ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രവേശനോത്സവം നടന്നു. PTA പ്രസിഡൻറ് P Rനാരായണൻ അധ്യക്ഷത വഹിച്ച യോഗം കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജിസ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ എ.കെ.മുരളീധരൻ അംശസ അർപ്പിച്ചു. നവാഗതരായ കുട്ടികളെ പൂക്കൾ നൽകി സ്വീകരിച്ചു. അവർക്ക് മധുര പലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും മികവുകളുടെ പ്രദർശനവും നടത്തി. സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി സ്വാഗതവും ജോസഫ് മാത്യു നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ K K ഷൈലജ, ലിൻറ ജോസ് , ബില്ലറ്റ് മാത്യു, T അജിത, P V ഇന്ദുജ , മേഴ്സി ഫിലിപ്പ്, K J നാൻസി , ജമീല, സിന്ധു മോൾ , ഇന്ദു എന്നിവർ നേതൃത്വം നൽകി.

പരിസ്ഥിതി ദിനം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. ഹെഡ്‍മാസ്റ്റർ A K മുരളീധരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. കവിതാ രചന, പരിസ്ഥിതിദിന ക്വിസ്, പ രിസ്ഥിതി ദിന ഗാനം , പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം ,മരം നടീൽ എന്നിവ നടത്തി. കുട്ടികൾ പരിസ്ഥിതി സംരക്ഷണറാലി നടത്തി.എട്ടാം ക്ളാസ് വിദ്യാർതഥി അക്ഷയ ജോണി പരിസ്ഥിതി ദിന സന്ദോശം നൽകി. സീനിയർ സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി സ്വാഗതവും വിദ്യാരംഗം കൺവീനർ K K ഷൈലജ നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ ജോസഫ് മാത്യു, ലിൻറ ജോസ് , ബില്ലറ്റ് മാത്യു, T അജിത, P V ഇന്ദുജ , മേഴ്സി ഫിലിപ്പ്, K J നാൻസി , ജമീല, എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര യോഗാ ദിനാചരണം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കുടയത്തൂർ ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനെസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ യോഗ ദിനാചരണവും യോഗാ പരിശീലനക്ലാസും നടന്നു. വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ഡോ. ചിന്നു സൂര്യൻ ജീവിതത്തിൽ യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശരീരവും മനസും ആരോഗ്യത്തോടെ നിലനിർത്താൻ യോഗ എങ്ങനെ സരായിക്കും എന്നതിനെക്കുറിച്ചും ക്ളാസെടുത്തു. യോഗാഭ്യാസനത്തിലൂടെ ജീവിത ശൈലീ രോഗങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നു വിശദീകരിക്കുകയും യോഗ പരീശീലനം നൽകുകയും ചെയ്തു. സ്കൂൾ കൗൺസിലർ ഇന്ദു ആശംസ അർപ്പിച്ചു. സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി സ്വാഗതവും ഡോ. ചിന്നു നന്ദിയും പറഞ്ഞു. അധ്യാപകരായ ലിൻഡ ജോസ് ബില്ലറ്റ് മാത്യു, മേഴ്സി ഫിലിപ്പ് , പി.വി ഇന്ദുജ ,ടി അജിത കെ.ജെ നാൻസി എന്നിവർ നേതൃത്വം നൽകി.

ലഹരി വിരുദ്ധ ദിനം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ റാലി , പോസ്റ്റർ പ്രദർശനം, ക്വിസ്, വിവിധ മത്സരങ്ങൾ എന്നിവ നടത്തി. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. സിവിൽ എക്സൈസ് ഓഫീസർ റിയാസ് മുഹമ്മദ് ലഹരിവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ ലിൻഡ ജോസ് , ടി. അജിത എന്നിവർ പ്രസംഗിച്ചു. ജോസഫ് മാത്യു സ്വാഗതവും കൗൺസിലർ ഇന്ദു നന്ദിയും പറഞ്ഞു. പി.വി. ഇന്ദുജ , കെ.ജെ. നാൻസി, മേഴ്സി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

