് ആൻഡ് വാല്യൂ ക്ലബ് പ്രവർത്തനം.

വിജയോത്സവം 2022

2020 ,2021 2022 വർഷങ്ങളിലെ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച SSLC ,+TWO വിജയികളെ അനുമോദിച്ചു.

ബഹുമാനപ്പെട്ട നെന്മാറ MLA ബാബു അവർകൾ വിജയികൾക്ക് പാരിതോഷികങ്ങൾ നൽകി ആദരിച്ചു. ശ്രീ ഗോപിനാഥൻ മെമ്മോറിയൽ ക്യാഷ് അവാർഡും അദ്ദേഹം SSLC A + വിജയികൾക്ക് സമ്മാനിച്ചു . ചടങ്ങിൽ മുഖ്യാതിഥി ആയി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം രാജൻ അവർകൾ പങ്കെടുത്തു .കൊടുവായൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് പ്രേമ സുകുമാരൻ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു .പ്രിൻസിപ്പൽ ശോഭ ടി ചടങ്ങിന് സ്വാഗതം പറഞ്ഞു. ശ്രീ കുട്ടുമണി,ശ്രീമതി മഞ്ജു,നൂർജഹാൻ,ഷീല,മുരളീധരൻ,സോണി,നൗഷാദ്,മുരളി എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റർ ശ്രീ രാജൻ എം വി നന്ദി പ്രകാശിപ്പിച്ചു .

ഓണാഘോഷം 2022

ജി എച് എസ് കൊടുവായൂരിൽ 2022 വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടുകൂടെ നടന്നു . പൂക്കളം, കവിതകൾ, ഓണപ്പാട്ടുകൾ ,തിരുവാതിരക്കളികൾ,ഓണമധുരക്കലവറ എന്നിവയോടുകൂട്ടി ഓണം ആഘോഷിച്ചു .പ്രധാനാധ്യാപകൻ രാജൻ സർ ,പി ടി എ പ്രസിഡണ്ട് ഗോപാലകൃഷ്ണൻ അവർകൾ എന്നിവർ സജീവ സാന്നിധ്യമായി. കലാപരിപാടികൾക്ക് ശേഷം എല്ലാവര്ക്കും ഓണമധുരം നൽകി

ചിത്രശാല

2022 സ്വാതന്ത്ര്യ ദിനാഘോഷം

ഹിന്ദി ദിനാചരണം 2022

ജി എച് എസ് കൊടുവായൂർ സ്കൂളിൽ സെപ്റ്റംബർ 14 ഹിന്ദി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു . കുട്ടികൾക്കായി പ്രസംഗം, കവിതാരചന,കഥാരചന ,സിനിമ ഗാനാലാപന മത്സരം, കവിത ചൊല്ലൽ ,ഉപന്യാസ രചന ,ക്വിസ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഹിന്ദി അസംബ്‌ളി ,ദിവസേനയുള്ള ഹിന്ദി അന്നൗൺസ്‌മെന്റുകൾ എന്നിവ ശ്രദ്ധേയമായി .

സ്കൂൾ റേഡിയോ -മഴവില്ല് റേഡിയോ

കൊടുവായൂർ പ്രദേശത്തെ ആദ്യത്തെ റേഡിയോ സ്കൂളിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. അതിന്റെ ഓർമ്മ  പുതുക്കി കൊണ്ട് കൊടുവായൂർ ലിറ്റിൽ കൈറ്സ് അംഗങ്ങൾ സ്കൂൾ റേഡിയോ ആരംഭിച്ചു. മഴവില്ല് റേഡിയോ എന്നാണ് സ്കൂൾ റേഡിയോയുടെ പേര്. കുട്ടികളുടെയും ,അധ്യാപകരുടെയും ധാരാളം കഥകളും,കവിതകളും,പാട്ടുകളും റേഡിയോയിൽ സംപ്രേഷണം ചെയ്തുവരുന്നു.

spc ക്യാമ്പ് 2022 - ചിരാഗ്

എസ് പി സി ഓണക്യാമ്പ്  ചിരാഗ് കൊടുവായൂർ ഹൈസ്കൂളിൽ സെപ്റ്റംബർ 2 3 4 തീയതികളിൽ നടത്തപ്പെട്ടു. കൊടുവായൂർ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജു അവർകൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ആദ്യദിനം ലഹരി വിരുദ്ധ റാലി നടത്തി. ശ്രീ ബാബു സാർ കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശം നൽകി.

പരേഡുകളോട് തുടങ്ങിയ രണ്ടാം ദിനം കുട്ടികൾക്ക് ആവേശം നൽകുന്നതായിരുന്നു. ലീഡർഷിപ്പ് ക്ലാസുകൾ മോട്ടിവേഷൻ ക്ലാസുകൾ എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു. ഫസ്റ്റ് എയ്ഡ് ക്ലാസ്സോട് കൂടി രണ്ടാം ദിനം അവസാനിച്ചു.

