കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23
![](/images/thumb/9/97/13055_news2.png/990px-13055_news2.png)
![](/images/thumb/f/f8/13055_726.png/300px-13055_726.png)
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂളുകളെ കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്കാരങ്ങളിൽ ജില്ലാ തലത്തിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 15000 സ്കൂളുകളെ കോർത്തിണക്കി കൈറ്റ് ആണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. ജൂലൈ ഒന്നാം തിയ്യതി തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലുള്ള ശ്രീ.ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ഏർപ്പെടുത്തിയ ചടങ്ങിൽ ബഹുമാപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും സ്കൂൾ അധികൃതർ സമ്മാനം ഏറ്റുവാങ്ങി. 25000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും ആണ് ഒന്നാം സ്ഥാനക്കാർക്കുള്ള സമ്മാനം
ബഷീർ ദിനം ആചരിച്ചു |
---|
കമ്പിൽ: കമ്പിൽ മാപ്പിള ഹൈസ്കൂൾ ജൂലൈ 5 ബഷീർ ദിനം സമുചിതമായി ആചരിച്ചു. ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ കൃതികൾ പ്രദർശിപ്പിച്ചു.ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. യു.പി. വിഭാഗം ക്വിസ് മത്സരം സംഘടിപ്പിച്ചു. അധ്യാപകരായ അഫ്സൽ, ശ്രീജ, അപർണ, റാഷിദ്, ശ്യാമിലി, സജിത തുടങ്ങിയവർ നേതൃത്വം നൽകി. |
![](/images/thumb/d/d2/13055_580.jpeg/240px-13055_580.jpeg)
സ്കൂൾ വിക്കി അവാർഡ് : വിക്കി കോഡിനേറ്റർ നസീർ മാസ്റ്ററെ ആദരിച്ചു
2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. പുരസ്കാരം ലഭിക്കുവാൻ നേതൃപരമായ പങ്കുവഹിച്ച നസീർ മാസ്റ്ററെ സ്കൂൾ സ്റ്റാഫ് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ താഹിറ, ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു. അനുമോദന ചടങ്ങിൽ അതിഥികൾക്ക് കൊടുക്കുവാൻ ബൊക്കെ തയ്യാറാക്കിയത് സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് ആയിരുന്നു. കുട്ടികൾ തയ്യാറാക്കിയ ബൊക്കെ ചടങ്ങിൽ പ്രത്യേകം ശ്രദ്ധ്യമായിരുന്നു.