സ്ക്കൂൾ വിക്കി അവാർഡ്

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വീണ്ടും അവാർഡിന്റെ തിളക്കം. സ്ക‍ൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്ക‍ൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്ക്കാരം 2022 ആണ് സ്കൂളിനെ തേടി എത്തിയിരിക്കുന്നത്. സ്ക‍ൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്ക‍ൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്ക‍ൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്ക‍ൂൾ വിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ബഹു. പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി അധ്ക്ഷത വഹിച്ചു. ബഹു.നിയമസഭാ സ്പീക്കർ ശ്രീ. എം ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥി ആയിരുന്നു. ബഹു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ് ആശംസ അർപ്പിച്ചു. കൈറ്റ് ചിഫ് എക്സിക്യൂട്ടീവ് ഒാഫിസർ ശ്രീ അൻവർ സാദത്ത് സ്വാഗതവും SCERTഡയറക്ടർ ഡോ. ജയപ്രകാശ് നന്ദിയും രേഖപ്പെടുത്തി. സ്കൂൾ ഐടി കോ ഓർഡിനേറ്റർ കൊച്ചുറാണി ജോയി, അധ്യാപകരായ കെ.കെ ഷൈലജ, ജോസഫ് മാത്യു ,വീദ്യാർഥികളായ അഭിജിത് പി ഷോമോൻ, പി എ അർജുൻ, റിയ റെനി, ഹെലൻ ഷാജി എന്നിവർ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ഏറ്റുവാങ്ങി.

സ്ക്കൂൾ വിക്കി അവാർഡ് - പി ടി എ അനുമോദനവും മെറിറ്റ് ഡേയും

പി ടി എ യുടെ നേതൃത്വത്തിൽ കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ മെറിറ്റ് ഡേയും സ്കൂൾ വിക്കി അവാർഡ് അനുമോദനവും നടന്നു. പി.ടി.എ പ്രസിഡൻറ് പി.ആർ നാരായണൻ അധ്യക്ഷതവഹിച്ച യോഗം കുടയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.എസ് ശ്രീജിത്, എം.പി റ്റി എ പ്രസിഡൻറ് സിമി ശ്രീരാജ്, പി.ടി. എ. എക്സിക്യൂട്ടിവ് മെമ്പേഴ്സ്, അധ്യാപകനായ ടെസ് ടി എ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC, +2 പരീക്ഷകളിൽ Full A+ കിട്ടിയ കുട്ടികളെയും സ്ക്കൂൾ വിക്കി അവാർഡ് നേടിതന്ന ഐ.ടി കോർഡിനേറ്റർ കൊച്ചുറാണി ജോയിയെയും പഞ്ചായത്ത് പ്രസിഡൻ്റ് മെമന്റോ നൽകി ആദരിച്ചു. പ്രിൻസിപ്പാൾ ജിസ് പുന്നൂസ് സ്വാഗതവും ഹെഡ്‍മിസ്ട്രസ് എം ജീന നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. അധ്യാപകരായ എൻ ആനന്ദ്, കെ .വി ഷൈനോജ്, ജോസഫ് മാത്യു, കെ കെ ഷൈലജ, ലിന്റ ജോസ് എന്നിവർ നേതൃത്വം നൽകി.

വായനാമാസാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനാമാസാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള അധ്യക്ഷതവഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലക്ചറർ ടി.ബി അജീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, ഹെഡ്മിസ്ട്രസ് എം ജീന, ജോസഫ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം കൺവീനർ കെ.കെ.ഷൈലജ സ്വാഗതവും സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി നന്ദിയും പറഞ്ഞു. കുട്ടികൾ നാടൻ പാട്ട്, കവിതാലാപനം ഗണിതപ്പാട്ട്, ഇംഗ്ലീഷ്, ഹിന്ദി കവിതാലാപനം, പുസ്തകപരിചയം, വഞ്ചിപ്പാട്ട് ,നാടകം എന്നിവ അവതരിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനം പ്രസിഡന്റ് ഉഷ വിജയൻ നിർവഹിച്ചു. അധ്യാപകരായ ടി. അജിത, മേഴ്സി ഫിലിപ്പ്, കെ.ജെ. നാൻസി, പി.വി. ഇന്ദുജ, സിന്ധു മോൾ എന്നിവർ നേതൃത്വം നൽകി.

