മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾ പാർലമെൻററി ഇലക്ഷൻ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വ്യക്തി കേന്ദ്രീകൃതവും മത്സര കേന്ദ്രീകതവുമായി വളരുന്ന വിദ്യാർത്ഥികളെ ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന തരത്തിൽ ഭാവി സമൂഹത്തിന് ഗുണകരമായ രീതിയിൽ പരസ്പര സഹകരണത്തിന്റെയും സഹോദരത്തിൻറെയും മാർഗത്തിൽ നയിക്കുന്നതിനും സ്കൂളിൽ നടക്കുന്ന കലാമേള കായികമേള ഗണിത,ശാസ്ത്ര സമൂഹ്യ ശാസ്ത്ര ശാസ്ത്ര മറ്റുമേളകൾ പൊതു പരിപാടികൾ എന്നിവയുടെ സംഘാടനത്തിന് നടത്തിപ്പിന്റെ ഭാഗമായി തീരാനും സ്കൂൾ അധികാരികളെ സഹായിക്കാനും സ്കൂളിൻറെ അക്കാദമി നിലവാരം ഉയർത്താനായി സംഘടിപ്പിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പൊതുവിദ്യാഭ്യാസം നിലനിർത്താനും അതിൻറെ ഗുണനിലവാരം ഉയർത്താനുമുള്ള ശ്രമങ്ങളിൽ സഹായിക്കുകയും പങ്കാളികളാവുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ മർകസ് ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആഗസ്റ്റ് 17ന് ജനാധിപത്യ നടപടിക്രമങ്ങളിലൂടെ നടന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ജനാധിപത്യം മൂല്യങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ്. ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും വലിയ ഒരു പ്രക്രിയയാണ് തെരഞ്ഞെടുപ്പ് സംവിധാനം. തങ്ങൾക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥികളെ വോട്ടിലൂടെ തെരഞ്ഞെടുക്കാൻ ഓരോ പൗരനും അവകാശമുണ്ട്. ജനാധിപത്യത്തിന്റെ മൂല്യവും, തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും, തെരഞ്ഞെടുപ്പ് രീതിയും കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് മർക്കസ് ഹൈസ്കൂളിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ സംഘടിപ്പിച്ചത്.
വിജ്ഞാപനം
സ്കൂൾ പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ആഗസ്റ്റ് 5ന് വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മർക്കസ് സ്കൂൾ ചീഫ് ഇലക്ഷൻ കമ്മീഷണർ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ ഗസറ്റ് വിജ്ഞാപനം 8/8/ 2022 മുതൽ 10 -8 -2023 വരെ. തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 10 /8/ 2022 വരെ സമയം അനുവദിച്ചു. നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന 10 /8 /2022ന് നടത്തി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 11 /8/22 വ്യാഴം വരെ അനുവദിച്ചു നൽകി. തിരഞ്ഞെടുപ്പ് 17- 8 -2022 ബുധൻ നടത്താൻ തീരുമാനിച്ചു. വോട്ടെണ്ണലും, ഫലപ്രഖ്യാപനവും 17- 8- 22 ബുധൻനടത്താനും കമ്മീഷൻ തീരുമാനമെടുത്തു.