പ്രായോഗിക യോഗയോടു കൂടിയാണ് മൂന്നാം ദിനം തുടങ്ങിയത്. യോഗാചാര്യൻ അശോകൻ അവർകളുടെ നേതൃത്വത്തിൽ യോഗ നടത്തി. കൃഷിയുടെ മഹത്വം മനസ്സിലാക്കാനായി അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിലുള്ള ബീന അവർകളുടെ നേതൃത്വത്തിൽ കൃഷി അവലോകന ക്ലാസ് നടന്നു. ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് നടന്നത്. സി ഐ ദീപക് കുമാർ സാറിൻറെ നേതൃത്വത്തിൽ പോക്സോ അവബോധ ക്ലാസ് നടന്നു. വിവിധ കലാപരിപാടികളോട് കൂടി മൂന്നാം ദിനം ക്യാമ്പ് അവസാനിച്ചു.

സ്കൂൾ കായികമേള - ചടുലം 2022

സെപ്റ്റംബർ 29,30 തിയതികളിലായി കൊടുവായൂർ സ്കൂൾ കായികമേള - ചടുലം 2022 നടന്നു . നാല് ഹൗസുകളിലായി തിരിച്ചു നടത്തിയ കായികമേളയിൽ ഗ്രീൻ ഹൌസ് ജേതാക്കളായി. വിജയികൾക്ക് വിപുലമായ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി .

സ്കൂൾ കലോത്സവം - വർണം  2022

7 / 10 / 2022 ന് കൊടുവായൂർ സ്കൂൾ കലോത്സവം  വർണം  2022 സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം രാജൻ അവർകൾ പരിപാടി ഉത്ഘാടനം ചെയ്തു . വിശിഷ്ടാതിഥികളായ വിഷ്ണു ദാസ് ,ബ്രിജേഷ് പ്രതാപ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗായകൻ വിഷ്ണുദാസിന്റെ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് ഹൈ സ്കൂൾ,യു പി ,ഹയർ സെക്കന്ററി വിഭാഗങ്ങളിലായി കുട്ടികൾ മത്സരിച്ച കലാപരിപാടികൾ അരങ്ങേറി.

10 / 10 / 2022 , 11 / 10 / 2022 എന്നീ തിയതികളിലായി സ്റ്റേജിതര മത്സരങ്ങൾ നടന്നു. വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു .

ലഹരി വിരുദ്ധ പരിപാടി - 2022

ലഹരി വീരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വിമുക്തി ക്ലബ് രൂപീകരിച്ചു. ഷീബ  ടീച്ചർ ,അംബിക ടീച്ചർ എന്നിവർക്ലബ്ബിനെ നയിക്കുന്നു . ലഹരിക്ക്‌ അടിമപ്പെട്ട കുട്ടികളെ കണ്ടെത്തുകയും അവർക്കു ബോധവത്കരണം നൽകുകയും ആണ് . സ്കൂൾ കൗൺസിലർ ടെസ്‌ന ടീച്ചറുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.

എസ് പി സി ലഹരിക്കെതിരെ - ലഹരി വിമുക്ത ജാഥാ നടത്തി സ്കൂൾ spc യൂണിറ്റ് ലഹരിക്കെതിരെ ബോധവത്കരണം നടത്തി. ശ്രീകാന്ത് സാറും ആസിയ ടീച്ചറും നേതൃത്വത്തെ നൽകി . ലഹരിക്കെതിരെ ആന്റി ഡ്രഗ് ക്യാമ്പയിൻ നടത്തി .വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .രക്ഷിതാക്കൾക്ക് അവബോധം നൽകാൻ തീരുമാനിച്ചുകൊണ്ടു ലഹരി വിരുദ്ധ പ്രവർത്തനനത്തിന്റെ ഭാഗമായി രക്ഷിതാക്കളെയും ഉൾപ്പെടുത്തി അവർക്കു ലഹരി വിരുദ്ധ ക്ലാസുകൾ നടത്തി. കുട്ടികളെ ശെരിയായി വളർത്താനും ,ലഹരിക്കെതിരെ നിലനില്ക്കാനും അവരുടെ പിന്തുണ ആവശ്യമാണെന്ന് ബോധ്യപ്പെടുത്തി .എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പങ്കെടുത്തു .വിവിധ ക്ലബ്ബുകൾ ലഹരിക്കെതിരെ പ്രവർത്തനങ്ങൾ നടത്തി. പോസ്റ്ററുകൾ ,പ്ലക്കാർഡുകൾ ,റാലികൾ ,പ്രസംഗ മത്സരം നടത്തി . നവംബർ ഒന്നിന് സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി . ഈ ദിനം വ്യാപകമായ പ്രവർത്തനങ്ങൾ നടത്തി .എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാർഥികൾ രണ്ടു കിലോമീറ്റർ ദൂരം അണിനിരന്നു മനുഷ്യ ചങ്ങല സൃഷ്ടിച്ചു .ലഹരി വിരുദ്ധ പ്രവർത്തങ്ങളിൽ എം എൽ എ ബാബു പങ്കെടുത്തു .സ്കൂൾ ചെയർപേഴ്സൺ ആർദ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ലഹരിക്കെതിരെ ഫ്‌ളാഷ്മൊബ് സംഘടിപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ പ്രാതീകാത്മക ലഹരി കുഴിച്ചുമൂടൽ  നടത്തി. ഒന്നാം ഘട്ട പ്രചാരണം അവസാനിപ്പിച്ച്. ലഹരിക്കെതിരെ ഒരു ഗോൾ പരിപാടി സംഘടിപ്പിച്ചു എം എൽ എ ബാബു ഗോൾ അടിച്ചു ഉത്ഘാടനം ചെയ്തു .