ചാന്ദ്ര ദിനം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ചാന്ദ്രദിനാചരണം നടത്തി. ഹെഡ്‍മിസ്ട്രസ് എം ജീന ഉദ്ഘാടനം ചെയ്തു. അധ്യാപിക കെ ജെ നാൻസി കുട്ടികൾക്ക് ചന്ദ്രദിന സന്ദേശം നൽകി. കുട്ടികൾ പോസ്റ്റർ രചന, ക്വിസ്, റോക്കറ്റ് നിർമ്മാണം ,കയ്യെഴുത്തു മാസിക നിർമ്മാണം, ചാന്ദ്രദിന പാട്ട് മുതലായവ നടത്തി. ചാന്ദ്രദിന വീഡിയോ പ്രദർശനവും നടത്തി. അധ്യാപക വിദ്യാർത്ഥികളായ എൻ കൃഷ്ണരാജ്, സ്‌റ്റെഫിന സാബു ,ക്ഷമ സജീവൻ ,എൻ പി ആരതി ,ആര്യ ഷാജി എന്നിവർ നേതൃത്വം നൽകി.

പ്രേംചന്ദ് ജയന്തി

ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രേംചന്ദ് ജയന്തി ദിനാചരണം നടത്തി. കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ഉദ്ഘാടനം നിർവഹിച്ചു. അറക്കുളം ബി.പി.സി. സിനി സെബാസ്ററ്യൻ, ഹെഡ്മിസ്ട്രസ് എം ജീന എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ ഹിന്ദിയിൽ സംഘഗാനം, സംഘനൃത്തം, കവിതാലാപനം ദേശഭക്തി ഗാനം, പ്രസംഗം, പ്രേംചന്ദിന്റെ ജീവത പരിചയം, നാടകം എന്നിവ അവതരിപ്പിച്ചു. ക്ലബ് കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും S.R.G കൺവീനർ K K ഷൈലജ നന്ദിയും പറഞ്ഞു. അധ്യാപകരായ ലിൻഡ ജോസ് , വിഷ്ണുപ്രിയ, ടി. അജിത, മേഴ്സി ഫിലിപ്പ്, കെ.ജെ നാൻസി , അധ്യാപക വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി

പോസ്റ്റർ നിർമ്മാണം

പൂർവ വിദ്യാർത്ഥി

*പ്രശസ്ത എഴുത്തുകാരൻ നാരായൻ അന്തരിച്ചു*

ഇടുക്കി ജില്ലയിലെ കുടയത്തൂരിൽ പഞ്ചായത്തിൽ ചാലപ്പുറത്തു രാമന്റെയും കൊടുകുട്ടിയുടെയും മകനായി നാരായൻ 1940 സെപ്റ്റംബർ 26 ന് ജനിച്ചു . കുടയത്തൂർ ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പാസ്സായി. തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 1995-ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു.ലതയാണ് ഭാര്യ. രാജേശ്വരി, സിദ്ധാർത്ഥകുമാർ, സന്തോഷ് എന്നിവർ മക്കളാണ്. 

നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ നാരായൻ(82) അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നു. എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു മരണം. രണ്ട് ദിവസം മുമ്പ് പനിയുണ്ടായിരുന്നെങ്കിലും കാര്യമായ ശാരീരിക അസ്വസ്ഥതകൾ ഇല്ലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പെട്ടെന്ന് ശ്വാസതടസ്സം നേരിടുകയും വീട്ടിൽവെച്ച് മരണം സംഭവിക്കുകയുമായിരുന്നു.

ഭൗതികശരീരം എളമക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം നാടുകാണിയിൽ സംസ്കരിക്കാനാണ് തീരുമാനം. നാടുകാണിയിൽ നാരായന്റെ അധ്യക്ഷതയിൽ നടത്തിവരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ പൊതുദർശനമുണ്ടായിരിക്കും. ഭാര്യ: ലത.

*'കൊച്ചരേത്തി'* എന്ന പ്രഥമ നോവലിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയ നാരായൻ 1940 സെപ്തംബർ 26-ന് ഇടുക്കിയിലെ കുടയത്തൂരിലാണ് ജനിച്ചത്. മലയരയർ വിഭാഗത്തിൽ ജനിച്ച നാരായൻ തന്റെ ജനതയുടെ കഥകൾ പറഞ്ഞുകൊണ്ടാണ് മലയാള സാഹിത്യത്തിലേക്കു നടന്നുകയറിയത്. കൊച്ചരേത്തി നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും യൂണിവേഴ്സിറ്റികളിൽ സാഹിത്യപഠനത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. 2011-ലെ ക്രോസ്വേഡ് പുരസ്കാരം കൊച്ചരേത്തിക്ക് ലഭിച്ചു. കാത്റീൻ തങ്കമ്മയാണ് വിവർത്തനം ചെയ്തത്.

