ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
01:08, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) (→‎2022-2023 പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും എന്ന ആശയം ഊട്ടിയുറപ്പിക്കാനായും കുട്ടികളെ സ്പോർട്സ് രംഗത്ത് വളർത്തിയെടുക്കാനായും സ്പോർട്ട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.

2022-2023 പ്രവർത്തനങ്ങൾ

വോളിബോൾ സെലക്ഷൻ
വോളിബോൾ സെലക്ഷൻ

20/07/2022 ൽ സ്കൂൾ മൈതാനത്തിൽ വച്ച് വോളീബോൾ ടീമിലേയ്ക്കുള്ള സെലക്ഷൻ ട്രയൽ നടന്നു.

നേതൃത്വം വഹിച്ചത് വി.എച്ച്.എസ്.ഇ വിദ്യാ‌‌‌‌‌ർത്ഥികളാണ്. അതിനോടൊപ്പം ഹൈസ്കുൾ വിദ്യാർത്ഥികളും ഉണ്ടായിരുന്നു. സ്പോർട്ടസ് ക്ലബിന്റെ ച്ചാർജ് ഏറ്റെടുത്ത ജോർജ് വി‍‍ൽസൺ സർ സ്പോർട്ട്സിന്റെ ഉപയോഗത്തെപറ്റിയും പ്രാധാന്യത്തെ പറ്റിയും സംസാരിച്ചു. സ്പോർട്ടസ് ക്ലബ് ഉദ്ഘാടനമായി ബന്ധപ്പെട്ട് അസംബ്ളിയിൽ വച്ച്9ബി യിലെ അമൃത.ആർ യോഗ ചെയ്യുകയും ചെയ്തു.

അതേ ദിവസം രാവിലെ 11:30-ന് ശേഷം ഗെയിംസ് നടത്തുകയും അതിനായി വിദ്യാർത്ഥികളെ സെലക്റ്റ് ചെയ്യുകയും ചെയ്തു .വോളി ബാൾ, ക്രിക്കറ്റ്, ചെസ്, ബാറ്റ്മിൻറ്റൺ എന്നീ ഗെയിംസ് നടത്തി. അതിൽ

വോളി ബാൾ -ജൂനിയർ ബോയ്സ്

ക്രിക്കറ്റ് - ജൂനിയർ ബോയ്സ്

ചെസ് - ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ് ,

സബ് -ജൂനിയർ ബോയ്സ്, സബ് -

ജൂനിയർ ഗേൾസ്, സീനിയർ ബോയ്സ്

സീനിയർ ഗേൾസ്

ബാറ്റ്മിൻറ്റൺ - സീനിയർ ബോയ്സ്, സീനിയർ

ഗേൾസ്, ജൂനിയർ ബോയ്സ്,

ജൂനിയർ ഗേൾസ്, സബ് -

ജൂനിയർ ബോയിസ്, സബ്-

ജൂനിയർ ഗേൾസ്.

ഇങ്ങനെയാണ് ഒാരോ ഗെയിംസ് നടത്തിയത്.

ആഗസ്റ്റ് 15 -ന് സ്വാന്ത്ര്യദിനവുമായി ബന്ധപ്പെട്ട 6,7,8ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വ്യായാമം ചെയ്യാൻ പഠിപ്പിക്കുകയും അത് സ്വാതന്ത്രദിനത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു. 9,10, ക്ലാസ്സുകളിലെ വിദ്യാർത്ഥികൾസ്വാന്ത്ര്യദിനത്തിന്റെ അന്ന് എയറോബിക് ഡാൻസ് ചെയ്യാൻ തീരുമാനിച്ചു. ഇതിന്റെ പരിശീലനം 8-8-2022 ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ചു. ജോർജ് സർ

കൂടെയുണ്ടായിരുന്നു. 6,7,8 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനായി 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ നിയമിച്ചു.

2021 വരെയുള്ള പ്രവർത്തനങ്ങൾ

  • സബ്‍ജില്ലാതലത്തിൽ കബഡി മത്സരത്തിൽ വിജയിച്ചു.
  • സബ്‍ജില്ലാതലത്തിൽ ഖോ ഖോ മത്സരത്തിൽ വിജയിച്ചു.
  • സബ്‍ജില്ലാതലത്തിൽ ക്രിക്കറ്റ് വിന്നേഴ്സായി.
  • സബ്‍ജില്ലാതലത്തിൽ വോളിബോൾ വിന്നേഴ്സായി.
  • സബ്‍ജില്ലാതലത്തിൽ ക്രിക്കറ്റ് റണ്ണേഴ്സ് അപ്പായി.

2021 വരെ കായികാധ്യാപകനായിരുന്ന ഷൈൻ സാർ ട്രാൻസ്ഫറായ ശേഷം ഇപ്പോൾ കായികാധ്യാപകനായിരുന്നത് ജോർജ്ജ് വിൽസൺ സാറാണ്.[1]

ലക്ഷ്യം

എല്ലാവർക്കും സ്പോർട്ട്സ് എല്ലാവർക്കും ആരോഗ്യം

  • സംസ്ഥാനതലത്തിൽ നടന്ന റസ്‍ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച റസ്‍ലിംഗ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ഒരാൾ ദേശീയതലമത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.ജോർജ്ജ് സാർ
  • കൊവിഡ് പ്രതിസന്ധി കാരണം ജില്ലാതല,സംസ്ഥാനതല മത്സരങ്ങൾ നടക്കാത്തതിനാൽ കുട്ടികളെ ഈ വർഷം മത്സരങ്ങളിൽ പങ്കെടുപ്പിനായില്ല.
  • സ്കൂൾ തുറന്ന് കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങിയ മുതൽ കൃത്യമായ ടൈംടേബിൾ പ്രകാരം കുട്ടികളെ കളിപ്പിക്കുകയും അവർക്ക് വ്യായാമ മുറകൾ പരിചയപ്പെടുത്തി പരിശീലിപ്പിക്കുകയും ചെയ്തു.
  • ഓൺലൈനിലൂടെ കുട്ടികൾക്ക് വ്യായാമം ചെയ്യുന്നതിന്റെ ക്ലാസുകൾ നൽകി.വീട്ടുകാരെ കൂടെ ഉൾപ്പെടുത്തി ഈ പരിശീലനം പരിശീലിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു.
  1. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുള്ള സാർ നിരവധി ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം വരിച്ച മികച്ച കായികതാരമാണ്.ശ്രീലങ്കയിൽ വച്ചു നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി,വെങ്കല മെഡലുകൾ നേടി.ജില്ലാ സ്പോർട്ട്സ് കൗൺസിൽ സംഘടിപ്പിച്ച ലോങ് ജമ്പ് ഹൈജമ്പ്,ട്രിപ്പിൾ ജമ്പ് മുതലായവയിൽ ഒന്നാം സ്ഥാനവും നേടി.കോച്ചായും പ്രവർത്തിച്ചുവരുന്നു.മികച്ച കലാകാരനും കൂടെയാണ് ഈ അധ്യാപകൻ.(ഫ്ലൂട്ട്,തബല,ഹാർമോണിയം)