സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2022-23
പ്രവേശനോത്സവം



2022 -23 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി ബുധനാഴ്ച അതി വിപുലമായ രീതിയിൽ കൊണ്ടാടി. ബലൂണിന്റെയും, വാദ്യ മേളങ്ങളുടെയും, പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടുകൂടി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ തിരിതെളിച്ചു തിരിതെളിച്ചു യോഗം ഉൽഘാടനം ചെയ്തു. എല്ലാകുട്ടികൾക്കും കത്തിച്ച തിരി കൈമാറി പ്രാർത്ഥന ചൊല്ലിക്കൊടുത്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അധ്യാപകനായിരുന്ന ശ്രീ. സോമനാഥ് മുറ്റത്തു മാസ്റ്റർ യോഗത്തിൽ മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പർ ശ്രീ. ജോസ് തോമസ് മാവറ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, പി ടി എ പ്രസിഡന്റ് സണ്ണി പി എസ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി. സൗമ്യ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പുതിയ കുട്ടികൾക്ക് പുസ്തകവും, യൂണിഫോമും വിതരണം ചെയ്തു.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കവിതാലാപനം നിർമ്മാണം , സ്കൂളിൽ ക്വിസ് മത്സരം , തുടങ്ങിയ മത്സരങ്ങൾ ദിനത്തോടനുബന്ധിച്ച് നടത്തിയ നടത്തുകയുമായി . പരിസ്ഥിതി അസംബ്ലിയിൽ പ്രധാന അധ്യാപിക സിസ്റ്റർ ലൗലി ടി ജോർജ് പരിസ്ഥിതി പ്രശ്നങ്ങളെ പറ്റിയുള്ള അവബോധം കുട്ടികളിൽ ജനിപ്പിക്കുന്ന രീതിയിൽ മുഖ്യപ്രഭാഷണം നടത്തി . അന്നേദിവസം സ്കൂൾ മുറ്റത്ത് വൃക്ഷത്തൈകൾ പോസ്റ്റർ നട്ടു .
വായനാ മാസാചരണം
ഈ വർഷം ജൂൺ 19 വായനാദിനം മുതൽ വായനക്ക് പ്രാധാന്യം നൽകി വായനാമാസാചരണം നടത്തുവാൻ ആവശ്യമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. വായനാദിനത്തിൽ സാഹിത്യകാരിയും അധ്യാപികയുമായ ശ്രീമതി കെ ടി ത്രേസ്സ്യ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ മാത്യു, വാർഡ് മെമ്പർ ശ്രീ. ജോസ് മാവറ, പി ടി എ പ്രസിഡന്റ് സണ്ണി പെരുകുലംതറപ്പേൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി സ്വപ്ന മാത്യു എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സ്കൂൾ ലൈബ്രറിയിലേക്ക് കഥാപുസ്തകങ്ങൾ സംഭാവന ചെയ്തു പ്രോഗ്രാം ഉൽഘാടനം ചെയ്തു. വായനാദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മാസ്റ്റർ പ്ലാൻ ( ഋദം പ്രകാശനത്തിന്റെയും സൂര്യ കാന്തി ( ഡീം റേഡിയോ യുടെയും ഉദ്ഘാടനത്തിന് വേദിയായി . വായന വാരാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രസംഗം മത്സരം നടത്തി . കൂടാതെ വായന മത്സരം , ക്വിസ് മത്സരം വായനക്കുറിപ്പ് മത്സരം , കഥ പറയൽ മത്സരം എന്നിവ സംഘടിപ്പിച്ചു .
ലോക വയോജന പീഡന വിരുദ്ധദിനം
എല്ലാ വർഷവും ലോക വയോജന പീഡന വിരുദ്ധ ദിനം ജൂൺ 15 ന് ഐക്യരാഷ്ട്രസഭ ആചരിക്കുന്നു . പ്രായമായവരുടെ അവഗണനയെയും ദുരുപയോഗത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത് . മുതിർന്നവരുടെ അവഗണനയെയും സാംസ്കാരിക , ദുരുപയോഗത്തെയും ബാധിക്കുന്ന സാമൂഹിക , സാമ്പത്തിക , ജനസംഖ്യാ പ്രക്രിയകളെക്കുറിച്ചുള്ള അവബോധം ഇത് ഉയർത്തുന്നു . മുതിർന്നവർക്കെതിരെയുള്ള ചൂഷണമില്ലാതാക്കുന്നതിനുള്ള ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലി ദിവസം സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളും , അധ്യാപകരും ആചരിച്ചു .
ലഹരിവിരുദ്ധ ദിനം


ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ അസംബ്ലി ചേരുകയും . ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റിയും , ലഹരി ഉപയോഗിക്കാതിരിക്കാനുള്ള ബോധവൽക്കരണ ക്ലാസ്സ് സിസ്റ്റർ അനു അഗസ്റ്റിൻ നൽകി കൂടാതെ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും ചെയ്തു . കുട്ടികൾ നിർമിച്ചുകൊണ്ടുവന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു .
ബഷീർദിന അനുസ്മരണം


സ്കൂൾ പാർലമെന്റ്