ആഴ്ചപ്പതിപ്പുകളിൽ കഥകൾ എഴുതിക്കൊണ്ടായിരുന്നു തുടക്കം. നാരായന്റെ 'ഇരുണ്ട കഥകൾ' (തേൻ വരിക്ക, പനങ്കുറുക്കും താളുകറിയും മുതലായവ ) ജീവിതയാഥാർഥ്യത്തിലേക്ക് വിരൽചൂണ്ടുന്നുവെന്ന് നിരൂപകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. ഗോത്രവർഗ്ഗ ജനതയെക്കുറിച്ച് തെറ്റിദ്ധാരണകൾ പരത്തും വിധം മറ്റുള്ളവർ നോവലുകളെഴുതിയത് വായിക്കാനിടയായ നാരായൻ തന്റെ ഗോത്ര രീതികളെക്കുറിച്ച് വ്യക്തമാക്കാനും കൂടിയാണ് കൊച്ചരേത്തി എഴുതിയത്.  കൊച്ചരേത്തിയിലൂടെ നാരായൻ ഗോത്രവർഗവിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ നോവലിസ്റ്റുമായി മാറി.കുടയത്തൂരിലെ സ്ക്കൂളുമിതിൽ പരാമർശിക്കുന്നുണ്ട്. കൊച്ചരേത്തിക്കുശേഷം ഊരാളിക്കുടി, വന്നല, ആരാണ് തോൽക്കുന്നവർ, ഈ വഴിയിൽ ആളേറയില്ല തുടങ്ങിയ നോവലുകൾ നാരായന്റെ തൂലികയിൽ പിറന്നു. പോസ്റ്റൽ വകുപ്പിൽ ജീവനക്കാരനായിരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാജ്യത്തിന്റെ 75-ാംസ്വാതന്ത്യ ദിനാഘോഷ ചടങ്ങുകൾ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് M ജീന ദേശീയ പതാക ഉയർത്തി. പി.ടി. എ പ്രസിഡൻറ് പി.ആർ നാരായണൻ സ്വാതന്ത്യ്ര ദിന സന്ദേശം നൽകി. കുട്ടികൾ പ്രസംഗം, പാട്ട് , ദേശഭക്തി ഗാനം ,നാടകം, സ്വാതന്ത്ര്യദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. തുടർന്ന് റാലിയും നടത്തി. സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി, അധ്യാപകരായ ജോസഫ് മാത്യു, ഷൈനോജ്, രതീഷ് , മേഴ്സി ഫിലിപ്പ്, കെ.കെ.ഷൈലജ, P V ഇന്ദുജ എന്നിവർ നേതൃത്വം നൽകി

ഇളംദേശം ബ്ളോക്ക് പഞ്ചായത്തിന്റെ അംഗീകാരം


ഇളംദേശം ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിൽ 100%വിജയം നേടിയസ്ക്കൂളുകളെ ശ്രീ ശശി തരൂർ എം പി മെമന്റോ നൽകി ആദരിക്കുന്നു.

കർഷകദിനാചരണം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ കർഷക ദിനാചരണം നടത്തി. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീജിത്ത് അധ്യക്ഷതവഹിച്ച യോഗം ഹെഡ്മിസ്ട്രസ് എം ജീന ഉദ്ഘാടനം ചെയ്തു. മാതൃകാ കർഷകരായ രാജു സി ഗോപാൽ ,അജിത അധ്യാപക ദമ്പതികളേയും ചന്ദ്രൻ, സതീശൻ കുമാർ , കുട്ടികർഷകനായ കുടയത്തൂർ സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥി അമൽ ശങ്കർ എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പി.വി.ഇന്ദുജ സ്വാഗതവും ജോസഫ് മാത്യു നന്ദിയും രേഖപ്പെടുത്തി. സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി, ഷൈനോജ്, ബില്ലറ്റ് മാത്യു, ടി. അജിത, കെ.ജെ നാൻസി , ഇന്ദു എന്നിവർ നേതൃത്വം നൽകി.

