കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23
ബഷീർ ദിനം ആചരിച്ചു |
---|
കമ്പിൽ: കമ്പിൽ മാപ്പിള ഹൈസ്കൂൾ ജൂലൈ 5 ബഷീർ ദിനം സമുചിതമായി ആചരിച്ചു. ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ കൃതികൾ പ്രദർശിപ്പിച്ചു.ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. യു.പി. വിഭാഗം ക്വിസ് മത്സരം സംഘടിപ്പിച്ചു. അധ്യാപകരായ അഫ്‌സൽ, ശ്രീജ, അപർണ, റാഷിദ്, ശ്യാമിലി, സജിത തുടങ്ങിയവർ നേതൃത്വം നൽകി. |
സ്കൂൾ വിക്കി അവാർഡ് : വിക്കി കോഡിനേറ്ററെ ആദരിച്ചു
2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. പുരസ്കാരം ലഭിക്കുവാൻ നേതൃപരമായ പങ്കുവഹിച്ച നസീർ മാസ്റ്ററെ സ്കൂൾ സ്റ്റാഫ് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ താഹിറ, ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു. അനുമോദന ചടങ്ങിൽ അതിഥികൾക്ക് കൊടുക്കുവാൻ ബൊക്കെ തയ്യാറാക്കിയത് സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് ആയിരുന്നു. കുട്ടികൾ തയ്യാറാക്കിയ ബൊക്കെ ചടങ്ങിൽ പ്രത്യേകം ശ്രദ്ധ്യമായിരുന്നു.
കമ്പിൽ മാപ്പിള എച്ച്.എസിന് ഇരട്ടി നേട്ടം
കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ അലിഫ് വിങ്ങിൻ്റെ നെതൃത്വത്തിൽ നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ഹയർസെക്കണ്ടറി തലത്തിലും ഹൈസ്കൂൾ തലത്തിലും ജില്ലയിൽ ഒന്നാം സ്ഥാനം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ഹൈസ്കൂൾ തലത്തിൽ റന ഫാത്തിമയും ഹയർസെക്കണ്ടറി തലത്തിൽ മുഹമ്മദ് റസലും ആയിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിജയികൾക്ക് കണ്ണൂർ എം.എൽ.എ. രാമചന്ദ്രൻ കടന്നപ്പള്ളി മൊമെന്റോ വിതരണം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് കണ്ണൂർ ഡി.ഡി.ഇ ശശീന്ദ്ര വ്യാസ് വിതരണം ചെയ്തു.
വിവിധ ക്ലബ്ബുകൾ ഉദ്‌ഘാടനം ചെയ്തു
ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം മാടായി സി.എ.എസ് കോളേജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. ഉവൈസ്.എം നിർവഹിച്ചു. കാള വണ്ടി യുഗത്തിൽ ബസ്സിനെ കുറിച്ച് ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന ജനങ്ങൾ ഇന്ന് ബസ്സിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ ഡ്രൈവർ ഇല്ലാത്ത ബസ്സ് വരാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും പരിപോഷിപ്പിക്കണമെന്നും അതിനു വേണ്ടിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നും അഭിപ്രായപ്പെട്ടു. ഉദ്‌ഘാടനത്തിനു ശേഷം കുട്ടികൾ വിഷയാടിസ്ഥാനത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ജോമെട്രിക്കൽ ചാർട്ടിന്റെ പ്രദർശനവും ഉണ്ടായിരുന്നു. പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റേജ് അലങ്കരിച്ചു. പ്രവർത്തി പരിചയ ക്ലബ്ബ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ ബൊക്കെ വിശിഷ്ട വ്യക്തിക്ക് നൽകിക്കൊണ്ട് സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
യോഗ പരിശീലനം ഉദ്‌ഘാടനം ചെയ്തു
തളിപ്പറമ്പ് അസംബ്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ സൗജന്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്തംഗം എൽ.നിസാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ.മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. യോഗാ ടീച്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.രാമചന്ദ്രൻ പരിശീലന പരിപാടി വിശദീകരിച്ചു. യോഗാദ്ധ്യാപിക പി.വി.ഷൈമ കായികാദ്ധ്യാപകൻ ഷാജേഷ് 'ശ്രീജ പി.എസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ജി.സുധർമ്മ സ്വാഗതവും എൻ.നസീർ നന്ദിയും പറഞ്ഞു.
പ്രൗഢ ഗംഭീര സദസ്സിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ തലത്തിൽ ഉന്നത നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും നൂറു ശതമാനം നേടിയ വിദ്യാലയങ്ങൾക്കുമുള്ള അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ആന്തൂർ മുനിസിപ്പൽ ചെയർമാൻ മുകുന്ദനിൽ നിന്നും ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ മൊമെന്റോ ഏറ്റുവാങ്ങി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച എസ്.എസ്.എസ്.എൽസി, പ്ലസ്‌ടു വിദ്യാർത്ഥികളും ചടങ്ങിൽ വെച്ച് മൊമെന്റോ സ്വീകരിച്ചു.
ജില്ലാ കലക്ടർ, മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള മുഴുവൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മെമ്പർമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജില്ലാ വിദ്യാഭ്യസ ഡയക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കേന്ദ്ര സാഹിത്യ അവാർഡ് ജേതാവ് ആർ, രാജശ്രീ, കഥ-തിരക്കഥ രചയിതാവ് റജി ഗോവിന്ദൻ, ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.