ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
[[പ്രമാണം:19822-library sajjeekaranam.jpeg|ലഘുചിത്രം|19822-ലൈബ്രറി സജ്ജീകരണം[[പ്രമാണം:19822-christhumas.jpeg|നടുവിൽ|ലഘുചിത്രം|
]]]]
നവാഗതർക്ക് സ്വാഗതമേകാൻ വിദ്യാലയം ഒരുക്കത്തിൽ
പി ടി എ, എസ് എം സി എന്നിവരുടെനേതൃത്വത്തിൽപ്രവേശനോത്സവത്തിന്റെമുന്നോടിയായി യോഗം ചേർന്ന് വിദ്യാലയംഅലങ്കരിക്കാനും കുരുന്നുകൾക്ക് മധുരവുംസമ്മാനപ്പൊതികളും നൽകി സ്വീകരിക്കാനും തീരുമാനിച്ചു
2022-23 വർഷത്തിലെ ആദ്യ ദിനം
വർണ്ണശബളമായ ഉടുപ്പുകളണിഞ്ഞ് പൂമ്പാറ്റകളെപ്പോലെ കുരുന്നുകൾ അറിവിന്റെ മധുരം നുകരാനെത്തി. അത്ഭുതവും അമ്പരപ്പും അതിലേറെ കൗതുകവും അവരുടെ മുഖത്ത് മിന്നി മറിഞ്ഞു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകൾ വർണ്ണാഭമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിൽ അണിനിരന്നു . ഉദ്ഘാടന വേളയിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു . സ്കൂളിലെത്തിയ എല്ലാവർക്കും പൂർവ്വ വിദ്യാർത്ഥി സംഘടന മധുര സൽക്കാരം നൽകി. കോപ്പറേറ്റീവ് ബാങ്ക് നവാഗതർക്ക് സമ്മാനപ്പൊതി നൽകി. പ്രവേശനോത്സവം സന്തോഷത്തോടെ പൂർത്തീകരിച്ചു