സംസ്കൃത ദിനാചരണം

സംസ്കൃത ക്ളബിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്കൃത ദിനാചരണം നടത്തി. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീജിത്ത് അധ്യക്ഷതവഹിച്ച യോഗം ഹെഡ്മിസ്ട്രസ് എം ജീന ഉദ്ഘാടനം ചെയ്തു. തൊടുപുഴ സെ. സെബാസ്റ്റ്യൻസ് ഹൈസ്ക്കൂൾ അധ്യാപിക ആർ. മിനിമോൾ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾ സംസകൃതത്തിൽ കവിത, പ്രസംഗം, നാടകം, കവിതാലാപനം തുടങ്ങി വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. ക്ലബ് കൺവീനർ പി.വി.ഇന്ദുജ സ്വാഗതവും ജോസഫ് മാത്യു നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ കൊച്ചുറാണി ജോയി, ടി. അജിത, ബില്ലറ്റ് മാത്യു, കെ.ജെ. നാൻസി എന്നിവർ നേതൃത്വം നൽകി.

ശ്രീ.നാരായൻ അനുസ്മരണ സമ്മേളനം

സമകാലം ഡയറ്റ് ഇടുക്കിയുടെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഗോത്ര വർഗ വിഭാഗത്തിൽനിന്നുള്ള ആദ്യ നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാ‍ഡ് ജേതാവും കുടയത്തൂർ ഗവ.ഹയർസെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിയുമായിരുന്ന ശ്രീ.നാരായൻ അനുസമരണ സമ്മേളനം മാർസ്ലീവാ കോളേജ് ഓഫ് ആട്സ് ആൻറ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ.ജോഷി വർഗീസ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ആർട്സ് & സയൻസ് കോളേജ് അസി.പ്രൊഫസർ ഡോ. സിമി.പി.സുകുമാരൻ, ട്രൈബൽ ആട്സ്& സയൻസ് കോളേജ് നാടുകാണി അസി. പ്രൊഫസർ രാജേഷ് കെ എരുമേലി, സീ.എം.എസ് കോളേജ് കോട്ടയം അസി.പ്രൊഫസർ ഡോ. സ്മിത ഡാനിയൽ തുടങ്ങിയവർ ഗോത്ര ജീവിത വ്യാഖ്യാനം നാരായന്റെ കൃതികളിൽ, കൊച്ചരേത്തിയുടെ സമകാലികവായന, നാരായൻ കൃതികളുടെ സാംസ്കാരിക വായന തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ഡയറ്റ് ലക്ചറർ അനിരുദ്ധൻ, ഹെഡ്മിസ്ട്രസ് എം.ജീന എന്നിവർ ആശംസകളർപ്പിച്ചു. നാരായന്റെ ബന്ധുക്കളും നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും ഈ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. MB അജീഷ്‍കുമാർ സ്വാഗതവും ജോസഫ് മാത്യു നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ കൊച്ചുറാണി ജോയി, കെ.കെ.ഷൈലജ, ഷൈനോജ് എന്നിവർ നേതൃത്വം നൽകി.

പ്രഭ 2022

ഇടുക്കി ജില്ലാ നാഷണൽ സർവീസ് സ്കീം ഒരുക്കിയ പ്രഭ 2022 എന്ന പരിപാടിയുടെ ഭാഗമായി, ഗവൺമെൻറ് ഷെൽട്ടർ ഹോം അന്തേവാസികൾക്കുള്ള ഓണസമ്മാന വിതരണവും ഇടുക്കി ജില്ലയിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഫ്രീഡം വോളിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു ഐഎഎസ് 27/8/2022 ,11 മണിക്ക് കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നിർവഹിച്ചു... (ഇടുക്കി, കോട്ടയം ജില്ലാ ആർ .ഡി .ഡി )ശ്രീ. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീമതി. സുമ മോൾ ചാക്കോ (എൻഎസ്എസ് ഇടുക്കി ജില്ലാ കോഡിനേറ്റർ) സ്വാഗതമാശംസിച്ചു. ജീവൻ ബാബു ഐഎഎസ് പൊതുവിദ്യാഭ്യാസ ഡയറക്ടർ യോഗം ഉദ്ഘാടനം ചെയ്തു

ഫ്രീഡം വോൾ ഗ്യാലറി പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ .ജീവൻ ബാബു ഐ.എ.എസ് തുറന്ന് കൊടുത്തതോടെ പരിപാടികൾ ആരംഭിച്ചു. ഹയർസെക്കൻഡറി തലത്തിൽ നടന്നുവന്ന നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ശിബിരത്തിന്റെ പ്രവർത്തനങ്ങളിൽ ഒന്നായ ഫ്രീഡം വോൾ നിർമ്മാണത്തിൽ ഇടുക്കി ജില്ലയിലെ ഏറ്റവും നീളം കൂടിയ ഫ്രീഡം വോൾ രൂപീകരിച്ചത് കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റാണ്..

