ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
2022-23 ലേ പ്രവർത്തനങ്ങൾ
2022 23 അധ്യായന വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം 2022 ജൂലൈ 15 വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗംഭീരമായി നടത്തുകയുണ്ടായി ചേർത്തല എസ് എൻ എം ബി എച്ച് എസ് ലേ ശ്രീ സജിത്കുമാർ ഔപചാരികമായ ഉദ്ഘാടനം നടത്തി. ഗണിത പഠനം എങ്ങനെ രസകരമാക്കാം എന്നുള്ളതിന്റെ പ്രാധാന്യമാക്കുന്ന ക്ലാസ് ആയിരുന്നു സാർ നടത്തിയത് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ നടത്തി എക്സിബിഷൻ എല്ലാ കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. നമ്മുടെ സ്കൂളിലെ കുട്ടികൾ മാത്രമല്ല എൽപി സ്കൂളിലെയും ഹയർ സെക്കൻഡറി സ്കൂളിലെയും കുട്ടികൾ പങ്കെടുത്ത എക്സിബിഷൻ എല്ലാ കുട്ടികൾക്കും ഗണിത പഠനത്തിന് താല്പര്യം ജനിപ്പിക്കുന്നവയായിരുന്നു. ഗണിതശാസ്ത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആര്യാട ബി എ സെൻട്രൽ കുട്ടികൾ പോപ്പുലേഷൻ ഡേ യുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു ക്ലാസ് നടത്തുകയുണ്ടായി കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനം നടത്തുകയും ഉണ്ടായി.





