ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ലിറ്റിൽകൈറ്റ്സ്
സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനംനൽകുന്നു. 2018 ൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു. എല്ലാ ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ,ഇൻർനെറ്റ് , സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.തുടക്കം മുതൽ 2019-20 അധ്യയന വർഷം വരെ 25 കുട്ടികൾ വീതമാണ് അംഗങ്ങളായിട്ടുണ്ടായിരുന്നത്.എന്നാൽ 2020-21 അധ്യയന വർഷം 30 കുട്ടികൾ ലിറ്റിൽ കൈറ്റ് അംഗങ്ങളായുണ്ട്. 2021-22 അധ്യയനവർഷത്തിൽ ഒൻപതാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിറ്റ് തല ക്യാമ്പ് 21-01-2022 ൽ സ്കൂളിൽ വച്ച് നടന്നു.അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം എന്നീ മേഖലകളിൽ കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും ക്ലാസുകൾ എടുത്തു.29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.