കുടയത്തൂർ സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ ചരിത്ര വിഭാഗം അധ്യാപകൻ ശ്രീ .കൃഷ്ണ കുമാറിന്റെ നിർദ്ദേശം അനുസരിച്ചാണ് കുട്ടികൾ പഴയ കെട്ടിടത്തിന്റെ ചുവരുകളിൽ തങ്ങളുടെ പ്ലോട്ടുകൾ ഉറപ്പിച്ചത്

പിന്നീട് സച്ചിൻ പള്ളിക്കൂടം ,സബാഷ് രാജ്, ദേവപ്രയാഗ് തുടങ്ങിയ കലാകാരന്മാരുടെ നിർദ്ദേശാനുസരണം കുട്ടികൾ അവരുടെ സർഗ്ഗസൃഷ്ടികൾക്ക് ഇടം കണ്ടെത്തുകയായിരുന്നു .16 അംഗങ്ങൾ അടങ്ങുന്ന ഒരു സംഘം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മൂന്നുദിവസം സമയം ചെലവഴിച്ചാണ് ഈ മതിലിന്റെ നിർമ്മാണം പൂർത്തീകരിച്ചത്..

ഫ്രീഡം വോൾ ഉദ്ഘാടനത്തിന് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഓണസമ്മാനം സർക്കാർ ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് ബഹുമാനപ്പെട്ട ജീവൻ ബാബു ഐഎഎസ് കൈമാറുകയുണ്ടായി ഇടുക്കി ജില്ലയിലെ വിവിധ ഹയർ സെക്കൻ്റെ റി സ്കൂളുകളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾ ഏതാണ്ട് എഴുപത്തയ്യായിരത്തോളം രൂപസമാഹരിച്ചാണ് ഈ ഓണസമ്മാനം ഒരുക്കിയത് വസ്ത്രങ്ങൾ വിനോദോപാധികൾ പുസ്തക ഷെൽഫ് തുടങ്ങി വ്യത്യസ്തമായ തലങ്ങളിൽ ഉള്ള ഓണസമ്മാനമാണ് വിവിധ യൂണിറ്റുകൾ തങ്ങളുടെ സഹജീവികൾക്ക് വേണ്ടി മാതൃകാപരമായി എത്തിച്ചു നൽകിയത്.

അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ പൊതുസമൂഹത്തിന് മികച്ച മാതൃക നിർമ്മിച്ചു നൽകുകയാണ് ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം നാഷണൽ സർവീസ് സ്കീം ഇടുക്കി.

ഉദ്ഘാടനാനന്തരം അണക്കര സ്കൂളിലെ മികച്ച തനതിടം നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ശ്രീമതി ആഗ്നസ് ടീച്ചറെയും കുടയത്തൂർ സ്കൂളിലെ ഫ്രീഡം വോൾ നിർമ്മാണത്തിന് നിർദ്ദേശങ്ങൾ നൽകിയ ശ്രീ സച്ചിൻ പള്ളിക്കൂടത്തെയും ജീവൻ ബാബു ഐഎഎസ് വേദിയിൽ ആദരിച്ചു. തുടർന്ന് കുടയത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അണിനിരന്ന ജാലിയൻവാലാബാഗ് എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. യോഗത്തിൽ ശ്രീ പി ആർ നാരായണൻ (പിടിഎ പ്രസിഡണ്ട് ജിഎച്ച്എസ്എസ്) കുടയത്തൂർ ശ്രീമതി ജിസ് പൂന്നൂസ് (പ്രിൻസിപ്പൽ ജിഎച്ച്എസ്എസ് കുടയത്തൂർ) ശ്രീ .സുദർശൻ കെ (പി എസ് സി മെമ്പർ) ,ശ്രീ മാത്‌സൺ ബേബി (പിഎസ്സി മെമ്പർ) ജയ്സൺ മാത്യു (പി ഓ എൻ എസ് എസ് )

