ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
ഹിരോഷിമദിനം ആചരിച്ചു.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ എസ്പിസി വിദ്യാർഥികൾ ഹിരോഷിമ ദിനാചരണം നടത്തി.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എസ്പിസി കേഡറ്റുകൾ ഹിരോഷിമദിനത്തിൽ യുദ്ധവിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. സ്കൂളിൽനിന്ന് ആരംഭിച്ച റാലി എസ്.ഐ സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി നഗരം ചുറ്റിയ ശേഷം റാലി സകൂളിലെത്തി സമാപിച്ചു. അധ്യാപകരായ എം സുജ, എ ആർ കരുൺ കൃഷ്ണൻ, ഡി ഐ ഷാജി മോൻ, സീമ എന്നിവർ നേതൃത്വം നൽകി.
അന്താരാഷ്ട്രലഹരി വിരുദ്ധദിനം
ജൂൺ.26
അന്താരാഷ്ട്രലഹരി വിരുദ്ധദിനത്തിൻ്റെ ഭാഗമായി ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ തെളിച്ച്
എസ്.പി.സി.കേഡറ്റുകൾ..
കരുനാഗപ്പള്ളി ഗേൾസ് എച്ച്. എസിലെ എസ്.പി.സി കേഡറ്റുകൾ ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ തെളിച്ച് ലഹരിവിരുദ്ധ
പ്രതിഞ്ജയെടുത്തു. പരിപാടിയിൽ ശ്രീ. വി.പി. ജയപ്രകാശ്മേനോൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.ജി.അമ്പിളി സ്വാഗതം ആശംസിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സബ് ഇൻസ്പെക്ടർ ശ്രീ.ഉത്തരക്കുട്ടൻ മൺചിരാതുകൾ തെളിച്ചു. തുടർന്ന് കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി. വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷിബി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ അദ്ധ്യാപകരായ ദിലീപ്, എം.സുജ, കരുൺ, വുമൺ സിവിൽ എക്സ്സൈസ് ഓഫീസർ ആസിയ എന്നിവർ ആശംസകൾ അർപ്പിച്ചു.