തിരികെ വിദ്യാലയത്തിലേക്ക്

2021 നവംബർ 1 മുതൽ വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടക്കുകയായിരുന്ന സ്കൂളും പരിസരവും വൃത്തിയാക്കി. വിദ്യാലയം ഉൾക്കൊള്ളുന്ന വാർഡിലെ തൊഴിലുറപ്പു പദ്ധതിയിൽപ്പെട്ടവരും നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും സ്കൂൾ പി ടി എ യുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ നൂറോളം പേർ സജീവമായി പങ്കെടുത്തു. ക്ലാസ് മുറി വൃത്തിയാക്കൽ, ബെഞ്ച് - ഡെസ്ക് എന്നിവ കഴുകൽ, ബ്ലാക്ക് ബോർഡ് വ‍‍ൃത്തിയാക്കൽ, ഗ്രൗണ്ട്, വഴി എന്നിവിടങ്ങളിലെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങൾ വെടിപ്പാക്കൽ, ശുചിമുറി, വാട്ടർ ടാങ്ക് എന്നിവയുടെ ശുചീകരണം തുടങ്ങിയവ നടന്നു.കോവിഡ് മുൻകരുതലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ എല്ലാ ക്ലാസ് മുറികളിലും വരാന്തകളിലും പ്രദർശിപ്പിച്ചു.നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ വരവേൽക്കുന്നതിന് എല്ലാ ക്ലാസ് റൂമുകളും കളർ ബലൂണുകളും തോരണങ്ങളും തൂക്കി അലങ്കരിച്ചു.

ശാസ്ത്രമേള

ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് 2022 ഫെബ്രുവരി 28 ന് UP വിഭാഗം ശാസ്ത്രമേളസംഘടിപ്പിച്ചു

കൗൺസിലിങ് ക്ലാസ്സ്

പത്താം ക്ലാസ്സ് കുട്ടികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.

മാതൃഭാഷാ ദിനാചരണം -ഫെബ്രുവരി 21

കരാട്ടെ ക്ലാസ്സ്

ആയോധന കലയിൽ പെൺകുട്ടികൾക്ക് പ്രത്യേക പരിശീലനം നടത്തുന്നു

റിപ്പബ്ലിക് ദിനാഘോഷം

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്