ശ്രീ. നോബൽടോം (പി എസ് സി മെമ്പർ) ശ്രീമതി . ജീന എം (എച്ച് എം) ജി എച്ച് എസ് എസ് കുടയത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു. എൻഎസ്എസ് തൊടുപുഴ ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീ ചന്ദ്രലാൽ സി വി നന്ദി പറഞ്ഞു

ഡിജിറ്റൽ സാക്ഷരതാ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് നടത്തി. രക്ഷിതാക്കൾക്ക് കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ പറഞ്ഞു കൊടുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മാതൃകയായി. കമ്പ്യൂട്ടറിന്റെയും ഇൻറർനെറ്റിന്റെയും അനന്തസാധ്യതകൾ രക്ഷിതാക്കളിൽ കൗതുകമുണർത്തി. ഇനിയും ഇതു പോലുള്ള ക്ലാസുകൾ വേണമെന്ന് അവർ ആവശ്യപ്പെട്ടു. ഹെഡ്മിസ്ട്രസ് എം.ജീന ക്ലാസ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസ് മാരായ കൊച്ചുറാണി ജോയി, ലിൻഡ ജോസ് എന്നിവർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നയിച്ചു.

2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ്

lകുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് നടന്നു . പി ടി എ പ്രസിഡണ്ട് പി .ആർ നാരായണൻ അധ്യക്ഷത വഹിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം ജീന, കെ കെ ഷൈലജ, ഇന്ദു, നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു .കൈറ്റ് മിസ്ട്രസ്‍മാരായ കൊച്ചറാണി ജോയി, ലിൻഡ ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ റോൾ എന്താണ് എന്നും എന്തൊക്കെ കാര്യങ്ങളിലാണ് അവർ ശ്രദ്ധ പുലർത്തേണ്ടതെന്നും വിവിധ ക്ലാസുകളിലൂടെ അവർക്ക് അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ് ഈ ക്യാമ്പിന്റെ ഉദ്ദേശം . പ്രോഗ്രാമിംഗിന് അപഭിരുചിയുള്ള കുട്ടികളിൽ അതിനോട് ആഭിമുഖ്യം വളർത്തുന്ന തരത്തിലുള്ള ഗെയിമുകൾ, മൊബൈൽ ആപ്പ് നിർമ്മാണത്തിനുള്ള എം ഐടി ആപ്പ് ഇൻവെന്റർ, വിവിധ ആക്ടിവിറ്റികൾ തുടങ്ങിയവയിലെല്ലാം കുട്ടികൾക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ ആദിത്യൻ അഖിലേഷ് സ്വാഗതവും ഡപ്യൂട്ടി ലീഡർ അക്ഷയ വി ജെ നന്ദിയും പറഞ്ഞുയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് നടന്നു . പി ടി എ പ്രസിഡണ്ട് പി .ആർ നാരായണൻ അധ്യക്ഷത വഹിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം ജീന, കെ കെ ഷൈലജ, ഇന്ദു, നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു .കൈറ്റ് മിസ്ട്രസ്‍മാരായ കൊച്ചറാണി ജോയി, ലിൻഡ ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ റോൾ എന്താണ് എന്നും എന്തൊക്കെ കാര്യങ്ങളിലാണ് അവർ ശ്രദ്ധ പുലർത്തേണ്ടതെന്നും വിവിധ ക്ലാസുകളിലൂടെ അവർക്ക് അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ് ഈ ക്യാമ്പിന്റെ ഉദ്ദേശം . പ്രോഗ്രാമിംഗിന് അപഭിരുചിയുള്ള കുട്ടികളിൽ അതിനോട് ആഭിമുഖ്യം വളർത്തുന്ന തരത്തിലുള്ള ഗെയിമുകൾ, മൊബൈൽ ആപ്പ് നിർമ്മാണത്തിനുള്ള എം ഐടി ആപ്പ് ഇൻവെന്റർ, വിവിധ ആക്ടിവിറ്റികൾ തുടങ്ങിയവയിലെല്ലാം കുട്ടികൾക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ ആദിത്യൻ അഖിലേഷ് സ്വാഗതവും ഡപ്യൂട്ടി ലീഡർ അക്ഷയ വി ജെ നന്ദിയും പറഞ്ഞു



...തിരികെ പോകാം...